വിവാഹ വാ​ഗ്ദാനം നല്കി വീട്ടിൽ അതിക്രമിച്ചു കയറി പീഡനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

വിവാഹ വാ​ഗ്ദാനം നല്കി വീട്ടിൽ അതിക്രമിച്ചു കയറി പീഡനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കരുനാഗപ്പള്ളി: വിവാഹവാഗ്‌ദാനം നല്‍കി വീട്ടില്‍ അതിക്രമിച്ചുകയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ കരുനാഗപ്പള്ളി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

കുലശേഖരപുരം കോട്ടക്കുപുറം കോലെടുത്ത്‌ പടീറ്റതില്‍ വീട്ടില്‍ ആനന്ദ്‌ (19) ആണ്‌ പോലീസ്‌ പിടിയിലായത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട്‌ ഇയാള്‍ വിവാഹവാഗ്‌ദാനം നല്‍കി. കഴിഞ്ഞ സെപ്‌റ്റംബര്‍ മുതല്‍ പല പ്രാവശ്യം പെണ്‍കുട്ടിയുടെ വസതിയിലെത്തി പീഡിപ്പിച്ചു.

യുവാവിന്റെ സ്വഭാവത്തില്‍ മാറ്റം വന്നതിനെത്തുടര്‍ന്നു പെണ്‍കുട്ടി മാതാവിനെ വിവരം ധരിപ്പിക്കുകയും കരുനാഗപ്പള്ളി പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍ക്കുകയുമായിരുന്നു.

സബ്‌ ഇന്‍സ്‌പെക്‌ടര്‍ ജയശങ്കര്‍, എസ്‌.ഐമാരായ ഷാജിമോന്‍, ശ്രീകുമാര്‍, ഷീബ എന്നിവരടങ്ങിയസംഘമാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.