ചേർത്തലയിൽ കാപ്പ നിയമ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
ചേര്‍ത്തല: കാപ്പ നിയമ പ്രകാരം ചേർത്തലയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ കൊല്ലപ്പറമ്ബ് വീട്ടില്‍ സതീഷിനെ (കുരുട് സതീഷ്, 30)യാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
അര്‍ത്തുങ്കല്‍, അരൂര്‍, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകളിലായി, കൊലപാതകം, വധശ്രമം, പിടിച്ചുപറി, ഭവനഭേദനം, ലഹള, അടിപിടി എന്നിവയ്ക്ക് 14 കേസുകള്‍ നിലവിലുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അര്‍ത്തുങ്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ജി. മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
സതീഷിനെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി.
ജില്ലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയതായും സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു.
Third Eye News Live
0