നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കോട്ടയത്ത് യുവാവിനെ കാപ്പ ചുമത്തി പുറത്താക്കി
സ്വന്തം ലേഖകൻ
കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മണിമല വെള്ളാവൂര്‍ പായിക്കുഴി വീട്ടിൽ കുഞ്ഞച്ചന് എന്ന പി.ടി. സന്ദീപിനെ (30) കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് പുറത്താക്കി.
ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് സന്ദീപിനെ ഒരു വർഷത്തേക്ക് കോട്ടയത്തു നിന്നും നാടുകടത്തി ഉത്തരവിറക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്തരവ് ലംഘിച്ചാൽ മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.
മണിമല പൊലീസ് സ്റ്റേഷൻ പരിധിയിലെ പഴയിടം, പായികുഴി, വെള്ളാവൂർ, കടയനിക്കാട് പ്രദേശങ്ങളിൽ ഇയാൾക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്.
കൊലപാതകശ്രമം, ഭവനഭേദനം, ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിക്കല് തുടങ്ങിയ കേസുകളാണുള്ളത്.
2009 മുതലാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്.
Third Eye News Live
0