‘അവനോട് നേരത്തെ ഒരു വിഷയം ഉണ്ടായിരുന്നു, കൈയില്‍ കിട്ടിയപ്പോള്‍ അങ്ങ് ചെയ്തു, ചത്ത് പോകുമെന്ന് ആരെങ്കിലും കരുതിയോ’?; സന്ദീപ് വധക്കേസിലെ പ്രതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

സ്വന്തം ലേഖിക തിരുവല്ല: പെരിങ്ങരയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതി വിഷ്ണു കുമാറിൻ്റെ ഫോണ്‍ സംഭാഷണം പുറത്ത്. സന്ദീപിൻ്റെ കഴുത്തില്‍ വെട്ടിയത് താനാണെന്നും ഫോണ്‍ സംഭാഷണത്തില്‍ വിഷ്ണു സുഹൃത്തിനോട് പറയുന്നുണ്ട്. കൂടാതെ സന്ദീപും ജിഷ്ണുവുമായി മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിഷ്ണു പറയുന്നു. ഡമ്മി പ്രതികളെ അവതരിപ്പിക്കാന്‍ നീക്കം നടന്നതായും സംഭാഷണത്തില്‍ സൂചനയുണ്ട്. ഫോണ്‍ സംഭാഷണം സുഹൃത്ത്: ഹലോ എവിടെയുണ്ട് അണ്ണാ വിഷ്ണു: ഞാന്‍ വീട്ടിലുണ്ട്. ഒരു സീനുണ്ടേ സുഹൃത്ത്: സീന്‍ ഞാന്‍ അറിഞ്ഞു വിഷ്ണു: […]

മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ഒരാള്‍ അറസ്റ്റില്‍; മൂന്ന് പേർ ഒളിവില്‍

സ്വന്തം ലേഖിക തൃക്കാക്കര: കാക്കനാട് മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സുഹൃത്ത് അടക്കം മൂന്ന് പേര്‍ക്കെതിരെ ആണ് മലപ്പുറം സ്വദേശിനി 27കാരി പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ വീട്ടില്‍ സലിന്‍കുമാറിനെ (31) ഇന്‍ഫോപാര്‍ക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിക്ക് ഒരു കുഞ്ഞുണ്ട്. യുവതിയുടെ വിവാഹജീവിതത്തിലെ അകല്‍ച്ച അറിയാവുന്ന സലിന്‍ മോഡലിനെ വിദഗ്ധമായി കബളിപ്പിക്കുകയായിരുന്നുവെന്നാണു സൂചന. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് സംഭവം. യുവതിക്ക് സലിനുമായി മുന്‍പരിചയമുണ്ട്. സലിന്‍ വിളിച്ചിട്ടാണ് […]

വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത; നാട്ടുകാരനായ യുവാവിനെതിരെ ബന്ധുക്കള്‍; യുവാവിനെതിരായ ശബ്ദരേഖ പുറത്ത്

സ്വന്തം ലേഖിക കൊച്ചി: വൈപ്പിന്‍ നായരമ്പലത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത. മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇത് തെളിയിക്കാന്‍ മരിക്കും മുമ്പ് സിന്ധു സംസാരിച്ചതെന്ന് പറയുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി. മരണത്തിന് മുമ്പ് സിന്ധു യുവാവിൻ്റെ പേര് പറയുന്ന ശബ്ദരേഖയാണ് പൊലീസിന് കൈമാറിയിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. 18 കാരനായ മകനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് […]

‘എൻ്റെ പ്രണനാ പോയത്…’; കോടിയേരിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സുനിത; സന്ദീപിൻ്റെ കുടുംബത്തിൻ്റെ സംരക്ഷണം പാർട്ടി ഏറ്റെടുക്കുമെന്ന് കോടിയേരി

സ്വന്തം ലേഖിക തിരുവല്ല: ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിൻ്റെ കുടുംബത്തിന് വേണ്ടി സാധിക്കുന്നതെല്ലാം ചെയ്യുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു. സന്ദീപിന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. കോടിയേരിയുടെ ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം സന്ദീപിൻ്റെ വീട്ടിലെത്തി. കോടിയേരിക്ക് മുന്നില്‍ ഭാര്യ സുനിത പൊട്ടിക്കരഞ്ഞു. ‘എൻ്റെ കുഞ്ഞുങ്ങള്‍ക്ക് ആരുമില്ല…എൻ്റെ പ്രാണനാ പോയത്. അതിനുവേണ്ടി മാത്രം ജീവിച്ചതാ ഞാന്‍…ആരും അനാഥരാകരുത് എന്ന് പറഞ്ഞ് ജീവിച്ചയാളാണ്. ഈ നാടിന് വേണ്ടി ജീവിച്ച ഞങ്ങള്‍ അനാഥരായി… എൻ്റെ […]

മോഡലുകളുടെ അപകടമരണത്തിൽ നിർണായക വഴിത്തിരിവ്; കൊച്ചിയിലെ ഫ്ലാറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ചൂതാട്ട കേന്ദ്രം കണ്ടെത്തി; ദിവസവും നടക്കുന്നത് ലക്ഷങ്ങളുടെ ഇടപാട്; നഗരത്തില്‍ വ്യാപക റെയ്‌ഡ്

സ്വന്തം ലേഖിക കൊച്ചി:മുൻ മിസ് കേരള ഉൾപ്പടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ കൊച്ചി നഗരത്തിലെ വിവിധ ഫ്ലാറ്റുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ചൂതാട്ട കേന്ദ്രം കണ്ടെത്തി. ലഹരിമരുന്ന് ഉപയോഗം നടന്നുവെന്ന് സൈജു മെഴി നല്‍കിയ പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. മരട്, തേവര, പനങ്ങാട് മേഖലകളില്‍ പൊലീസ് നര്‍ക്കോട്ടിക് സെല്ലുമായി ചേര്‍ന്നാണ് പരിശേധന നടത്തിയത്. താമസക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈജു തങ്കച്ചന്‍റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് രാസലഹരിയും കഞ്ചാവും ഉപയോഗിക്കുന്നതിൻ്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലില്‍ പാര്‍ട്ടികള്‍ നടന്ന […]

ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖിക ശ്രീകാര്യം: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനടുത്ത പട്ടികവര്‍ഗ വികസന വകുപ്പിൻ്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിതുര ആനപ്പാറ തെക്കുംകര വീട്ടില്‍ ഗിരീശന്‍ കാണിയുടെ മകള്‍ രേഷ്മ(18) ആണ് മരിച്ചത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ചെമ്പഴന്തിയിലെ ശ്രീനാരായണ കോളേജിലെ ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് രേഷ്മ. അടുത്തിടെയാണ് രേഷ്മ ഹോസ്റ്റലില്‍ താമസം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

അമ്മ മൊബൈൽ ഫോൺ ഉപയോഗം വിലക്കി; കോട്ടയം കുമ്മണ്ണൂരിൽ പതിനൊന്നു വയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു; മൊബൈൽ ഉപയോഗം വിലക്കിയതിൻ്റെ പേരിൽ കോട്ടയത്ത് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മരിച്ചത് രണ്ട് കുട്ടികൾ

സ്വന്തം ലേഖകൻ കോട്ടയം: സ്‌കൂളിൽ പോയി തിരികെ എത്തിയ കുട്ടിയുടെ കയ്യിൽ നിന്നും അമ്മ ഫോൺ വാങ്ങി വച്ചതിനെ തുടർന്നു 11 വയസുകാരൻ തൂങ്ങി മരിച്ചു. കുമ്മണ്ണൂർ പറയ്ക്കാട്ട് രാജു സെബാസ്റ്റ്യൻ- സിനി ദമ്പതികളുടെ മകൻ സിയോൺ രാജുവാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കൂടല്ലൂർ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് സിയോൺ. സ്‌കൂളിൽ പോയ ശേഷം തിരികെയെത്തിയിട്ടും ഏറെ നേരമായി ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്ന സിയോണിൻ്റെ കൈയിൽ നിന്നും വീട്ടുകാർ ഫോൺ വാങ്ങി വച്ചു. ഇതിൽ പിണങ്ങിയാണ് സിയോൺ മുറിക്കുള്ളിൽ കയറി വാതിലടച്ചത്. പുറത്തുപോയ വീട്ടുകാർ […]

മുൻ മിസ് കേരള ഉൾപ്പടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച കേസ്; പഞ്ചനക്ഷത്ര വേശ്യാലയ സൗകര്യങ്ങളുള്ള കാര്‍ വനിതാ ഡോക്ടറുടേതെന്ന് സംശയം

സ്വന്തം ലേഖിക കൊച്ചി: മുൻ മിസ് കേരള ഉൾപ്പടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച കേസിലെ പഞ്ചനക്ഷത്ര വേശ്യാലയ സൗകര്യങ്ങളുള്ള കാര്‍ വനിതാ ഡോക്ടറുടേതെന്ന് സംശയം. സൈജു തങ്കച്ചൻ്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വനിതാ ഡോക്ടറെ കുറിച്ച്‌ പറയുന്നുണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറും പഞ്ചനക്ഷത്ര ഔഡിക്കാറിലെ ഉടമയുടേതായി കൊടുത്തിരിക്കുന്ന നമ്പറും ഒന്നാണ്. ഇതില്‍ നിന്നും രണ്ടു പേരും ഒന്നാണെന്ന നിഗമനത്തില്‍ എത്താം. അപ്പോഴും ദുരൂഹതകളും നിഗൂഡതകളും ഏറെയാണ്. എന്നാല്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ഔഡി കാറുടമയായി പറയുന്നത് ഫെബി ജോണിനെയാണ്. ഫെബി […]

നവവരനെ ഭാര്യ വീട്ടുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നവവരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ; ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തൽ

സ്വന്തം ലേഖിക മലപ്പുറം: കോട്ടക്കലില്‍ നവവരനെ ഭാര്യ വീട്ടുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നവവരനെനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ. മര്‍ദ്ദിച്ചില്ലെന്നും തൻ്റെ വീട്ടുകാരുമായി ഉന്തും തല്ലും ഉണ്ടായപ്പോഴാണ് അപകടം പറ്റിയതെന്നും പരാതിക്കാരനായ അസീബിന്റെ ഭാര്യ പറയുന്നു. ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി പറയുന്നു. ജോലിസ്ഥലത്തു നിന്നും വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് അസീബ്, ഭാര്യയുടെ ബന്ധുക്കള്‍ക്കെതിരെ പരാതി നല്‍കിയത്. വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ വീട്ടുകാര്‍ മര്‍ദിച്ചു എന്നായിരുന്നു അസീബ് നല്‍കിയ പരാതി. എന്നാൽ ഭര്‍ത്താവ് തന്നെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചെന്നും […]

സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; മയക്കുമരുന്നിന് അടിമയായ മകനെ മാതാവ് കൊലപ്പെടുത്തി; അറസ്റ്റ് സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം

സ്വന്തം ലേഖിക തിരുവനന്തപുരം: മയക്കുമരുന്നിനടിമയായ മകനെ കൊലപ്പെടുത്തിയ കേസില്‍ ഒരു വര്‍ഷത്തിന് ശേഷം മാതാവ് അറസ്റ്റില്‍. വിഴിഞ്ഞം സ്വദേശി നാദിറയാണ് അറസ്റ്റിലായത്. 2020 സെപ്തംബറിലാണ് നാദിറയുടെ മകന്‍ സിദ്ദിഖിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്നിനടിമയായ സിദ്ദിഖ് സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ സിദ്ദിഖും മാതാവും സഹോദരിയും മാത്രമായിരുന്നു താമസം. ഇയാള്‍ സ്ഥിരമായി മാതാവിനെയും സഹോദരിയേയും ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.യുവാവ് തൂങ്ങിമരിച്ചുവെന്നായിരുന്നു നാദിറ ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞിരുന്നത്. മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിക്കാനും ശ്രമിച്ചു. രഹസ്യവിവരത്തെ […]