തേർഡ് ഐ വാർത്ത ഫലം കണ്ടു; പാലാ ജനറൽ ആശുപത്രിയിൽ കോവിഡ് രോഗികൾക്കുള്ള ഭക്ഷണം ഇന്നു മുതൽ ജനകീയ ഭക്ഷണശാലയിൽ നിന്നും നൽകി തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: തേർഡ് ഐ വാർത്ത ഫലം കണ്ടു. പാലാ ജനറൽ ആശുപത്രിയിലെ കോവിഡ് ബാധിതരായ രോഗികൾക്ക് നൽകുന്ന ഭക്ഷണം കൂടുതൽ മോശമാകുന്നതായി തേർഡ് ഐ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ ഫലമായി കോവിഡ് രോ​ഗികൾക്കുള്ള ഭക്ഷണത്തിന് പരിഹാരമായിരിക്കുകയാണ്. ആശുപത്രിയിലെ കോവിഡ് രോ​ഗികൾക്കുള്ള ഭക്ഷണം ജനകീയ ഭക്ഷണശാലയിൽ നിന്നും നൽകിത്തുടങ്ങി. ഇന്ന് ചേർന്ന നഗരസഭാ യോഗത്തിലാണ് തീരുമാനം. പതിനഞ്ചോളം വരുന്ന കോവിഡ് രോഗികൾക്കും, അത്രയും തന്നെ അവരുടെ കൂട്ടിരിപ്പുകാർക്കുമാണ് സർക്കാർ ഭക്ഷണം ദൈനംദിനം നിലവാരം മോശമാക്കി കൊണ്ട് അവഗണന പ്രകടമാക്കിയിട്ടുള്ളത്. […]

മന്ത്രി എ കെ ശശീന്ദ്രന്‍റെ വാഹനത്തിന് പിന്നില്‍ ബൈക്ക് ഇടിച്ചു; ഒരാള്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ കൊല്ലം: മന്ത്രി എ കെ ശശിന്ദ്രന്‍റെ വാഹനത്തിന് പിന്നില്‍ ബൈക്ക് ഇടിച്ച്‌ ഒരാള്‍ക്ക് പരിക്ക്. വിയ്യൂര്‍ സ്വദേശി രാജേഷിനാണ് പരിക്കേറ്റത്. കൊയിലാണ്ടി – കൊല്ലത്ത് വെച്ചാണ് അപകടം നടന്നത്. മന്ത്രിയുടെ വാഹനം കൊയിലാണ്ടിയില്‍ നിന്നും വടകര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

ഡ്രൈവർ മദ്യപിച്ചു വാഹനമോടിച്ചു; നാട്ടുകാർ ബസ് തടഞ്ഞു; പോലീസെത്തും മുൻപേ ഡ്രൈവർ ബസ് ഉപേക്ഷിച്ചു കടന്നു

സ്വന്തം ലേഖകൻ പാലാ: സ്വകാര്യ ബസ് ഡ്രൈവർ മദ്യപിച്ചു വാഹനമോടിക്കുന്നുവെന്നാരോപിച്ചു നാട്ടുകാർ ബസ് തടഞ്ഞു. ഡ്രൈവർ ബസ് ഉപേക്ഷിച്ചു മറ്റൊരു ബസിൽ കയറി രക്ഷപെട്ടു. വൈകിട്ട് 7.30തോടെ കൊട്ടാരമറ്റത്താണ് സംഭവം. കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന എം ആൻ്റ് എം റോഡ് ലൈൻസ് എന്ന സ്വകാര്യ ബസ് കൊട്ടാരമറ്റത്ത് വഴിയരികിലുള്ള തട്ടുകടയുടെ കമ്പിയിൽ തട്ടി. അവിടെ ഉണ്ടായിരുന്ന ബൈക്ക് യാത്രികൻ തന്നെ ഇടിക്കാൻ വന്നുവെന്നാരോപിച്ചു കണ്ടക്ടറോട് തർക്കിച്ചു. കേട്ട് ഇറങ്ങി വന്ന ഡ്രൈവർ ചൂടാകുകയായിരുന്നു. ഇതോടെ നാട്ടുകാർ ഓടികൂടി. തുടർന്നു ചിലർ ഡ്രൈവർ മദ്യപിച്ചുവെന്നു […]

ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക്; ദര്‍ശനസമയം കൂട്ടി, ഹരിവരാസനം 11 മണിക്ക്

സ്വന്തം ലേഖകൻ ശബരിമല: ശ​ബ​രി​മ​ല​യി​ല്‍ തീര്‍ഥാടകരുടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ദ​ര്‍​ശ​നം സ​മ​യം കൂ​ട്ടാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡിന്റെ തീ​രു​മാ​നം. ഇ​ന്ന് മു​ത​ല്‍ രാ​ത്രി 11-നാ​യി​രി​ക്കും ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി രാ​ത്രി 10ന് ​ന​ട അ​ട​ച്ചി​രു​ന്നു. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി വ്യാ​ഴാ​ഴ്ച​യാ​ണ് ശ​ബ​രി​മ​ല ന​ട തു​റ​ന്ന​ത്. ഇ​ന്ന് മു​ത​ലാ​ണ് സ​ന്നി​ധാ​ന​ത്തേ​ക്ക് ഭ​ക്ത​ര്‍ പ്ര​വേ​ശി​ച്ചു തു​ട​ങ്ങി​യ​ത്. ജ​നു​വ​രി 11-നാ​ണ് ഇ​ത്ത​വ​ണ എ​രു​മേ​ലി പേ​ട്ട തു​ള്ള​ല്‍. തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര 12ന് പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നും പു​റ​പ്പെ​ടും. ജ​നു​വ​രി 20-ന് ​പു​ല​ര്‍​ച്ചെ 6.30-ന് ​ന​ട അ​ട​യ്ക്കും.

ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിലെ പനച്ചിക്കാട് പഞ്ചായത്ത് സദനം സ്കൂൾ പാറപ്പുറം – നാട്ടുവാ കലുങ്ക് റോഡ് നവീകരണം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിലെ പനച്ചിക്കാട് പഞ്ചായത്ത് സദനം സ്കൂൾ പാറപ്പുറം – നാട്ടുവാ കലുങ്ക് റോഡ് നവീകരണം ഉദ്ഘാടനം ചെയ്തു. തകർന്നു കിടന്ന പനച്ചിക്കാട് സദനം സ്കൂൾ പാറപ്പുറം – നാട്ടുവാ കലുങ്ക് റോഡ് നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് തയ്യാറാക്കിയ എട്ട് ലക്ഷം രൂപയുടെ പദ്ധതിയ്ക്കാണ് അംഗീകാരം ലഭിച്ചത്. പനച്ചിക്കാട് പഞ്ചായത്ത് ആക്ടിങ്ങ് പ്രസിഡന്റ് റോയി മാത്യുവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡ് നവീകരണത്തിന് പദ്ധതി തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് കുറിച്ചി […]

നഗമ്പടത്ത് വൻ തീപിടുത്തം പുസ്തകം വിൽക്കുന്ന കടകൾ കത്തി നശിച്ചു. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്

കോട്ടയം : നഗര മധ്യത്തിൽ നാഗമ്പടത്ത് വൻതീപിടുത്തം. നാഗമ്പടം കൃര്യൻ ഉതുപ്പ് റോഡിൽ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയ്ക്കാണ് തീ പിടിച്ചത്. കട പൂർണമായും കത്തിനശിച്ചു. അഗ്നി രക്ഷാ സേന എത്തി തീ അണയ്ക്കുകയാണ്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു തീ പിടുത്തം. തീ പടർന്നത് എങ്ങനെയാണ് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇപ്പളും തീ ആളിക്കത്തുകയാണ്.

കോട്ടയം നാ​ഗമ്പടത്ത് വൻ തീ പിടുത്തം; നഗരസഭയുടെ മാലിന്യകൂമ്പാരത്തിനും സമീപത്തെ പുസ്തക കടക്കും തീപിടിച്ചു

സ്വന്തം ലേഖകൻ കോട്ടയം: നാ​ഗമ്പടത്ത് വൻ തീ പിടുത്തം. നഗരസഭയുടെ മാലിന്യകൂമ്പാരത്തിനും സമീപത്തെ പുസ്തക കടക്കുമാണ് തീപിടിച്ചത് രാത്രി 8.30ഓടെയാണ് തീപിടിത്തം ഉണ്ടായത്. നഗരസഭ മാലിന്യം തള്ളുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. അത് പടർന്ന് കുര്യൻ ഉതുപ്പ് റോഡിലെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയ്ക്കും തീ പിടിച്ചു. കട പൂർണമായും കത്തിനശിച്ചു. കോട്ടയത്ത് നിന്ന് ഫയർ ഫോഴ്സെത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്. തീ ആളി പടർന്നിരിക്കുകയാണ്. തീ പടർന്നത് എങ്ങനെയാണ് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ന​ഗരസഭ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം കൊണ്ടു തള്ളുന്നത് […]

നാഗമ്പടത്തെ നഗരസഭയുടെ മാലിന്യം കൂടി കിടന്നിടത്ത് തീ പിടിച്ചു

കോട്ടയം നാഗമ്പടത്തെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. രാത്രി 8.30ഓടെയാണ് തീപിടിത്തം ഉണ്ടായത്. നഗരസഭ മാലിന്യം തള്ളുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. കോട്ടയത്ത് നിന്ന് ഫയർ ഫോഴ്സെത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്. തീ ആളി പടർന്നിരിക്കുകയാണ്. പ്ലാസ്റ്റിക്ക് മാലിന്യമാണ് കൂടുതലും

ആറ്റില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിയെ മദ്യപസംഘം നഗ്​നനാക്കി കെട്ടിയിട്ട്​ മര്‍ദ്ദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്പൂരിയില്‍ മദ്യപസംഘം പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ നഗ്​നനാക്കി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിൽ. രാഹുല്‍, വിഷ്ണു, സുബിന്‍, വിനീഷ്, അക്ഷയ് എന്നിവരെയാണ് നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു. ഞായാറാഴ്ച ബന്ധുവിന്റെ വീടിന് സമീപത്തെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിയെയാണ് മദ്യപസംഘം ക്രൂരമായി മര്‍ദിച്ചത്. അവശനായ വിദ്യാര്‍ഥിയുടെ ദേഹത്ത് കത്തികൊണ്ട് വരഞ്ഞതിന്റെ പാടുകളുണ്ട്. മൂന്നുമണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കുട്ടി മദ്യവും വെട്ടുകത്തിയും പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ […]

പുതുവത്സരാഘോഷം ഒമിക്രോൺ വ്യാപനത്തിന് സാധ്യത; കോട്ടയത്ത് ജനുവരി രണ്ടു വരെ രാത്രി പത്ത് മുതല്‍ രാവിലെ അഞ്ചു വരെ ആൾക്കൂട്ടങ്ങൾക്കും ആഘോഷങ്ങൾക്കും വിലക്ക്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ജനുവരി രണ്ടു വരെ രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെ ദേവാലയങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും നടത്താറുള്ള മത-സാമുദായിക-രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക കൂടിച്ചേരലുകള്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ടം ഉണ്ടാകാനിടയുള്ള പരിപാടികള്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ അറിയിച്ചു. പുതുവത്സരത്തോടനുബന്ധിച്ച് നടത്തുന്ന ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും കോവിഡ് 19 വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ വേഗത്തിലുള്ള വ്യാപനത്തിന് കാരണമായേക്കാം എന്ന ആശങ്കയാണ് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ ഉത്തരവായത്. ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ അഞ്ചു വരെ രാത്രികാല […]