വിവാഹ വാഗ്ദാനം നല്കി യുവതിയെ റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു; പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; യുവാവ് വിവാഹിതനാണെന്ന് അറിഞ്ഞപ്പോൾ പിന്മാറാൻ ശ്രമിച്ച യുവതിയെ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി; ഒടുവിൽ സഹപ്രവർത്തകനായ യുവാവ് കുടുങ്ങി
സ്വന്തം ലേഖിക
കൊല്ലം: വിവാഹ വാഗ്ദാനം നല്കി സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ.
കൊറ്റംങ്കര പേരൂര്‍ അനന്ദനാരായണീയം വീട്ടില്‍ പ്രഭു (40) ആണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലത്തെ പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ഇയാള്‍ സഹപ്രവര്‍ത്തകയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി വശത്താകുകയായിരുന്നു.
തുടര്‍ന്ന് വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ഇവ മൊബൈലില്‍ ചിത്രീകരിച്ച യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് പ്രതി വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞ യുവതി പിന്‍വാങ്ങാന്‍ ശ്രമിച്ചുവെങ്കിലും മൊബൈലില്‍ ചിത്രീകരിച്ച രംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണി മുഴക്കി. തുടര്‍ന്ന് യുവതി കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഇന്‍സ്പെക്ടര്‍ വിനോദ് കെയുടെ നേതൃത്വത്തില്‍ എസ്ഐമാരായ അനീഷ് എ പി, സന്തോഷ്, അന്‍സര്‍ഖാന്‍, മധു, എഎസ്ഐ സജീല, സിപിഒ അജോ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.