പശുവിതരണ പദ്ധതിയിലെ ഫണ്ട് ക്രമക്കേട്; ഡയറി ഫാം ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

സ്വന്തം ലേഖിക കാസര്‍കോട്: കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളില്‍ പശുവിതരണ പദ്ധതിയില്‍ ഫണ്ട് ക്രമക്കേട് നടത്തിയ ഡയറി ഫാം ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ ഡയറി ഫാം ഇന്‍സ്പെക്ടര്‍ എം ബിനു മോനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. കാസര്‍കോട്ടെ കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളില്‍ പശു വിതരണ പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നെന്നാണ് വിവരം. പശുവിന്‍റെ വിലയുടെ പകുതിയോ പരമാവധി 30,000 രൂപയോ ഒരാള്‍ക്ക് സബ്സിഡിയായി ലഭിക്കണം. എന്നാല്‍ സബ്‍സിഡി ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും പരാതിയുമായി […]

കൈമുട്ട് കൊണ്ട് താടിയെല്ലില്‍‌ ഇടിച്ചാല്‍ അവിടെ ക്ഷതം സംഭവിച്ച്‌ അതു മരണകാരണമാകാം; ലിഗയുടെ ശരീരത്തിൽ ഇത്തരം പാടുകൾ ഉണ്ടായിരുന്നു; നിര്‍ണായകമായി ഡോക്ടറുടെ മൊഴി; കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…!

സ്വന്തം ലേഖിക തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ നിര്‍ണായക മൊഴി നൽകി ഫോറന്‍സിക് ഡോക്ടർ. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുന്‍ ഫൊറന്‍സിക് മേധാവി ഡോ.ശശികലയാണ് കേസിന്റെ വിചാരണ നടക്കുന്ന അഡി.സെഷന്‍സ് ജഡ്ജി കെ.കെ.ബാലകൃഷ്ണനു മുന്‍പാകെ മൊഴി നല്‍കിയത്. ശക്തമായി കൈമുട്ട് കൊണ്ട് താടിയെല്ലില്‍‌ ഇടിച്ചാല്‍ അവിടെ ക്ഷതം സംഭവിച്ച്‌ അതു മരണകാരണമാകാമെന്ന് ഡോ.ശശികല കോടതിയെ അറിയിച്ചു. വിദേശ വനിതയുടെ ശരീരത്തില്‍ ഇത്തരം പരുക്കുകള്‍ ഉണ്ടായിരുന്നു. മുങ്ങിമരണത്തിലോ ആത്മഹത്യാ ശ്രമത്തിലോ ഇത്തരം മുറിവുകള്‍ കണ്ടെത്താന്‍ കഴിയില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ […]

റെയില്‍വേയില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിവാഹം; ജോലി വാ​ഗ്ദാനം നല്‍കി പണം തട്ടിയത് നിരവധി പേരിൽ നിന്ന്; യുവതിയെ കാണാനില്ലെന്ന ഭര്‍ത്താവിൻ്റെ പരാതിയില്‍ ബിന്‍ഷ ഐസക്ക് പിടിയിലാകുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖിക കണ്ണൂര്‍: റെയില്‍വേയില്‍ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയ യുവതി പൊലീസ് പിടിയിൽ. കണ്ണൂര്‍ ഇരിട്ടി ചരല്‍ സ്വദേശിനി ബിന്‍ഷ ഐസക്കാണ് അറസ്റ്റിലായത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇവര്‍ കണ്ണൂര്‍ ആര്‍പിഎഫിന്റെ പിടിയിലാവുന്നത്. റെയില്‍വേയില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് യുവാവിനെ വിവാഹം കഴിച്ചുവെന്ന പരാതിയും ഇവര്‍ക്കെതിരെയുണ്ട്. എന്നും രാവിലെ യുവാവ് ബിന്‍ഷയെ റെയില്‍വേ സ്റ്റേഷനില്‍ ജോലിക്കായി കൊണ്ടുവിടും. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ജോലിക്ക് പോയ ബിന്‍ഷയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി […]

തൊഴിലുറപ്പ് ജോലിക്ക് പോയി തിരികെ വന്ന അമ്മ കണ്ടത് തൂങ്ങി നില്‍ക്കുന്ന മകളെ; മൂന്ന് മണിക്ക് ഫോണ്‍ വിളിക്കിടെ കലഹവും ശബ്ദം ഉയര്‍ത്തി സംസാരവും കേട്ടതായി സമീപവാസികൾ; ആത്മഹത്യക്ക് തൊട്ടുമുൻപ് അഷ്ടമി ഫോണില്‍ സംസാരിച്ചത് ആരോട്..? ഫോട്ടോഗ്രാഫറെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്; യുവ അഭിഭാഷകയുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുന്നു…!

സ്വന്തം ലേഖിക കൊല്ലം: എല്ലാവരുടെയും പ്രിയപ്പെട്ടവള്‍, അവള്‍ എന്തിന് സ്വയം ജീവിതം ഇല്ലാതാക്കി എന്ന ചോദ്യമാണ് ഇനിയും ബാക്കിയാകുന്നത്. ദൂരഹതയുടെ കരിനിഴലുകള്‍ അഷ്ടമിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഉണ്ടോ എന്ന സംശയമാണ് ബന്ധുക്കളും സമീപവാസികളും ഉയര്‍ത്തുന്നത്. കൊട്ടാരക്കര കുടവട്ടൂര്‍ മാരൂര്‍ അഷ്ടമിഭവനില്‍ ഡ്രൈവറായ അജിത്തിന്റെയും റെനയുടെയും ഏകമകളാണ് അഷ്ടമി. തുച്ഛമായ വരുമാനത്തിലും മകളെ പഠിപ്പിച്ച്‌ നിയമബിരുദധാരിയാക്കിയതിന്റെ അഭിമാനത്തിലായിരുന്നു ഈ മാതാപിതാക്കള്‍. ചെറുതെങ്കിലും സന്തുഷ്ടകുടുംബം. ആത്മഹത്യക്ക് തൊട്ടു മുന്‍പ് അഷ്ടമിയുടെ ഉച്ചത്തിലുള്ള സംസാരം ഏറെ നേരം അയല്‍വാസികള്‍ കേട്ടിരുന്നു. ഫോണില്‍ കലഹിക്കുന്നതായി തോന്നിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംസാരാത്തിനോടുവില്‍ […]

ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മജ്ജ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കായി വ്യാജ പിരിവ് നടത്തി പണം തട്ടി; പിടികിട്ടാപ്പുള്ളി ഉൾപ്പെടെ മൂന്ന് പേർ പാലായിൽ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: രക്താര്‍ബുദം ബാധിച്ച്‌ തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മജ്ജ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കായി എന്ന പേരില്‍ വ്യാജ പിരിവ് നടത്തി പണം ധൂർത്തടിച്ച യുവാക്കൾ പൊലീസ് പിടിയിൽ. കുട്ടിയുടെ ചിത്രത്തോടു കൂടിയ ഫ്ലക്സ് വച്ച്‌ നാട്ടുകാരില്‍ നിന്നും പണം പിരിച്ചെടുത്ത ശേഷം കുട്ടിക്ക് നല്‍കാതെ ധൂര്‍ത്തടിച്ച്‌ ആര്‍ഭാട ജീവിതം നയിച്ചുവന്ന പിടികിട്ടാപ്പുള്ളി അടങ്ങിയ തട്ടിപ്പ് സംഘത്തെയാണ് പാലാ എസ്‌എച്ച്‌ഒ കെ.പി തോംസന്റെ നിര്‍ദ്ദേശത്തില്‍ എസ്.ഐ ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറം ചെമ്മന്‍കടവ് കണ്ണത്തുംപാറ വീട്ടില്‍ […]

അശാസ്ത്രീയമായ രാസവളവും കീടനാശിനി പ്രയോഗവും; അപ്പര്‍കുട്ടനാട്ടിൽ ചര്‍മരോഗങ്ങള്‍ക്ക് പുറമേ കാൻസറും വ്യാപകമാകുന്നു

സ്വന്തം ലേഖിക കോട്ടയം: അശാസ്ത്രീയമായ രാസവളവും കീടനാശിനി പ്രയോഗവും ജില്ലയിലെ അപ്പര്‍കുട്ടനാട്ടിലും കാന്‍സര്‍ പടര്‍ത്തുന്നു. നെല്‍കൃഷി വ്യാപകമായുള്ള ടി.വി പുരം, വെച്ചൂര്‍, തലയാഴം, ആര്‍പ്പുക്കര, തിരുവാര്‍പ്പ് ,അയ്മനം പ്രദേശങ്ങളില്‍ ആറുകളുടെയും തോടുകളുടെയും സമീപത്ത് താമസിക്കുന്നവരിലാണ് വിവിധ ചര്‍മരോഗങ്ങള്‍ക്കു പുറമേ കാന്‍സറും വ്യാപകമായത്. പൊട്ടാഷ്, ഫാക്ടം ഫോസ്, രാസവളങ്ങള്‍ക്കൊപ്പം സമീപകാലത്ത് നെല്ലിന് പുതുതായി നാനോ യൂറിയയും ഉപയോഗിക്കുന്നുണ്ട്. മണ്ണിന്റെ ഘടന പരിശോധിച്ച്‌ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തോടെ വേണം വളവും കീടനാശിനിയും പ്രയോഗിക്കാനെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വലിയ പാടശേഖരങ്ങളില്‍ പോലും പരിശോധനയ്ക്ക് […]

1000 രൂ​​പ വീ​​തം സ​​മ്മാ​​ന​​മ​​ടി​​ച്ച നാ​​ല് ടി​​ക്ക​​റ്റു​​ക​​ള്‍ കൈ​​വ​​ശ​​മു​​ണ്ടെ​​ന്നും പ​​ണം വേ​​ണ​​മെ​​ന്നും ആവശ്യം; വി​ല്‍​പ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച്‌ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും 1000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തു

സ്വന്തം ലേഖിക ക​​റു​​ക​​ച്ചാ​​ല്‍: നി​​ര​​ത്തി​​ല്‍ ന​​ട​​ന്നു ലോ​​ട്ട​​റി​​ക്ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്നയാളെ ക​​ബ​​ളി​​പ്പി​​ച്ച്‌ 25 ലോ​​ട്ട​​റി ടി​​ക്ക​​റ്റു​​ക​​ളും 1000 രൂ​​പ​​യും ത​​ട്ടി​​യെ​​ടു​​ത്തു. മാ​​ന്തു​​രു​​ത്തി മാ​​പ്പി​​ള​​ക്കു​​ന്നേ​​ല്‍ എം.​​സി. ജോ​​സ​​ഫി (70)ന്‍റെ പ​​ണ​​വും ലോ​​ട്ട​​റി ടി​​ക്ക​​റ്റു​​ക​​ളു​​മാ​​ണ് ന​​ഷ്ട​​മാ​​യ​​ത്. ബു​​ധ​​നാ​​ഴ്ച 11.30ന് ​​നെ​​ത്ത​​ല്ലൂ​​ര്‍ ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം കോ​​ട്ട​​യം റോ​​ഡി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ലോ​​ട്ട​​റി ടി​​ക്ക​​റ്റു​​ക​​ളു​​മാ​​യി തോ​​ട്ട​​യ്ക്കാ​​ട് ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​മ്പോള്‍ ഹെ​​ല്‍​​മ​​റ്റ് ധ​​രി​​ച്ച്‌ ബൈ​​ക്കി​​ലെ​​ത്തി​​യ ആ​​ള്‍ ജോ​​സ​​ഫി​​ന് സ​​മീ​​പ​​ത്ത് ബൈ​​ക്ക് നി​​ര്‍​​ത്തി 25 ടി​​ക്ക​​റ്റു​​ക​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​ത്തു. തു​​ട​​ര്‍​​ന്ന് 1000 രൂ​​പ വീ​​തം സ​​മ്മാ​​ന​​മ​​ടി​​ച്ച നാ​​ല് ടി​​ക്ക​​റ്റു​​ക​​ള്‍ ത​​ന്‍റെ കൈ​​വ​​ശ​​മു​​ണ്ടെ​​ന്നും പ​​ണം വേ​​ണ​​മെ​​ന്നും ജോ​​സ​​ഫി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. […]

പ്രവാസിയായ ഭർത്താവിൻ്റെ ക്രൂര മർദനം’; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസെത്തി; വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീടിനുള്ളിലേക്ക് കയറിയ യുവാവ് തൂങ്ങി മരിച്ചു

സ്വന്തം ലേഖിക കൊല്ലം: ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ആൾ വീടിനുള്ളില്‍ തൂങ്ങിമരിച്ചു. പനവേലി മടത്തിയറ ആദിത്യയില്‍ ശ്രീഹരി(45) ആണു മരിച്ചത്. വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ വീടിനുള്ളിലേക്ക് കയറിയത്. പുറത്ത് പൊലീസ് കാത്തുനില്‍ക്കവെയാണ് ആത്മഹത്യ ചെയ്തത്. ഏറെ നേരമായിട്ടും പുറത്തേക്ക് കാണാത്തതിനാല്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ശ്രീഹരിയെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. പൊലീസ് പീഡനം ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ പൊലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. […]

ഭര്‍ത്താവ് ഭാര്യയെ വെട്ടിയപ്പോൾ തടയാൻ ശ്രമിച്ച തൊഴിലുടമയ്ക്ക് പരിക്കേറ്റു; ഭാര്യയും തൊഴിലുടമയും ചേര്‍ന്ന് ഭർത്താവിനെ തിരിച്ച് വെട്ടി; പിന്നീട് സംഭവിച്ചത്…

സ്വന്തം ലേഖിക പാലക്കാട്: പാലക്കാട് മുതലമടയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചതിനെ തുടർന്ന് ഭാര്യയും തൊഴിലുടമയും ചേര്‍ന്ന് ഭർത്താവിനെ തിരിച്ച് വെട്ടി. ആയുര്‍വേദ മരുന്ന് നിര്‍മ്മാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ആറുമുഖന്‍ പത്തിചിറ, ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുധ, സുധയുടെ ഭര്‍ത്താവ് രാമന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റ മൂന്ന് പേരും ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ നെണ്ടന്‍ കിഴായയിലാണ് സംഭവം. നേരില്‍ കണ്ട ദൃക്സാക്ഷികള്‍ പറയുന്നത് ഇങ്ങനെ – രാമന്‍ ഭാര്യയെ വെട്ടിയപ്പോള്‍ അറുമുഖന്‍ തടഞ്ഞു. ഈ സമയത്താണ് അറുമുഖന് പരിക്കേറ്റത്. രാമന്റെ […]

ചാലക്കുടിയിൽ അനധികൃതമായി കടത്തിയ 350 കുപ്പി വിദേശ മദ്യം പിടികൂടി

സ്വന്തം ലേഖിക തൃശൂര: ചാലക്കുടിയിൽ അനധികൃതമായി കടത്തിയ 350 കുപ്പി വിദേശമദ്യം പിടികൂടി. ചാലക്കുടി കോടതി ജംഗ്ഷനില്‍ രാവിലെ ഏഴ് മണിയോടെയാണ് വാഹന പരിശോധനയ്ക്കിടെ കാറില്‍ നിന്നും വിദേശ മദ്യം പിടികൂടിയത്. മാഹി സ്വദേശി രാജേഷ് എന്നയാളുടെ വാഹനത്തില്‍ നിന്നാണ് മദ്യം കണ്ടെത്തിയത്. കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു മദ്യം. മാഹിയില്‍ നിന്നും കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന മദ്യം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചു വില്‍പ്പന നടത്തുകയാണ് ഇയാളുടെ രീതി. സമാനമായ രീതിയില്‍ നിരവധി പ്രാവശ്യം ഇയാള്‍ മദ്യം കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.