അട്ടപ്പാടിയിലെ യുവാവിൻ്റെ കൊലപാതകം: മരണം തലയ്ക്ക് അടിയേറ്റ്; മരിക്കും മുന്‍പ് നേരിട്ടത് മൃഗീയ പീഡനം

സ്വന്തം ലേഖിക പാലക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട നന്ദകിഷോറിൻ്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. നന്ദകിഷോറിൻ്റെ മരണം തലയ്ക്ക് ഏറ്റ അടി മൂലമാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനം. നന്ദകിഷോറിൻ്റെ ശരീരമാകെ മര്‍ദ്ദനമേറ്റ മുറിപ്പാടുകളുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (22) അട്ടപ്പാടിയില്‍ മര്‍ദ്ദനമേറ്റ് മരിച്ചത്. കേസില്‍ രണ്ടുപേരെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അഷറഫ്, സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. നന്ദകിഷോറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകന്‍ ഗുരുതര പരുക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. […]

മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന ’26/11′ നമ്പര്‍ തന്നെ ബൈക്കിന് വേണമെന്ന് വാശിപിടിച്ചു; ഇതിനായി 5000 രൂപ അധികം നൽകി; റിയാസ് പാകിസ്താനിലേക്ക് വിളിച്ചതിന്റെ തെളിവുകളും പുറത്ത്; ഉദയ്പുര്‍ അക്രമികളുടെ ലക്ഷ്യമെന്ത്..?

സ്വന്തം ലേഖിക ജയ്പുര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കടക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകികള്‍ സഞ്ചരിച്ച ബൈക്കിന്റെ പ്രത്യേകത വെളിപ്പെടുത്തി പൊലീസ്. മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന ’26/11’ന് തുല്യമായ നമ്പറാണ് ഇവരുടെ ബൈക്കിന്റേത്. അറസ്റ്റിലായ റിയാസ് അഖ്താരി തന്റെ ബൈക്കിനു ഈ നമ്പര്‍ മനഃപൂര്‍വം വാങ്ങിയതായാണ് പൊലീസിന്റെ കണ്ടെത്തല്‍. 2611 എന്ന നമ്പറിന് വേണ്ടി റിയാസ് വാശിപിടിച്ചെന്നും നമ്പര്‍ പ്ലേറ്റിനായി 5000 രൂപ അധികം മുടക്കിയെന്നും പൊലീസ് പറയുന്നു. കനയ്യ ലാലിനെ കൊന്നശേഷം ഗൗസ് മുഹമ്മദും റിയാസ് അഖ്താരിയും ഈ ബൈക്കിലാണു രക്ഷപ്പെട്ടത്. RJ 27 AS […]

ഒന്നരവയസുകാരിയായ മകളെ തേപ്പുപെട്ടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു; കുഞ്ഞിനെ ഇതിന് മുൻപും അച്ഛന്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് അമ്മയും അമ്മൂമ്മയും; അന്ന് നൽകിയ പരാതിയിൽ പ്രതിയെ ശാസിച്ച്‌ വിട്ട് പൊലീസ്; ലഹരിക്കടിമയായ അഗസ്റ്റിന്‍ പിടിയിലാകുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ……!

സ്വന്തം ലേഖിക തിരുവനന്തപുരം: ഒന്നരവയസുകാരിയായ മകളെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പിതാവ് ലഹരിക്കടിമയാണെന്ന് പൊലീസ്. പിതാവായ അഗസ്റ്റിന്‍ മുൻപും പിഞ്ചുകുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചിരുന്നു. അന്ന് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ശാസിച്ച്‌ വിടുകയാണ് ചെയ്തത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ വീണ്ടും കുട്ടിക്ക് നേരെ കൊടുംക്രൂരത ചെയ്തതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം മുല്ലൂര്‍ സ്വദേശി അഗസ്റ്റിനാണ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. അഗസ്റ്റിന്‍ കടുത്ത മദ്യപാനിയും ലഹരിക്കടിമയുമാണെന്നാണ് വിവരം. ഇത്തരത്തില്‍ ഒരു ദിവസം […]

“തലച്ചോറിന് കാര്യമായ തകരാര്‍; സോഡിയം നില താഴ്ന്നതോടെ അപസ്മാരമുണ്ടായത് സാഹചര്യം ഗുരുതരമാക്കി”; ലോഡ്ജില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനികളായ പെണ്‍കുട്ടികളില്‍ ഒരാളുടെ നില അതീവ ഗുരുതരം

സ്വന്തം ലേഖിക കൊച്ചി: ലോഡ്ജ് മുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ പെൺകുട്ടികളിൽ ഒരാളുടെ നില അതീവ ഗുരുതരം. വെന്റിലേറ്ററില്‍ കഴിയുന്ന ഇവരുടെ തലച്ചോറിന് കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. സോഡിയം നില താഴ്ന്നതോടെ അപസ്മാരമുണ്ടായതാണ് സാഹചര്യം ഗുരുതരമാക്കിയത്. തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്‍ പ്രവാഹം നിലച്ചതോടെ കോമയിലേയ്ക്കു പോകുന്ന സാഹചര്യമുണ്ടായെങ്കിലും നിലയില്‍ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. വെന്റിലേറ്ററില്‍ അബോധാവസ്ഥയിലിരിക്കെ നേരിയ പ്രതികരണമുണ്ടായത് തിരിച്ചു വരവിന്റെ ലക്ഷണമായാണ് ഡോക്ടര്‍മാര്‍ കാണുന്നത്. വെന്റിലേറ്ററില്‍ 48 മണിക്കൂര്‍ കഴിയുന്നതോടെ പെണ്‍കുട്ടി ബോധാവസ്ഥയിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലച്ചോറിനെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നത് അറിയാന്‍ വെന്റിലേറ്റര്‍ മാറ്റേണ്ടി വരുമെന്നാണ് […]

നടിയെ അക്രമിച്ച കേസ്: അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷനെ ദോഷകരമായി ബാധിക്കുമെന്ന് ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നിര്‍ണായക പരമാര്‍ശവുമായി ഹൈക്കോടതി. അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലങ്കില്‍ പ്രോസിക്യൂഷനും ദോഷകരമാകും. ഇത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ വീഴ്ചയായി കണക്കാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നോയെന്ന് അറിയണമെന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കാര്‍ഡ് പരിശോധിച്ചില്ലെങ്കില്‍ നീതിയുറപ്പാവില്ലെന്നും നടിയുടെ നിലപാട് കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജിയില്‍ ദിലീപിനെ കക്ഷി ചേര്‍ത്തു. വിചാരണ വൈകിപ്പിക്കാനാണ് കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെടുന്നതെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ പുതുതായി ഒന്നുമില്ല. മൂന്ന് ദിവസം മതി മെമ്മറി കാര്‍ഡ് പരിശോധിക്കാനെന്ന് […]

” മകന് പ്രായപൂര്‍ത്തിയായി; അച്ഛന്‍ ആരെന്ന് അവന്‍ അറിയണം; ഡിഎന്‍എ ഫലം ഉടന്‍ പുറത്തുവിടണം”; ബിനോയ് കോടിയേരിക്കെതിരെ നിയമ പോരാട്ടം കടുപ്പിച്ച്‌ ബിഹാര്‍ സ്വദേശിനി; മുംബൈ കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കി

സ്വന്തം ലേഖിക മുംബൈ: പീഡന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ നിയമ പോരാട്ടം ശക്തമാക്കി ഇരയായ ബിഹാര്‍ സ്വദേശിനി. ഡിഎന്‍എ ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് യുവതി ബോംബെ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. പീഡന കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. നേരത്തെ ഇക്കാര്യം സംബന്ധിച്ച്‌ മുംബൈ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതു കോവിഡ് ലോക്ഡൗണ്‍ മൂലം പരിഗണിച്ചിരുന്നില്ല. ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് യുവതിയുടെ ആവശ്യം. അടുത്ത ദിവസം തന്നെ യുവതിയുടെ അഭിഭാഷകന്‍ ഇക്കാര്യം […]

കോട്ടയം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; ജനല്‍ ചില്ലുകള്‍ തകര്‍ത്തു; സംഭവം അർദ്ധരാത്രി; ആലപ്പുഴയിൽ ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം; സംസ്ഥാനത്ത് വ്യാപകമായി ആക്രമണ സാധ്യതയെന്ന് ഇൻ്റലിജൻസ് മുന്നറിയിപ്പ്; വീഡിയോ ഇവിടെ കാണാം..

സ്വന്തം ലേഖിക കോട്ടയം: അര്‍ദ്ധരാത്രി സിപിഎം പ്രവര്‍ത്തകരുടെ മാര്‍ച്ചിനിടയിൽ കോട്ടയം ഡിസിസി ഓഫീസിന് നേരെ കല്ലേറ്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിപിഎം പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞത് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. വീഡിയോ ഇവിടെ കാണാം; പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. രാവിലെയാണ് ഇത് അറിഞ്ഞത്. ആരാണ് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനുനേരെ ബോംബേറുണ്ടായതിനു പിന്നാലെ തിരുവനന്തപുരത്തും ആലപ്പുഴയിലും ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനമാണ് നടക്കുന്നത്. ആലപ്പുഴ നഗരത്തിലെ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തു. രാത്രി ഒന്നരയോടെ ഡിവൈഎഫ്‌ഐ […]

അ​​​​​​തി​​​​​​ര​​​​​​മ്പുഴ പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ല്‍ ക​​​​​​ഞ്ചാ​​​​​​വ് മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്നു മാ​​​​​​ഫി​​​​​​യ ത​​​​​​ഴ​​​​​​ച്ചു​ വ​​​​​​ള​​​​​​രു​​​​​ന്നു; ഒത്താശ ചെയ്യുന്നത് ഭര​​​​​​ണ​​​​​​ക​​​​​​ക്ഷി​​​​​​യി​​​​​ല്‍​​​​​പ്പെ​​​​​ട്ട ചി​​ല രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​ നേ​​​​​​താ​​​​​​ക്ക​​​​​​ളും; നാട്ടുകാർക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥ; നോക്കുകുത്തിയായി പൊലീസും

സ്വന്തം ലേഖിക കോ​​​​​​ട്ട​​​​​​യം: അ​​​​​​തി​​​​​​ര​​​​​​മ്പുഴ പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ല്‍ ക​​​​​​ഞ്ചാ​​​​​​വ് മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്നു മാ​​​​​​ഫി​​​​​​യ ത​​​​​​ഴ​​​​​​ച്ചു​ വ​​​​​​ള​​​​​​രു​​​​​​ന്ന​​താ​​യി ആ​​ക്ഷേ​​പം. മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്നു​ മാ​​​​​​ഫി​​​​​​യ​​​​​​യ്ക്കു വെ​​​​​​ള്ള​​​​​​വും വ​​​​​​ള​​​​​​വും ന​​​​​​ല്‍​​​​​​കി ത​​​​​​ഴ​​​​​​ച്ചു​​​​​​വ​​​​​​ള​​​​​​രാ​​​​​​ന്‍ അ​​​​​​വ​​​​​​സ​​​​​​ര​​​​​​മൊ​​​​​​രു​​​​​​ക്കു​​​​​​ന്ന​​​​​​തു ഭ​​​​​​ര​​​​​​ണ​​​​​​ക​​​​​​ക്ഷി​​​​​​യി​​​​​ല്‍​​​​​പ്പെ​​​​​ട്ട ചി​​ല രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ​​​​ നേ​​​​​​താ​​​​​​ക്ക​​​​​​ളാ​​​​​​ണെ​​​​​ന്നാണ് നാ​​​​​​ട്ടു​​​​​​കാ​​​​​​ര്‍ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നത്. മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്നു വി​​​​​​ല്പ​​​​​​ന​​​​​ക്കാ​​​​​​രാ​​​​​​യ യു​​​​​​വാ​​​​​​ക്ക​​​​​​ള്‍​​​​​​ക്കെ​​​​​​തി​​​​​​രേ പ​​​​​​രാ​​​​​​തി​​​​​​ക​​​​​​ളൊ​​​​​​ന്നും ഉ​​​​​​യ​​​​​​രാ​​​​​​തെ സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​മൊ​​​​​രു​​​​​​ക്കു​​​​​​ന്ന​​​​​​തും നേ​​​​​​താ​​​​​​ക്ക​​​​​​ള്‍ ത​​​​​​ന്നെ​​​​​​യാ​​​​​​ണ്. നാ​​​​​​ല്പ​​​​​​ത്തി​​​​​​മ​​​​​​ല, അ​​​​​​തി​​​​​​രമ്പുഴ ച​​​​​​ന്ത​​​​​​ക്കു​​​​​​ളം പ​​​​​​രി​​​​​​സ​​​​​​രം, ഏ​​​​​​റ്റൂ​​​​​​മാ​​​​​​നൂ​​​​​​ര്‍ ഐ​​​​​​ടി​​​​​​ഐ​​ക്കു സ​​​​​​മീ​​​​​​പ​​​​​​മു​​​​​​ള്ള വി​​​​​​ജ​​​​​​ന​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ള്‍, ആ​​​​​​ന​​​​​​മ​​​​​​ല വാ​​​​​​യ​​​​​​ന​​​​​​ശാ​​​​​​ല, തോ​​​​​​ട്ട​​​​​​നാ​​​​​​നി പ്ര​​​​​​ദേ​​​​​​ശം, പാ​​​​​​റ​​​​​​മാ​​​​​​ക്ക​​​​​​ല്‍, വേ​​​​​​ദ​​​​​​ഗി​​​​​​രി, റെ​​​​​​യി​​​​​​ല്‍​​​​​​വേ ഏ​​​​​​റ്റെ​​​​​​ടു​​​​​​ത്തി​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന സ്റ്റേ​​​​​​ഷ​​​​​​നു സ​​​​​​മീ​​​​​​പ​​​​​​മു​​​​​​ള്ള പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ള്‍ എ​​​​​ല്ലാം ക​​​​​​ഞ്ചാ​​​​​​വു ക​​​​​​ച്ച​​​​​​വ​​​​​​ട​​​​​​ക്കാ​​​​​​രു​​​​​​ടെ സ​​​​​​ങ്കേ​​​​​​ത​​​​​​ങ്ങ​​​​​​ളാ​​​​​​ണ്. പൊലീ​​​​​​സ് ച​​​​​​ട​​​​​​ങ്ങി​​​​​​നു​ വ​​​​​​ന്നു […]

മദ്രസയില്‍ വച്ച്‌ പതിനൊന്ന് വയസ്സുകാരനെ പീഡിപ്പിച്ചു; അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു; അധ്യാപകന് 67 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖിക കൊച്ചി: പതിനൊന്ന് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന് 67 വര്‍ഷം കഠിന തടവ്. നെല്ലിക്കുഴി സ്വദേശി അലിയാറിനെ ആണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി വി സതീഷ് ശിക്ഷിച്ചത്. പല വകുപ്പുകളിലായി പോക്സോ കുറ്റം തെളിഞ്ഞതോടെ 20 വര്‍ഷം ശിക്ഷ ഇയാള്‍ ഒരുമിച്ച്‌ അനുഭവിക്കണം. 2020 ജനുവരിയിലാണ് മദ്രസയിലെ മുറിയില്‍ വെച്ച്‌ കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. 2020 ജനുവരി 19നാണ് സംഭവം. മറ്റ് കുട്ടികള്‍ ക്ലാസ് വിട്ട് പോയ ശേഷം പതിനൊന്നുകാരനെ നിര്‍ബന്ധപൂര്‍വ്വം […]

അമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

സ്വന്തം ലേഖിക മറയൂർ: അമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മറയൂർ സ്വദേശിയായ മനോഹരനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അമ്മ ഓമനയെയാണ് പ്രതി കൊലപ്പെടുത്തിയത്.