കൈമുട്ട് കൊണ്ട് താടിയെല്ലില്‍‌ ഇടിച്ചാല്‍ അവിടെ ക്ഷതം സംഭവിച്ച്‌ അതു മരണകാരണമാകാം; ലിഗയുടെ ശരീരത്തിൽ ഇത്തരം പാടുകൾ ഉണ്ടായിരുന്നു;  നിര്‍ണായകമായി ഡോക്ടറുടെ മൊഴി; കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…!

കൈമുട്ട് കൊണ്ട് താടിയെല്ലില്‍‌ ഇടിച്ചാല്‍ അവിടെ ക്ഷതം സംഭവിച്ച്‌ അതു മരണകാരണമാകാം; ലിഗയുടെ ശരീരത്തിൽ ഇത്തരം പാടുകൾ ഉണ്ടായിരുന്നു; നിര്‍ണായകമായി ഡോക്ടറുടെ മൊഴി; കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…!

സ്വന്തം ലേഖിക

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ നിര്‍ണായക മൊഴി നൽകി ഫോറന്‍സിക് ഡോക്ടർ.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുന്‍ ഫൊറന്‍സിക് മേധാവി ഡോ.ശശികലയാണ് കേസിന്റെ വിചാരണ നടക്കുന്ന അഡി.സെഷന്‍സ് ജഡ്ജി കെ.കെ.ബാലകൃഷ്ണനു മുന്‍പാകെ മൊഴി നല്‍കിയത്. ശക്തമായി കൈമുട്ട് കൊണ്ട് താടിയെല്ലില്‍‌ ഇടിച്ചാല്‍ അവിടെ ക്ഷതം സംഭവിച്ച്‌ അതു മരണകാരണമാകാമെന്ന് ഡോ.ശശികല കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശ വനിതയുടെ ശരീരത്തില്‍ ഇത്തരം പരുക്കുകള്‍ ഉണ്ടായിരുന്നു. മുങ്ങിമരണത്തിലോ ആത്മഹത്യാ ശ്രമത്തിലോ ഇത്തരം മുറിവുകള്‍ കണ്ടെത്താന്‍ കഴിയില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സമയത്ത് ലിഗയുടെ ശരീരം പൂര്‍ണമായും അഴുകിയ അവസ്ഥയിലായിരുന്നതിനാല്‍ ലൈംഗിക പീഡനം നടന്നോയെന്ന് പറയാന്‍ സാധിക്കില്ലെന്നും ഡോ.ശശികല മൊഴി നല്‍കി.

അന്വേഷണത്തിന്റെ ഭാഗമായി ഡോ.ശശികല മൂന്നു തവണ മൊഴി നല്‍കിയിരുന്നു. അഴുകിയ അവസ്ഥയില്‍ കിടക്കുന്ന ശരീരത്തില്‍ നിന്നും ജാക്കറ്റ് ഊരിയെടുത്താല്‍ അവയവങ്ങള്‍ക്ക് കേടുപാട് ഉണ്ടാകില്ലെന്നും പ്രതിഭാഗം നടത്തിയ വിസ്താരത്തില്‍ ശശികല മൊഴി നല്‍കി. 2018 മാര്‍ച്ച്‌ 14ന് കോവളത്തു നിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലഹരി വസ്‌തു നല്‍കി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഉദയന്‍, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. കേസിന്റെ തുടര്‍ വിസ്താരം തിങ്കളാഴ്ച നടക്കും.