ജോസഫിന്റെ മരണം കൊലപാതകം; കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ തൊടുപുഴ: ഉടുമ്പഞ്ചോല ചെമ്മണ്ണാറില്‍ മോഷ്ടാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിന്റെ മരണം കൊലപാതകമെന്നാണ് കണ്ടെത്തല്‍. കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചെമ്മണ്ണാറില്‍വെച്ച്‌ കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ജോസഫിനെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവമുണ്ടായത്. ചെമ്മണ്ണാറില്‍ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പില്‍ രാജേന്ദ്രന്റെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാന്‍ കയറിയത്. […]

കെട്ടിടം നവീകരിക്കാന്‍ അനുമതി നൽകാൻ ആവശ്യപ്പെട്ടത് പതിനായിരം രൂപ; കൈക്കൂലിയുമായി അപേക്ഷകനൊപ്പം എത്തിയത് വിജിലന്‍സും; പണം കൈപ്പറ്റിയതിന് പിന്നാലെ അറസ്റ്റ്; നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെട്ടിടം നവീകരിക്കാന്‍ അനുമതിക്കായി കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് ഓവ‌ര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. വിളപ്പില്‍ പഞ്ചായത്ത് ഓവര്‍സിയറായ ശ്രീലത കൈക്കൂലിയായ 10000 രൂപ വാങ്ങുന്നതിനിടെയാണ് അപേക്ഷകനൊപ്പം എത്തിയ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്. രണ്ടുനില കെട്ടിടത്തിന്റെ മുകളില്‍ നിര്‍മ്മാണം നടത്താനുള്ള അനുമതി തേടിയാണ് വിളപ്പല്‍ പ‌ഞ്ചായത്തില്‍ താമസിക്കുന്ന അന്‍സാരി അപേക്ഷ നല്‍കിയത്. എന്നാൽ നിയമപരമായി നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ തടസ്സമുണ്ടെന്നായിരുന്നു മറുപടി. നിര്‍മ്മാണം നടത്തുന്നതിലെ തടസ്സങ്ങള്‍ ചൂണ്ടികാട്ടി ഓവര്‍സിയര്‍ ശ്രീലത പല പ്രാവശ്യം അപേക്ഷ മടക്കുകയായിരുന്നു. ഒടുവില്‍ അനുമതി നല്‍കാന്‍ ഓവര്‍സിര്‍ പണം […]

കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിവരിഞ്ഞ കുഞ്ഞിനെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ച്‌; ഇതിൻ്റെ ലക്ഷണങ്ങളും കുഞ്ഞിന്റെ ശരീരത്തില്‍ കാണാം; പോസ്റ്റ്മോര്‍ട്ടം നടത്തിയത് മറവ് ചെയ്ത കുഞ്ഞിനെ പുറത്തെടുത്ത്; റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ മരിച്ച നവജാത ശിശുവിൻ്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിവരിഞ്ഞ നിലയിലായിരുന്ന കുഞ്ഞിനെ വാക്വം ഉപയോഗിച്ചാണ് പുറത്തെടുത്തത്. ഇതിന്റെ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തില്‍ കാണാന്‍ സാധിക്കും. മറവ് ചെയ്ത കുഞ്ഞിനെ പുറത്തെടുത്താണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ചിറ്റൂര്‍-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വരയും ആണ്‍ കുഞ്ഞുമാണ് പാലക്കാട് പടിഞ്ഞാറേ യാക്കരയ്ക്ക് സമീപമുള്ള തങ്കം ആശുപത്രിയില്‍ മരിച്ചത്. കുഞ്ഞ് ഞായറാഴ്ചയാണ് മരിച്ചത്. തിങ്കളാഴ്ച ഐശ്വര്യയും മരിച്ചു. സംഭവത്തില്‍ ആശുപത്രിയ്‌ക്കെതിരെ ഉയരുന്നത് രൂക്ഷ ആരോപണങ്ങളാണ്. തത്തമംഗലം സ്വദേശി […]

കെഎസ്‌ആര്‍ടിസി ബസില്‍ വെച്ച്‌ ദേഹത്ത് സ്പർശിച്ച യുവാവിന്റെ കരണത്തടിച്ച്‌ നിയമ വിദ്യാര്‍ത്ഥിനി; പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെ പരാതിയില്ലെന്ന് പറഞ്ഞ് തടിത്തപ്പി

സ്വന്തം ലേഖിക കോതമംഗലം: കെഎസ്‌ആര്‍ടിസി ബസില്‍ വെച്ച്‌ ശല്യം ചെയ്ത യുവാവിൻ്റെ കരണത്തടിച്ച് നിയമ വിദ്യാര്‍ത്ഥിനി. ഇന്ന് രാവിലെ 9.30 ഓടെ നെടുങ്കണ്ടത്തുനിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ബസ്സിലായിരുന്നു സംഭവം. നേര്യമംഗലം റാണിക്കല്ലില്‍ എത്തിയപ്പോള്‍ യുവാവ് യുവതിയുടെ ദേഹത്ത് സ്പര്‍ശിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ അറിയാതെ പറ്റിയതാണെന്നും പറഞ്ഞ് യുവാവ് തടിതപ്പി. വീണ്ടും സ്പര്‍ശനം നേരിട്ടപ്പോള്‍ യുവതി യുവാവുമായി ഇതെച്ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നാലെ കരണത്തടിക്കുകയുമായിരുന്നു. ഇതിന് ശേഷം ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കണമെന്നുള്ള നിലപാടിലായിരുന്നു യുവതി. ഊന്നുകല്‍ പൊലീസ് സ്റ്റേഷന്‍ കവാടത്തിന് മുന്നില്‍ ബസ് നിര്‍ത്തിയതിന് പിന്നാലെ […]

തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പർ തട്ടിപ്പ്; രണ്ട് താത്കാലിക ജീവനക്കാരെ നീക്കി; കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പര്‍ തട്ടിപ്പ്. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തല്‍. സംഭവത്തില്‍ നഗരസഭയിലെ രണ്ട് താത്കാലിക ഡാറ്റാ എന്‍ട്രി ജീവനക്കാരെ നീക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലും കെട്ടിട നമ്പര്‍ ക്രമക്കേട് നടന്നിരുന്നു. നാല് ലക്ഷം രൂപ കൈക്കൂലിവാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പര്‍ തരപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. വന്‍ തട്ടിപ്പാണ് കോര്‍പറേഷനില്‍ നടന്നത്. സെക്രട്ടറിയുടെ പാസ് വേര്‍ഡ് ചോര്‍ത്തിയാണ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നമ്പര്‍ നല്‍കിയത്. […]

വാഗ്ദാനം ചെയ്യുന്നത് ടൈപ്പിസ്റ്റ് ജോലി; ചെയ്യേണ്ടി വന്നത് സെക്സ് ചാറ്റും; കംബോഡിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഇരകളില്‍ കൂടുതല്‍ മലയാളികള്‍

സ്വന്തം ലേഖകൻ എറണാകുളം: കംബോഡിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി. ടൈപ്പിസ്റ്റ് വിസയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും കംബോഡിയയിലെ അന്താരാഷ്ട്ര സെക്‌സ്ചാറ്റ് റാക്കറ്റില്‍ കുടുക്കിയെന്നുമാണ് പരാതി. പത്തനംതിട്ട, കോട്ടയം സ്വദേശികളായ ഏജന്റുമാരാണ് മലയാളികളെ തൊഴില്‍തട്ടിപ്പില്‍ കുടുക്കിയത്. കോന്നി സ്വദേശിയായ അരുണ്‍കുമാറെന്നയാള്‍ മൂന്ന് ലക്ഷം രൂപയോളം വാങ്ങിയാണ് ആളുകളെ കംബോഡിയക്ക് അയച്ചതെന്ന് തട്ടിപ്പ് സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ പാനായിക്കുളം മേത്താനം കാട്ടിലെപ്പറമ്പില്‍ വീട്ടില്‍ അന്‍ഷുല്‍മോന്‍ പറഞ്ഞു. കംബോഡിയയിലെ ചൈനീസ് കമ്പനിയുടെ നേതൃത്വത്തിലുള്ള ചൂതാട്ട കേന്ദ്രത്തിന്റെ മറവിലാണ് സെക്‌സ്ചാറ്റ്. ഇവിടെയെത്തിയ അന്‍ഷുല്‍ അടക്കമുള്ള […]

ലക്ഷ്യമിട്ടിരുന്നത് ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ; മോഷണമുതൽ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ചിരുന്നത് ആഢംബര ജീവിതത്തിനായി; സ്ത്രീകളെ ആക്രമിച്ച്‌ മാല പിടിച്ചുപറിക്കുന്ന സഹോദരങ്ങള്‍ പൊലീസ് പിടിയിൽ

സ്വന്തം ലേഖിക പാലക്കാട്: ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ആക്രമിച്ച്‌ മാല പിടിച്ചുപറിക്കുന്ന സഹോദരങ്ങള്‍ പൊലീസ് പിടിയിൽ. പാലക്കാട് ചന്ദ്രനഗര്‍ കരിങ്കരപ്പുള്ളി കരേക്കാട് പുളിയങ്കാവ് വിഘ്‌നേഷ്(22), സഹോദരന്‍ വിഷ്ണു (26) എന്നിരെയാണ് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെയായിരുന്നു ഇരുവരും ലക്ഷ്യമിട്ടിരുന്നത്. ഇങ്ങനെ കിട്ടുന്ന പണം ആഢംബര ജീവിതത്തിനായിട്ടായിരുന്നു പ്രതികള്‍ ഉപയോ​ഗിച്ചിരുന്നത്. കഴിഞ്ഞമാസം 20ന് രാവിലെ 8.45 ന് യാക്കര സ്‌കൂളിന് സമീപമുള്ള കനാല്‍ റോഡിലെ നടന്നുപോവുകയായിരുന്ന തോട്ടത്തില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ വേശു(68)വിന്റെ മാല പിടിച്ചുപറിച്ച കേസിലാണ് ഇവരെ പിടികൂടിയത്. […]

രാത്രി എട്ട് മണിക്ക് പോലും ടിസി വാങ്ങി കുട്ടികളെ എയ്ഡഡ് സ്കൂളിലേക്ക് മാറ്റി; ടിസി നല്‍കിയത് സമ്പൂര്‍ണ പോര്‍ട്ടല്‍ റീസെറ്റ് ചെയ്ത്; വാഗ്ദാനം ചെയ്തത് സൗജന്യ യാത്രയും യൂണിഫോമും; വയനാട്ടിലെ അസാധാരണ ഇടപെടല്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന് സ്ഥിര നിയമനത്തിനെന്ന് ആരോപണം

സ്വന്തം ലേഖകൻ വെള്ളമുണ്ട: സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ മകന്‍ പി.ജി. രഞ്ജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കു ജോലിയിൽ സ്ഥിര നിയമനം ലഭിക്കാൻ നടന്നത് വൻ ക്രമക്കേടുകൾ. സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് എയ്ഡഡ് സ്കൂളിലേക്ക് കുട്ടികളെ ചേര്‍ത്ത് ഡിവിഷന്‍ തികയ്ക്കാന്‍ ശ്രമം നടന്നെന്നാണ് ആരോ‌പണം. രാത്രി 8 മണിക്ക് പോലും ടിസി വാങ്ങി കുട്ടികളെ എയ്ഡഡ് സ്കൂളിലേക്ക് മാറ്റിയതായാണ് കണ്ടെത്തല്‍. ഓഫിസ് സമയം കഴിഞ്ഞു സമ്പൂര്‍ണ പോര്‍ട്ടല്‍ റീസെറ്റ് ചെയ്താണു ടിസി നല്‍കിയതെന്നു വിവരാവകാശ രേഖകളിലും വ്യക്തമാകുന്നു. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി വിദ്യാഭ്യാസ വകുപ്പ് അധികൃതരുള്‍പ്പെടെ […]

ഭാര്യയുടെ കാമുകനെ വെട്ടി കൊന്ന് മാങ്ങാനം പാലത്തിനടിയിൽ തള്ളിയ ഗുണ്ട കമ്മൽ വിനോദിനെ കാപ്പ ചുമത്തി ജയിലിലടച്ചു

സ്വന്തം ലേഖകൻ കോട്ടയം: ഭാര്യയുടെ കാമുകനെ വെട്ടി കൊന്ന് ഒരു ഭാഗം മാങ്ങാനം പാലത്തിനടിയിലും ബാക്കി മാങ്ങാനം കലുങ്കിന് സമീപം ചതുപ്പിലും തള്ളിയ ഗുണ്ട കമ്മൽ വിനോദിനെ കാപ്പ ചുമത്തി ജില്ലാ പൊലീസ് ജയിലിലടച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുതുപ്പള്ളി തച്ചുകുന്ന് കോളനി വെട്ടിമറ്റം കമ്മല്‍ വിനോദ് എന്നു വിളിക്കുന്ന എ.ആര്‍.വിനോദ് കുമാറിനെയാണ് കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കിയത്. ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. 2017-ല്‍ സന്തോഷ് എന്നയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മാങ്ങാനം ഭാഗത്ത് ചതുപ്പില്‍ […]

12 വര്‍ഷം നീണ്ട പ്രണയം; ഒടുവിൽ ആരുമറിയാതെ രജിസ്റ്റര്‍ വിവാഹം; അന്യമതസ്ഥനെ അം​ഗീകരിക്കാത്ത വീട്ടുകാരും വീട്ടുകാരുടെ സമ്മതമില്ലാതെ ഒരുമിച്ച്‌ കഴിയില്ലെന്ന അഷ്ടമിയുടെ നിലപാടും; യുവ അഭിഭാഷകയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്….!

സ്വന്തം ലേഖിക കൊല്ലം: യുവ അഭിഭാഷകയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. കുടവട്ടൂര്‍ മാരൂര്‍ അഷ്ടമിഭവനില്‍ അഷ്ടമി(25)യുടെ ആത്മഹത്യ ചെയ്തത്. ഒരുമാസം മുൻപ് അഷ്ടമി വിവാഹം കഴിച്ചിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊട്ടാരക്കര സ്വദേശിയായ ഫോട്ടോ ഗ്രാഫര്‍ അജോ എബ്രഹാമുമായി കഴിഞ്ഞ മെയ് 24 നായിരുന്നു വിവാഹം. കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 12 വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് അഷ്ടമിയും അജോയും വിവാഹിതരായത്. അജോ തന്നെയാണ് ഈ വിവരങ്ങള്‍ പൊലീസിനോട് […]