കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയെയും ഉദ്യോഗസ്ഥരെയും ആക്രമിച്ചു; കടുത്തുരുത്തി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കടുത്തുരുത്തി: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയെയും ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കടുത്തുരുത്തി മുട്ടുചിറ ഭാഗത്ത് കൊല്ലം പറമ്പിൽ വീട്ടിൽ കുര്യൻ മകൻ പുക തോമ എന്ന് വിളിക്കുന്ന തോമസ് (40)നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞ മാസം 28 ആം തീയതി വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന ഗുണ്ടയായ അലോട്ടിയെയും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും കോടതി വരാന്തയിൽ വച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. […]

വീട്ടിൽ കയറി യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു; ഏറ്റുമാനൂർ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ

സ്വന്തം ലേഖിക ഏറ്റുമാനൂർ: കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. ഏറ്റുമാനൂർ തെള്ളകം വലിയവീട്ടിൽ വി.ഡി. ജോസ് മകൻ ബുധലാൽ വി ജോസ് (23) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം അയ്മനം ഒളശ്ശ സ്വദേശിയായ ജോസഫ് മാത്യു എന്നയാളെ വീട്ടിൽ നിന്നും വിളിച്ചിറക്കി കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം ഒളിവിൽ പോവുകയുമായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാളെ ബാംഗ്ലൂർ സായ് […]

നടുറോഡിലിറങ്ങി വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം; ലാത്തി വീശി പൊലീസ്; അൻപത് പേര്‍ക്കെതിരെ കേസ്

സ്വന്തം ലേഖിക മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക്‌ ചെയ്ത് വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയത്. വിദ്യാര്‍ഥികളുടെ ആഘോഷം അതിരുകടന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങള്‍ അധിക സമയം റോഡില്‍ കുടുങ്ങിയതതോടെ പൊലീസ് ഇടപെട്ടു. ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. സംഭവത്തില്‍ അൻപതോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഓപ്പണ്‍ ജീപ്പും രൂപ മാറ്റം വരുത്തിയ 30 ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു.

ലാന്‍ഡ് ഡെവലപ്മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2000 രൂപ കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻ്റ് വിജിലന്‍സ് പിടിയില്‍

സ്വന്തം ലേഖിക കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻ്റ് വിജിലന്‍സ് പിടിയില്‍. വീട് വയ്ക്കുന്ന സ്ഥലത്തുനിന്നും മണ്ണ് മാറ്റുനത്തിനുള്ള ലാന്‍ഡ് ഡെവലപ്മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങിയ വെട്ടക്കവല വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുമേഷിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വെട്ടിക്കവല വില്ലേജില്‍ നെറ്റിയോട് എന്ന സ്ഥലത്ത് വിക്ടറിന്റെ ഭാര്യയുടെ പുരയിടത്തില്‍ വീട് വയ്ക്കുന്നതിനുവേണ്ടി മണ്ണ് നീക്കം ചെയ്യുന്നതിന് വില്ലേജില്‍ അപേക്ഷ നല്‍കിയിരുന്നു. സ്ഥലപരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വില്ലേജ് ഓഫീസില്‍ നിന്നും എത്തിയ ഫീല്‍ഡ് അസിസ്റ്റന്റ് സുമേഷ് സ്ഥലത്തു നിന്നും […]

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു; ഭര്‍ത്താവിനും അമ്മയ്‌ക്കുമെതിരെ കേസെടുത്തു

സ്വന്തം ലേഖിക കണ്ണൂര്‍: കരിവള്ളൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. ഇരുപത്തിനാലുകാരിയായ സൂര്യയാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സൂര്യയെ കൂടാതെ എട്ട് മാസം പ്രായമുള്ള മകനും ഭര്‍ത്താവ് രാഗേഷും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. രാഗേഷും അമ്മയും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. നേരത്തെ സ്വന്തം വീട്ടില്‍വന്ന് സൂര്യ ഇരുവര്‍ക്കുമെതിരെ പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ടതോടെ ഇനി ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകില്ലെന്ന് രാഗേഷ് ഉറപ്പുനല്‍കിയിരുന്നു. അതേസമയം, സൂര്യയുടെ കുടുംബം നല്‍കിയ പരാതിയില്‍ രാഗേഷിനും […]

ചാരിറ്റബിള്‍ ട്രസ്റ്റി‍ന്‍റെ പേരില്‍ വീട് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയില്‍

സ്വന്തം ലേഖിക ചേര്‍ത്തല: ചാരിറ്റബിള്‍ ട്രസ്റ്റി‍ന്‍റെ പേരില്‍ സൗജന്യമായി വീട് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ ജനങ്ങളില്‍ നിന്ന് പണം തട്ടിയെടുത്തയാൾ പിടിയിൽ. ചെത്തി അറയ്ക്കല്‍ വീട്ടില്‍ അലോഷ്യസാണ് (ജോജി-62) പിടിയിലായത്. ഇയാള്‍ പൊതുപ്രവര്‍ത്തകനാണെന്ന രീതിയില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി വീട് നിര്‍മിച്ചുനല്‍കുമെന്ന് പറഞ്ഞ് പലരില്‍ നിന്നായി പണം തട്ടിയെടുത്തെന്നാണ് പരാതി. വീട് നിര്‍മാണത്തി‍െന്‍റ ചുമതല നല്‍കാമെന്ന് പറഞ്ഞ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും പണം തട്ടിയെടുത്തതായും പരാതിയുണ്ട്. നിരവധിയാളുകള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് അര്‍ത്തുങ്കല്‍ പൊലീസ് പറഞ്ഞു.

മുക്കു​പ​ണ്ടം ന​ല്‍കി അടിമാലിയിലെ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ മൂ​ന്ന് ല​ക്ഷം രൂപ കവർന്നു; സി​നി​മ ന​ട​ന്‍ അ​റ​സ്റ്റി​ല്‍

​ സ്വന്തം ലേഖിക അ​ടി​മാ​ലി: പ്ര​മു​ഖ ജ്വ​ല്ല​റി ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച് പണം കേസിൽ സി​നി​മ ന​ട​ന്‍ അ​റ​സ്റ്റി​ല്‍. പെ​രു​മ്പാവൂ​ര്‍ പോ​ഞ്ഞാ​ശ്ശേ​രി കാ​ട്ടോ​ളി​പ്പ​റ​മ്പില്‍ വീ​ട്ടി​ല്‍ സ​നീ​ഷി​നെ​യാ​ണ്​ (35) വെ​ള്ള​ത്തൂ​വ​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗോ​വ പ​നാ​ജി കാ​സി​റ ന​ഗ​റി​ല്‍ ക​പ്പ​ലി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യ​വെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബാ​ങ്കി​ല്‍ പ​ണ​യം​വെ​ച്ച സ്വ​ര്‍ണം എ​ടു​ത്തു​ന​ല്‍കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ മു​ക്കു​പ​ണ്ടം ന​ല്‍കി ജ്വ​ല്ല​റി ഉ​ട​മ​യു​ടെ മൂ​ന്നു​ല​ക്ഷം ക​വ​രുകയായിരുന്നു. സം​ഭ​വ​ത്തി​ലെ മൂ​ന്നാം​പ്ര​തി​യാ​ണ് സ​നീ​ഷ്. നേ​ര​ത്തേ പി​ടി​യി​ലാ​യ ഒ​ന്നാം​പ്ര​തി അ​ടി​മാ​ലി സ്വ​ദേ​ശി ജി​ബി ദേ​വി​കു​ളം സ​ബ് ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്. സ​നീ​ഷ് സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി ത​ട്ടി​പ്പ് […]

മഞ്ചേരി അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ഓൺലൈൻ വഴി 70 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സംഘാഗങ്ങൾ പിടിയിൽ; പതിനഞ്ച് ദിവസത്തോളം ഡൽഹിയിൽ താമസിച്ച് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിൽ നൈജീരിയൻ സംഘാഗങ്ങളെ കുടുക്കിയത് സി ഐ എം ജെ അരുണും സംഘവും

സ്വന്തം ലേഖകൻ മഞ്ചേരി: മഞ്ചേരി അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ഓൺലൈൻ വഴി 70 ലക്ഷം രൂപയോളം തട്ടിപ്പു നടത്തിയ നൈജീരിയൻ സംഘാ‌ഗങ്ങൾ പിടിയിൽ. മലപ്പുറം മഞ്ചേരി സഹകരണ ബാങ്കിന്റെ കസ്റ്റമേർ ബാങ്കിങ് സെർവർ ഓൺലൈൻ വഴി ഹാക്ക് ചെയ്ത് കസ്റ്മാരുടെ നൽകിയിരുന്ന മൊബൈൽ നമ്പറുകൾ മാറ്റി. പകരം ഹാക്കർമാർ തട്ടിപ്പിനായി വ്യാജമായി സിം കാർഡുകൾ സംഘടിപ്പിച്ചു ആ നമ്പറുകളിലേക്കു ഒടിപി വരുന്നവിധം തയ്യാറാക്കിയശേഷം മൈബൈൽ ബാങ്കിങ് ഇല്ലാത്ത കസ്റ്റമേരുടെ ദിവസേനയുള്ള ട്രാൻസേഷൻ പരിധി ഉയർത്തിയാണ് 4 അക്കൗണ്ട് ഹോൾഡർ മാരുടെ 70 […]

കാപ്പാ നിയമം ലംഘിച്ചു; വൈക്കം സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക വൈക്കം: കാപ്പാ നിയമം ലംഘിച്ചതിന് പ്രതി അറസ്റ്റിൽ. വൈക്കം മുളക്കുളം ചെത്ത്കുന്ന് ഭാഗത്ത് മാവേലിത്തറ വീട്ടിൽ റോയ് മകൻ മാത്യുസ് റോയ് (23) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമ നടപടി നേരിട്ട് വരികയായിരുന്നു. ഇതിന്റെ ഭാഗമായി ആഴ്ച്ചയില്‍ രണ്ട് ദിവസം വൈക്കം ഡി.വൈ.എസ്.പി. ഓഫീസില്‍ എത്തി ഒപ്പിട്ട് പോകേണമായിരുന്നു. ഇത് ലംഘിച്ച് ഇയാള്‍ മുങ്ങി നടക്കുകയും, തുടർന്ന് വൈക്കം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ […]

കോട്ടയം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് മോഷണം; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കിടപ്പുരോഗികളെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആളെ പോലീസ് പിടികൂടി. അയ്മനം കുടമാളൂർ അമ്പാടിക്കവല ഭാഗത്ത് രവിനിവാസ് വീട്ടിൽ രവികുമാർ മകൻ രഞ്ജിത്ത് രവി (41) യെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് തട്ടിയെടുത്തുകൊണ്ട് ഓടുകയായിരുന്നു. തുടർന്ന് യുവതി ബഹളം വെക്കുകയും പോലീസ് എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥരും ഗാന്ധി നഗർ പോലീസും സ്ഥലത്തെത്തി പ്രതിയെ […]