കോട്ടയം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് മോഷണം; പ്രതി അറസ്റ്റിൽ

കോട്ടയം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് മോഷണം; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കിടപ്പുരോഗികളെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആളെ പോലീസ് പിടികൂടി.

അയ്മനം കുടമാളൂർ അമ്പാടിക്കവല ഭാഗത്ത് രവിനിവാസ് വീട്ടിൽ രവികുമാർ മകൻ രഞ്ജിത്ത് രവി (41) യെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് തട്ടിയെടുത്തുകൊണ്ട് ഓടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് യുവതി ബഹളം വെക്കുകയും പോലീസ് എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥരും ഗാന്ധി നഗർ പോലീസും സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. സമാനമായ രീതിയിൽ മോഷണം നടത്തിയതിന് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മുന്‍പും കേസ് നിലവിലുണ്ട് .

ഗാന്ധിനഗർ എസ്.ഐ വിദ്യാ.വി, എ.എസ്.ഐ ബസന്ത്, സി.പി.ഓ മാരായ മഹേഷ്, സോണി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.