വൈക്കത്ത് കൊറിയര്‍ സര്‍വീസ് ഓഫീസിന്‍റെ മറവില്‍ കഞ്ചാവ് മാഫിയ വിളയാട്ടം: ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം

സ്വന്തം ലേഖിക വൈക്കം: കൊറിയര്‍ സര്‍വീസ് ഓഫീസിന്‍റെ മറവില്‍ നടക്കുന്ന കഞ്ചാവ്-മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടത്തെ ചോദ്യം ചെയ്ത തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം. ഉദയനാപുരം പഞ്ചായത്തില്‍ നാനാടം ഇഞ്ചക്കല്‍ ഷാപ്പിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസ് ഓഫീസിന്‍റെ മറവിലാണ് കഞ്ചാവ്-മയക്കുമരുന്ന് ഉപയോഗം വ്യാപകമാവുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ മാനേജരുടെ നേതൃത്വത്തില്‍ ഓഫീസില്‍ വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിഷയത്തില്‍ പൊലീസ് അടിയന്തരമായി ഇടപെടണമെന്നും, […]

മൂക്ക് പൊത്താതെ കോട്ടയം നഗരത്തിലൂടെ നടക്കാൻ മേല; നഗരം ചീഞ്ഞുനാറാന്‍ തുടങ്ങിയിട്ട് മാസങ്ങളായി; ഏറ്റവുമധികം മാലിന്യം കുന്നുകൂടുന്നത് വൈസ് ചെയർമാന്റെ വാർഡിൽ; നഗരത്തിൽ മാലിന്യവും പട്ടിയും മൂലം റോഡിലിറങ്ങാനാകാത്ത അവസ്ഥ

സ്വന്തം ലേഖകൻ കോട്ടയം: മൂക്ക് പൊത്താതെ കോട്ടയം നഗരത്തിലൂടെ നടക്കാൻ മേലാത്ത അവസ്ഥയാണ്. നഗരം ചീഞ്ഞുനാറാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ. നഗരത്തിൽ ഏറ്റവുമധികം മാലിന്യം കുന്നുകൂടുന്നത് വൈസ് ചെയർമാന്റെ വാർഡിലാണെന്നതാണ് അതിശയകരം. പുതിയ തൃക്കോവിൽ , പാരഗൺ , തീരുനക്കര ബിഎസ്എൻ എലിന് സമീപം, ശീമാട്ടിയുടെ പുറക് വശം എന്നിവിടങ്ങളിലെല്ലാം മാലിന്യക്കൂമ്പാരമാണ്. നടക്കാത്ത സ്വപ്നമെന്നത് പോലെയാണ് കോട്ടയം നഗരത്തിലെ തെരുവ് നായ്ക്കളെ തുരത്തലും മാലിന്യസംസ്കരണവും. രണ്ടും നടക്കില്ല. മാലിന്യം കുന്നുകൂടുന്നത് തന്നെയാണ് തെരുവ് നായ്ക്കൾ പെരുകുന്നതിന്റെ പിന്നിലെ കാരണവും. നഗരത്തില്‍ കുന്നുകൂടുന്ന […]

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം; കൊച്ചിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

സ്വന്തം ലേഖിക കൊച്ചി: പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി സജുന്‍ (28) ആണ് കൊല്ലപ്പെട്ടത്. കൊച്ചി കലൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആമസോണ്‍ ഡെലിവറി ബോയിയായി ജോലി നോക്കുകയായിരുന്നു സജുന്‍. വെണ്ണല കാക്കനാടാണ് സജുന്‍ താമസിച്ചിരുന്നത്. സുഹൃത്ത് കിരണ്‍ ആന്റണിയുമായുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച കുറിപ്പുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കവുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. സംഭവത്തിന് പിന്നാലെ കിരണ്‍ ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ കിരണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അടൂരില്‍ രണ്ടര കിലോ കഞ്ചാവുമായി സിപിഐ നേതാവ് പിടിയില്‍; അറസ്റ്റിലായത് പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതി

സ്വന്തം ലേഖിക പത്തനംതിട്ട: അടൂരില്‍ രണ്ടര കിലോ കഞ്ചാവുമായി പിടിയിലായ സിപിഐ ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് എക്സൈസ്. കൊടുമണ്‍ സ്വദേശി ജിതിന്‍ മോഹനാണ് കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായത്. അടൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തിയ സംഘത്തിലെ അംഗമാണ് ഇയാള്‍. ഓണത്തോടനുബന്ധിച്ച്‌ എക്സൈസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിലാണ് ജിതിനും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൊടുമണ്‍ സ്വദേശിയായ അനന്തു ഓടി രക്ഷപെട്ടു. ഇവര്‍ യാത്ര ചെയ്ത ആള്‍ട്ടോ കാര്‍ എക്സൈസ് പിടിച്ചെടുത്തു. നിരവധി […]

ഇടുക്കിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; യുവതി ​ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നെന്ന് ബന്ധുക്കള്‍

സ്വന്തം ലേഖിക ഉപ്പുതറ: ഇടുക്കിയില്‍ പത്തുമാസം മുന്‍പു വിവാഹിതയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പില്‍ കുട്ടപ്പന്‍-ചിന്നമ്മ ദമ്പതികളുടെ മകളും വളകോട് പുത്തന്‍വീട്ടില്‍ ജോബിഷിന്റെ ഭാര്യയുമായ എം.കെ.ഷീജ (27) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. യുവതി ​ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മദ്യപിച്ചെത്തി ജോബിഷ് മര്‍ദിച്ചിരുന്നതായും ഭര്‍തൃമാതാപിതാക്കള്‍ വഴക്കിട്ടിരുന്നതായും ഷീജ പരാതി പറഞ്ഞിരുന്നതായി സഹോദരന്‍ അരുണ്‍ ആരോപിച്ചു. 2021 നവംബര്‍ 13നായിരുന്നു വിവാഹം. ജീവിതം മടുത്തതായി ഷീജ ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി അരുണ്‍ ആരോപിക്കുന്നു. […]

കഴക്കൂട്ടത്ത് അമിത വേഗത്തിലെത്തിയ ബൈക്ക് കാറിലിടിച്ച്‌ കത്തി; യുവാവ് മരിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വെഞ്ഞാറമൂട് ആലിയാട് സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്സൈനിക സ്‌കൂളിന് സമീപമാണ് സംഭവം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കത്തിപ്പോയതായി പൊലീസ് പറയുന്നു.

കോട്ടപ്പുറം ഭാഗത്തുള്ള കടയിൽ നിന്നും പണം മോഷ്ടിച്ചു; ചെങ്ങന്നൂർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക ചെങ്ങന്നൂർ: മോഷണ കേസിൽ യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂർ തിരുവാൻ വണ്ടൂർ കള്ളിശ്ശേരി ഭാഗത്ത് വളയം കണ്ടത്തിൽ വീട്ടിൽ ഷാജി മകൻ കിരൺ ഷാജി (19)യെ ആണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടു കൂടി കോട്ടപ്പുറം ഭാഗത്തുള്ള ക്യൂൻമേരി ഏജൻസിസ് എന്ന കടയിൽ നിന്നും മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 98000 രൂപ മോഷ്ടിച്ചുകൊണ്ട് ഓട്ടോറിക്ഷയിൽ കയറി കടന്നുകളയുകയായിരുന്നു. തുടർന്ന് പോലീസിന്റെ ശക്തമായ തിരച്ചിലി നൊടുവിൽ ഇയാളെ ചെങ്ങന്നൂരിൽ നിന്നും പിടികൂടി. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ ആർ, […]

കടലകടയുടെ പിന്നിൽ നിന്ന് മദ്യപിച്ചത് ചോദ്യം ചെയ്തു; ചില്ല് ഗ്ലാസ് ഉപയോഗിച്ച് കടയുടമയുടെ തലയ്ക്ക് അടിച്ചു; വധശ്രമ കേസിൽ അതിരമ്പുഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: വധശ്രമ കേസിൽ പ്രതി അറസ്റ്റിൽ. അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം ഞൊങ്ങിണി കവല ഭാഗത്ത് താന്നിക്കൽ വീട്ടിൽ മധു മകൻ മനു (24) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അതിരമ്പുഴ സെൻമേരിസ് പള്ളിയുടെ മൈതാനത്ത് പ്രവർത്തിച്ചുവന്നിരുന്ന കടല കടയുടെ പിന്നിൽ നിന്ന് മദ്യപിച്ചതിനെ ചോദ്യം ചെയ്ത കടല കച്ചവടം നടത്തിയിരുന്ന ഷിബുവിനെയാണ് ഇയാള്‍ ചില്ല് ഗ്ലാസ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചത്. സംഭവത്തിനു ശേഷം പ്രതി ഒളിവിൽ പോവുകയും പോലീസ് കോതനല്ലൂർ ഉള്ള ഇയാളുടെ ഭാര്യ വീട്ടിൽ നിന്നും […]

ഈരാറ്റുപേട്ടയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും മോഷണം; കടുവാമുഴി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക ഈരാറ്റുപേട്ട: ടൗണിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി. ഈരാറ്റുപേട്ട കടുവാമുഴി കോട്ടയിൽ വീട്ടിൽ ദിലീഫ് മകൻ ഫുറൂസ് ദിലീഫ് (28) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈരാറ്റുപേട്ട ടൗണിൽ സ്ഥിതിചെയ്യുന്ന ഹിറാ ബുക്ക് സ്റ്റാളിൽ നിന്നും 17000 രൂപയും, സക്കറിയ ടയേഴ്സ് എന്ന കടയിൽ നിന്നും 34000 രൂപയും, ഇരുപതിനായിരം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും, തുഷാർ മൊബൈൽ ഷോപ്പിൽ നിന്നും 7 മൊബൈൽ ഫോണുകളും 7000 രൂപയും വിവിധ ദിവസങ്ങളിലായി മോഷ്ടിച്ചുകൊണ്ട് […]

പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി; വൈക്കം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക വൈക്കം: പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മുത്തേടത്ത് കാവ് വെമ്മലാക്കത്തറ വീട്ടിൽ രാമചന്ദ്രൻ മകൻ വിജിത്ത് (37) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവോണ ദിവസം വൈകിട്ട് ആറുമണിയോടെ മുത്തേടത്ത് കാവ് കള്ളുഷാപ്പ് ഭാഗത്തെ റോഡിൽഇ യാള്‍ ബഹളം വയ്ക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ചതിനു ശേഷം പോലീസ് തിരിച്ചു പോകുവാന്‍ വാഹനത്തില്‍ കയറിയ നേരം ഇയാള്‍ പിന്നില്‍ നിന്നും വന്ന് എസ്.ഐ യെ ബലമായി തടഞ്ഞു നിര്‍ത്തുകയും ഇത് തടയാന്‍ […]