കോട്ടപ്പുറം ഭാഗത്തുള്ള കടയിൽ നിന്നും പണം മോഷ്ടിച്ചു; ചെങ്ങന്നൂർ സ്വദേശി അറസ്റ്റിൽ

കോട്ടപ്പുറം ഭാഗത്തുള്ള കടയിൽ നിന്നും പണം മോഷ്ടിച്ചു; ചെങ്ങന്നൂർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

ചെങ്ങന്നൂർ: മോഷണ കേസിൽ യുവാവ് അറസ്റ്റിൽ.

ചെങ്ങന്നൂർ തിരുവാൻ വണ്ടൂർ കള്ളിശ്ശേരി ഭാഗത്ത് വളയം കണ്ടത്തിൽ വീട്ടിൽ ഷാജി മകൻ കിരൺ ഷാജി (19)യെ ആണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടു കൂടി കോട്ടപ്പുറം ഭാഗത്തുള്ള ക്യൂൻമേരി ഏജൻസിസ് എന്ന കടയിൽ നിന്നും മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 98000 രൂപ മോഷ്ടിച്ചുകൊണ്ട് ഓട്ടോറിക്ഷയിൽ കയറി കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പോലീസിന്റെ ശക്തമായ തിരച്ചിലി നൊടുവിൽ ഇയാളെ ചെങ്ങന്നൂരിൽ നിന്നും പിടികൂടി. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ ആർ, എസ്.ഐ മാരായ കുര്യൻ മാത്യു, ഗോപകുമാർ എം. ജി, സി.പി.ഓ മാരായ സുനിൽകുമാർ, ജോസ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.