പത്തനംതിട്ട ഇലന്തൂരില്‍ നായയുടെ കടിയേറ്റ ഓട്ടോ ഡ്രൈവർ വീടിനുള്ളിൽ മരിച്ച നിലയില്‍

സ്വന്തം ലേഖിക പത്തനംതിട്ട: ഇലന്തൂരില്‍ നായയുടെ കടിയേറ്റ ഓട്ടോ ഡ്രൈവറെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. സന്തോഷ് (48) എന്നയാളാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. സന്തോഷ് രണ്ടു മാസം മുന്‍പ് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

കാലിന് സ്വാധീനക്കുറവുള്ള ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; മദ്യലഹരിയില്‍ അരങ്ങേറിയ അക്രമത്തില്‍ നടുങ്ങി നാട്; ഭര്‍ത്താവ് പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. രഘുനാഥപുരം സ്വദേശിനി സതിയെയാണ് ഭര്‍ത്താവ് സന്തോഷ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സതി കാലിന് സ്വാധീനക്കുറവുള്ള വ്യക്തിയാണ്. ഭര്‍ത്താവ് സന്തോഷ് മദ്യപിച്ചെത്തി സതിയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചപ്പോഴും സന്തോഷ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സന്തോഷിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം; താലിബാന്‍ മാതൃകയിലുള്ള മതമൗലിക വാദം പ്രചരിപ്പിക്കുന്നതിന്റെ രേഖകള്‍ കിട്ടിയെന്ന് എന്‍ഐഎ; ദേശീയ തലത്തില്‍ വാര്‍ത്തയായി കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങള്‍; തലതാഴ്ത്തി കേരളം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി:പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എന്‍ഐഎ പുതിയ റിപ്പോര്‍ട്ട് നല്‍കും. പിഎഫ്‌ഐ ഓഫീസുകളില്‍ നടത്തിയ റെയിഡില്‍ വയര്‍ലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായും താലിബാന്‍ മാതൃക മതമൗലികവാദം പിഎഫ്‌ഐ പ്രചരിപ്പിക്കുന്നതിന്റെ രേഖകള്‍ കിട്ടിയതായും എന്‍ഐഎ അവകാശപ്പെട്ടു. റെയ്ഡില്‍ ജിപിഎസ് സംവിധാനവും വയര്‍ലസ് സെറ്റുകളും പിടിച്ചെടുത്തു. കടല്‍യാത്രയ്ക്ക് സഹായിക്കുന്ന ജിപിഎസ് സംവിധാനമെന്ന സൂചനയാണ് ഉദ്യോഗസ്ഥര്‍ നല്കുന്നത്.ദില്ലിയില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെ മൂന്ന് പിഎഫ്‌ഐ നേതാക്കളെ ഇഡി അറസ്റ്റു ചെയ്തു. ആസമില്‍ സംസ്ഥാന പൊലീസ് കസ്റ്റഡിയിലെടുത്ത പത്തു പേരുടെ അറസറ്റും രേഖപ്പെടുത്തി. പിഎഫ് […]

ച​​ങ്ങ​​നാ​​ശേ​​രിയിൽ ഓ​ട്ടം വി​ളി​ച്ചു കൊ​ണ്ടു​പോ​യി ഓ​ട്ടോറിക്ഷ ​ഡ്രൈ​വ​റുടെ കൈയും കാലും തല്ലിയൊടിച്ചു; പരിക്കേറ്റ് സി​​ഐ​ടി​യു കു​​രി​​ശും​​മൂ​​ട് യൂ​​ണി​​റ്റ് സെ​​ക്ര​​ട്ട​​റി​​ക്ക്

സ്വന്തം ലേഖിക ച​​ങ്ങ​​നാ​​ശേ​​രി: ഓ​​ട്ടം വി​​ളി​​ച്ചു കൊ​​ണ്ടു​​പോ​​യി ആ​​ളൊ​​ഴി​​ച്ച പ്ര​​ദേ​​ശ​​ത്തു​വ​​ച്ച്‌ ഡ്രൈ​വ​​റെ ഗുണ്ടാ സംഘം ആക്രമിച്ചതായി പരാതി. ഓ​​ട്ടോ​​റി​​ക്ഷാ തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​ന്‍ സി​​ഐ​ടി​യു കു​​രി​​ശും​​മൂ​​ട് യൂ​​ണി​​റ്റ് സെ​​ക്ര​​ട്ട​​റി​​യും ഡി​​വൈ​​എ​​ഫ്‌​​ഐ യൂ​​ണി​​റ്റ് സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ കു​​രി​​ശും​​മൂ​​ട് പ​​ട്ടാ​​ണി​​ച്ചി​​റ മ​​ഠം​​പ​​റ​​മ്ബി​​ല്‍ ലി​​ബി​​ന്‍ മാ​​ത്യൂ​സി​​നെ​​യാ​​ണ് ക്രി​​മി​​ന​​ല്‍ സം​​ഘം ആ​​ക്ര​​മി​​ച്ച​​ത്. കു​​രി​​ശും​​മൂ​​ട് ജം​​ഗ്ഷ​​നി​​ല്‍നി​​ന്നു വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ വെ​​ങ്കോ​​ട്ട​​വ​​രെ ഓ​​ട്ടം പോ​​ക​​ണ​​മെ​​ന്ന് പ​​റ​​ഞ്ഞു പാ​​ന്‍റും ഷ​​ര്‍​ട്ടും ധ​​രി​​ച്ചെ​​ത്തി​​യ ഒ​​രാ​​ള്‍ ഓ​​ട്ടം വി​​ളി​​ച്ചു. ഓ​​ട്ടോ​​റി​​ക്ഷാ വെ​​ങ്കോ​​ട്ട​​യി​​ല്‍ എ​​ത്തി​​യ​​പ്പോ​​ള്‍ അ​​വി​​ടെ​നി​​ന്ന് മാ​​മ്മൂ​​ട് റോ​​ഡി​​ലേ​​ക്ക് പോ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു. വ​​ണ്ടി മു​​ന്നോ​​ട്ടെ​​ടു​​ത്ത് ഇ​​രു​​മ്പുകു​​ഴി ജം​​ഗ്ഷ​​ന് സ​​മീ​​പം ആ​​ളൊ​​ഴി​​ഞ്ഞ പ്ര​​ദേ​​ശ​​ത്ത് […]

ബ്രാന്‍ഡ് ഷോപ്പുകളിൽ കയറി സാധനങ്ങള്‍ വാങ്ങും; പണം ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി നല്‍കാം എന്ന് പറഞ്ഞ് തട്ടിപ്പ്; മൂന്ന് പേർ പോലീസ് പിടിയിൽ

സ്വന്തം ലേഖിക കൊച്ചി: നഗരത്തിലെ പ്രധാന ബ്രാന്‍ഡ് ഷോപ്പുകളിൽ കയറി സാധനങ്ങള്‍ വാങ്ങിയ ശേഷം ഒണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി പണം നല്‍കാം എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതികള്‍ പിടിയിൽ. കൂത്താട്ടുകുളം മണ്ണത്തൂര്‍ തറെകുടിയില്‍ വീട്ടില്‍ നിമില്‍ ജോര്‍ജ് (22) പിറവം ഓണശ്ശേരിയില്‍ ബിട്ടോ ബാബു (21), പിറവം മുളക്കുളം കുന്നേല്‍ വീട്ടില്‍ ശ്രീഹരി (23) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സാധനങ്ങള്‍ വാങ്ങിയ ശേഷം പണം നൽകാനായി ഇവര്‍ കൈയിലുള്ള എമറാള്‍ഡ് ക്രെഡിറ്റ് കാര്‍ഡ് സ്ഥാപനത്തില്‍ നൽകും. കാര്‍ഡുകള്‍ക്ക് സാങ്കേതിക പ്രശ്നം […]

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവര്‍ത്തക; അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്ന് വനിതാ കമ്മീഷനിലും പൊലീസിലും പരാതി നല്‍കി

സ്വന്തം ലേഖകന്‍ കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. വനിത കമ്മീഷനിലും യുവതി പരാതി നല്‍കി. സിനിമ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി. മരട് പൊലീസിലാണ് പരാതി നല്‍കിയത്. ചട്ടമ്പിയെന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു അധിക്ഷേപമെന്നും പരാതിയില്‍ പറയുന്നു. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി. ഇന്ന് (സെപ്റ്റംബര്‍ 23) ചിത്രം തിയേറ്ററുകളിലെത്തും. ശ്രീനാഥ് ഭാസിയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചട്ടമ്പിയിലേത്. ചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് […]

സ്വവര്‍ഗാനുരാഗം മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല; അവര്‍ അക്രമകാരികളാണ്; വീണ്ടും വിവാദ പ്രസ്താവനയുമായി എം.കെ. മുനീര്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്വവര്‍ഗാനുരാഗം മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും അവര്‍ അക്രമകാരികളെന്നും മുസ്ലീംലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീര്‍. പേരാമ്പ്രയിലെ ലീഗ് വേദിയിലാണ് മുനീറിന്റെ വിവാദ പ്രസ്താവന. ”എല്‍ജിബിടിക്ക് എതിരെ സംസാരിച്ചാല്‍ അവര്‍ തന്നെ ഭ്രാന്തരാക്കുന്നു. ഇത് പറയുന്നതിന് പുരോഗമനവാദികളായ ചിലര്‍ തന്നെ എതിര്‍ക്കുന്നു. പിന്നോക്കമാക്കുന്നു. ആറാം നൂറ്റാണ്ടിലേതെന്ന് പറയുന്നു. സ്വവര്‍ഗാനുരാഗം മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല. ഹിന്ദുക്കളും കൃസ്ത്യാനികളും സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്നവരാണ്. സ്ത്രീകളുടെ പേരു പറഞ്ഞ് പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. സ്ത്രീകളുടെ വസ്ത്രം മാറ്റണമെന്നാണ് അവര്‍ പറയുന്നത്. പുരുഷന്‍മാരുടെ വസ്ത്രം മാറ്റണമെന്ന് […]

കോട്ടയം ചിങ്ങവനത്ത് മർമ്മതൈലം വിൽക്കാൻ എന്ന വ്യാജേനേ വീട്ടിലെത്തി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പോക്സോ കേസിൽ പ്രതി അറസ്റ്റിൽ. മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടിൽ മോഹൻദാസ് മകൻ വിഷ്ണു മോഹൻ (28) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. വീടുകൾ കയറി മർമ്മ തൈലം വിൽക്കുന്നയാളാണ് ഇയാൾ. കഴിഞ്ഞദിവസം മർ തൈലം വിൽക്കാനായി ചിങ്ങവനത്ത് ഉള്ള അതിജീവിതയുടെ വീട്ടിൽ വരികയും, വീട്ടില്‍ തനിച്ചായിരുന്ന അതിജീവിതയോട് ഇയാൾ മർമ്മ തൈലം പുരട്ടാൻ എന്ന വ്യാജേനേ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് അതിജീവിത വീട്ടുകാരെ വിവരം അറിയിക്കുകയും, വീട്ടുകാരുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് […]

ബാങ്ക് അധികൃതർ വീട്ടിലെത്തി വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിച്ചു ; ജപ്തി നോട്ടീസ് വന്നതിൽ മനം നൊന്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു ; ജീവനൊടുക്കിയത് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കി

സ്വന്തം ലേഖകൻ കൊല്ലം: ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. പണം തിരിച്ച് അടയ്ക്കാൻ കേരള ബാങ്കിനോട് വീട്ടുകാർ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായിരുന്നില്ല. തുടർന്ന് ബാങ്ക് അധികൃതർ വീട്ടിലെത്തി വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിക്കുകയായിരുന്നു. പിന്നാലെയാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ലോണെടുത്തിട്ട് 4 വർഷം ആയതേ ഉള്ളൂവെന്നും കൊവിഡ് […]

വണ്ടിപ്പെരിയാറിൽ വൻ കഞ്ചാവ് വേട്ട; പ്രതിയെ കുടുക്കിയത് പൊലീസിന്റെ വിദഗ്ധ ഓപ്പറേഷൻ

സ്വന്തം ലേഖകൻ ഇടുക്കി: വണ്ടിപ്പെരിയാറിൽ വൻ കഞ്ചാവ് വേട്ട. കഞ്ചാവുമായി വന്ന പെരിയ സ്വാമി എന്നയാളെ മ്ലാമല പൂണ്ടികുളം ഭാഗത്ത് നിന്നാണ് വണ്ടിപെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പീരുമേട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി യു. കുര്യാക്കോസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ ജെ മാമന്റെ നേതൃത്വത്തിൽ എസ് ഐ സൈദ് മുഹമ്മദ് എ എസ് ഐ നാസർ സിവിൽ […]