അടൂരില്‍ രണ്ടര കിലോ കഞ്ചാവുമായി  സിപിഐ നേതാവ്  പിടിയില്‍; അറസ്റ്റിലായത് പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതി

അടൂരില്‍ രണ്ടര കിലോ കഞ്ചാവുമായി സിപിഐ നേതാവ് പിടിയില്‍; അറസ്റ്റിലായത് പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതി

സ്വന്തം ലേഖിക

പത്തനംതിട്ട: അടൂരില്‍ രണ്ടര കിലോ കഞ്ചാവുമായി പിടിയിലായ സിപിഐ ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് എക്സൈസ്.

കൊടുമണ്‍ സ്വദേശി ജിതിന്‍ മോഹനാണ് കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായത്. അടൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തിയ സംഘത്തിലെ അംഗമാണ് ഇയാള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണത്തോടനുബന്ധിച്ച്‌ എക്സൈസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിലാണ് ജിതിനും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൊടുമണ്‍ സ്വദേശിയായ അനന്തു ഓടി രക്ഷപെട്ടു.

ഇവര്‍ യാത്ര ചെയ്ത ആള്‍ട്ടോ കാര്‍ എക്സൈസ് പിടിച്ചെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിതിനെന്ന് എക്സൈസ് അറിയിച്ചു. കൊടുമണ്‍ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്‌ഐയെ എറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസ് ഇയാള്‍ക്കെതിരെയുണ്ട്. വലിയ അളവില്‍ ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയതാരെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി അടൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു എന്‍ ബേബി പറഞ്ഞു.