മൂക്ക് പൊത്താതെ കോട്ടയം നഗരത്തിലൂടെ നടക്കാൻ മേല; നഗരം ചീഞ്ഞുനാറാന്‍ തുടങ്ങിയിട്ട് മാസങ്ങളായി; ഏറ്റവുമധികം മാലിന്യം കുന്നുകൂടുന്നത് വൈസ് ചെയർമാന്റെ വാർഡിൽ; നഗരത്തിൽ മാലിന്യവും പട്ടിയും മൂലം റോഡിലിറങ്ങാനാകാത്ത അവസ്ഥ

മൂക്ക് പൊത്താതെ കോട്ടയം നഗരത്തിലൂടെ നടക്കാൻ മേല; നഗരം ചീഞ്ഞുനാറാന്‍ തുടങ്ങിയിട്ട് മാസങ്ങളായി; ഏറ്റവുമധികം മാലിന്യം കുന്നുകൂടുന്നത് വൈസ് ചെയർമാന്റെ വാർഡിൽ; നഗരത്തിൽ മാലിന്യവും പട്ടിയും മൂലം റോഡിലിറങ്ങാനാകാത്ത അവസ്ഥ

സ്വന്തം ലേഖകൻ

കോട്ടയം: മൂക്ക് പൊത്താതെ കോട്ടയം നഗരത്തിലൂടെ നടക്കാൻ മേലാത്ത അവസ്ഥയാണ്. നഗരം ചീഞ്ഞുനാറാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ.

നഗരത്തിൽ ഏറ്റവുമധികം മാലിന്യം കുന്നുകൂടുന്നത് വൈസ് ചെയർമാന്റെ വാർഡിലാണെന്നതാണ് അതിശയകരം. പുതിയ തൃക്കോവിൽ , പാരഗൺ , തീരുനക്കര ബിഎസ്എൻ എലിന് സമീപം, ശീമാട്ടിയുടെ പുറക് വശം എന്നിവിടങ്ങളിലെല്ലാം മാലിന്യക്കൂമ്പാരമാണ്.



തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടക്കാത്ത സ്വപ്നമെന്നത് പോലെയാണ് കോട്ടയം നഗരത്തിലെ തെരുവ് നായ്ക്കളെ തുരത്തലും മാലിന്യസംസ്കരണവും. രണ്ടും നടക്കില്ല. മാലിന്യം കുന്നുകൂടുന്നത് തന്നെയാണ് തെരുവ് നായ്ക്കൾ പെരുകുന്നതിന്റെ പിന്നിലെ കാരണവും.


നഗരത്തില്‍ കുന്നുകൂടുന്ന മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം നഗരം ഭരിക്കുന്നവര്‍ക്കാണ്. എന്നാൽ ഭരിക്കുന്നവർക്കാകട്ടെ കെട്ടിടം പൊളിക്കലും .പണിയലും കമ്മീഷനടിക്കലും മാത്രമാണ് ലക്ഷ്യം. നഗരം ചീഞ്ഞ് നാറുന്നതിനും പൊതുജനങ്ങൾക്ക് റോഡിലിറങ്ങി നടക്കാനാകാത്ത അവസ്ഥക്കും പരഹാരമുണ്ടാക്കാൻ ഇവർക്ക് താല്പര്യമില്ല. താല്പര്യക്കുറവിന് കാരണം കമ്മീഷൻ കിട്ടില്ലന്നതു തന്നെ.


മാലിന്യനിർമ്മാർജനമെന്ന പേരിൽ ആകെ നടക്കുന്നത് കോടിമത മാർക്കറ്റ്, നാഗമ്പടം മൈതാനം തുടങ്ങിയ നഗരസഭാ വക സ്ഥലങ്ങളിൽ മാലിന്യം കുഴി കുത്തി മൂടുകയെന്നത് മാത്രമാണ് നടക്കുന്നത്.

മഴപെയ്തതോടെ മണ്ണിട്ട് മൂടിയ മാലിന്യം കുടിവെള്ള സ്രോതസുകളിലേക്ക് ഒലിച്ചിറങ്ങാൻ തുടങ്ങി. ഇതാകട്ടെ പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്നതിന് കാരണമാകും.