മഠത്തിൽ വിരുന്നിനെത്തവേ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തു; സീറോ മലബാർ സഭയിൽ ബിഷപ്പും കന്യാസ്ത്രീയും നേർക്കുനേർ

സ്വന്തം ലേഖകൻ കോട്ടയം: അ്ഞ്ചു വൈദികർ ചേർന്ന് വീട്ടമ്മയെ കുമ്പസാര രഹസ്യം ചോർത്തി പീഡിപ്പിച്ച സംഭവം പുറത്തു വന്നതിനു പിന്നാലെ ക്രൈസ്തവ സഭയിൽ വീണ്ടും പീഡനക്കഥ. കുമ്പസാര രഹസ്യം ചോർത്തി വീട്ടമ്മയെ പീഡിപ്പിച്ചത് ഓർത്തഡോക്‌സ് സഭയിലെ വൈദികരാണെങ്കിൽ ഇവിടെ പീഡനത്തിനിരയായത് കന്യാസ്ത്രീ തന്നെയാണ്. ഇക്കുറി വൈദികനു പകരം ബിഷപ്പാണ് ആരോപണ വിധേയനായിരിക്കുന്നത്. കുറവിലങ്ങാട് മരങ്ങാട്ടുപള്ളി നാടുകുന്നിലെ മഠത്തിലെ കന്യാസ്ത്രീയാണ് തനിക്കുണ്ടായ ലൈംഗിക ദുരനുഭവം തുറന്നു പറയാൻ തയ്യാറായിരിക്കുന്നത്. സീറോ മലബാർ സഭയുടെ പഞ്ചാബ് ജലന്ധർ രൂപതാ അധ്യക്ഷനും തൃശൂർ സ്വദേശിയുമായ ഫ്രാങ്കോ മുളയ്ക്കൽ രണ്ടു വർഷത്തോളം […]

വിജയപുരം രൂപതയിൽ ദളിതന് അയിത്തം: ബിഷപ്പ് തന്നെ ദളിത് വിരുദ്ധനെന്ന് ആരോപണം; വിദ്യാഭ്യാസത്തിലും ജോലിയിലും വൈദിക വൃത്തിയിലും ദളിതനെ ക്രൂരമായി ഒഴിവാക്കുന്നു; ഉള്ളിൽ പുകഞ്ഞ പ്രതിഷേധം പൊട്ടിയൊഴുകി ദളിത് കാത്തലിക മഹാജന സഭ; കുരിശുമേന്തി രൂപതാ ആസ്ഥാനത്തേയ്ക്ക് ജൂലൈയിൽ പ്രതിഷേധ മാർച്ച്

സ്വന്തം ലേഖകൻ കോട്ടയം: കൊടിയ പീഡനങ്ങളിൽ നിന്നും അയിത്തത്തിൽ നിന്നും രക്ഷപെടാൻ ക്രിസ്തുവിന്റെ പാത സ്വീകരിച്ച് നൂറ്റാണ്ടുകൾക്കിപ്പുറവും ദളിതന് ക്രൈസ്തവ സഭയിൽ തൊട്ടുകൂടായ്മ. കറുത്തവനെന്ന് മുദ്രകുത്തി ബിഷപ്പ് തന്നെ വൈദിക വൃത്തിയിൽ നിന്നു ദളിതനെ മാറ്റി നിർത്തുമ്പോൾ അപമാനിക്കപ്പെടുന്നത് സഭയിലെ ഭൂരിപക്ഷം വരുന്ന ദളിത് വിശ്വാസികളാണ്. ലത്തീൻ സഭയുടെ വിജയപുരം രൂപതയിൽ ഇപ്പോഴും നിലനിൽക്കുന്ന കൊടിയ അനാചാരത്തിനെതിരെ ദളിത് മക്കൾ പരസ്യപ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ് സഭയിലെ അനാചാരണങ്ങൾ പുറത്തറിഞ്ഞത്. ദളിതന് അയിത്തം കൽപ്പിക്കുന്ന സഭയിലെ ഒരു വിഭാഗത്തിന്റെയും, ബിഷപ്പിന്റെയും നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 16 […]

വിവാഹമോചനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് കോടതിയിൽ നൽകി: കിളിരൂർ സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ഭാര്യ നേരത്തെ വിവാഹിതയായതായി കോടതിയിൽ വ്യാജ രേഖ സമർപ്പിച്ച് വിവാഹ മോചനം നേടിയ കിളിരൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിരൂർ കാഞ്ഞിരം കണ്ണോത്ത് ബംഗ്ലാവിൽ മഹേഷ് കുമാറിനെ(46)യാണ് ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ് അറസ്റ്റ് ചെയ്തത്. 2014 – 15 നായിരുന്നു കേസിനാസ്പദമായ സംഭവം. 2009 ൽ കന്നട സ്വദേശിയായ യുവതിയെ മഹേഷ് കുമാർ വിവാഹം കഴിച്ചിരുന്നു. കന്നടയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട യുവതിയെയാണ് ഇയാൾ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം അധികം […]

പ്രമുഖ ബാങ്കുകൾക്ക് കുന്നത്ത്കളത്തിൽ ഗ്രൂപ്പ് നൽകാനുള്ളത് അൻപത് കോടി; കുന്നത്തുകളത്തിന്റെ ആസ്ഥി ബാങ്കുകൾ വിഴുങ്ങും; നിക്ഷേപകർ പാപ്പരാകുമോ..? സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി വിധി

സ്വന്തം ലേഖകൻ കോട്ടയം: ആയിരം പേരിൽ നിന്നായി അഞ്ഞൂറു കോടിയ്ക്കു മുകളിൽ തട്ടിയെടുത്ത കുന്നത്ത്കളത്തിൽ ഗ്രൂപ്പിനു നഗരത്തിലെ ബാങ്കുകളിൽ മാത്രം നാൽപ്പത് കോടിയുടെ ബാധ്യതയെന്ന് റിപ്പോർട്ട്. ആകെ 66 കോടി രൂപയുടെ ആസ്ഥിമാത്രമേയുള്ളൂ എന്ന് പാപ്പർ ഹർജിയിൽ സ്ഥാപന ഉടമകൾ വെളിപ്പെടുത്തിയിരിക്കുമ്പോഴാണ് നാൽപ്പത് കോടിയ്ക്കു മുകളിൽ ഇവർക്കു ബാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നത്. രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും, രണ്ട് പൊതുമേഖലാ ബാങ്കുകളിലുമായാണ് ഇവരുടെ സാമ്പത്തിക വായ്പ ഇടപാടുകളിൽ ഏറെയും. കുന്നത്ത്കളത്തിൽ ഗ്രൂപ്പ് പാപ്പരായതായി പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാകുക ഈ ബാങ്കുകൾക്കായിരിക്കും. […]

അവൾ ഏഴു പേരുടെ കൂടെ പോയതാണ്; നിന്റെ കൂടെ നിൽക്കുമെന്നെന്താണ് ഉറപ്പ്: പെൺകുട്ടിയെപ്പറ്റിയുള്ള ആനാവശ്യ ഡയലോഗിൽ പൊലീസ് സ്റ്റേഷനിൽ കൂട്ടയടി: പെൺകുട്ടിയുടെ പിതാവും സഹോദരനും ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മണിമല സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കൂട്ടയടി. പെൺകുട്ടി മുൻപ് ഏഴു പേരെ പ്രണയിച്ചിട്ടുള്ളതാണെന്നും, കാമുകനൊപ്പം തന്നെ നിൽക്കുമെന്ന് എന്താണ് ഉറപ്പെന്നുള്ള പെൺകുട്ടിയുടെ ബന്ധുവിന്റെ ചോദ്യമാണ് കുഴപ്പത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു . ഇതേച്ചൊല്ലി പെൺകുട്ടിയുടെ കാമുകനെ, സഹോദരൻ മർദിച്ചു. ഇതു കണ്ടെത്തിയ പൊലീസ് പെൺകുട്ടിയുടെ സഹോദരനെയും പിതാവിനെയും പൊലീസ് സ്റ്റേഷനിലിട്ട് മർദിച്ചു. ഒടുവിൽ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനു രണ്ടു പേർക്കുമെതിരെ കേസും രജിസ്റ്റർ ചെയ്തു. ഇതിനിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മണിമല പൊലീസ് കാമുകനായ […]

ജ്വല്ലറി അടയ്ക്കും മുൻപ് നാൽപത് കോടിയുടെ സ്വർണം കടത്തി: പാപ്പരാകാൻ തയ്യാറെടുപ്പ് തുടങ്ങിയത് ആറു മാസം മുൻപ്; പിൻതുണയുമായി മത – രാഷ്ട്രീയ നേതാക്കളും

സ്വന്തം ലേഖകൻ കോട്ടയം: പാപ്പർ ഹർജി സമർപ്പിക്കും മുൻപ് കുന്നത്തുകളത്തിൽ ഗ്രൂപ്പ് , രണ്ടു ജ്വല്ലറികളിൽ നിന്നുമായി കടത്തിയത് നാൽപത് കോടിയുടെ സ്വർണം. കുന്നത്ത് കളത്തിൽ ഗ്രൂപ്പിന്റെ തട്ടിപ്പിനെപ്പറ്റി അന്വേഷിച്ച പൊലീസ് സംഘത്തിനാണ് ഇത് സംബന്ധിച്ച് സൂചന ലഭിച്ചത്.   ജ്വല്ലറിയില്ല ജീവനക്കാരാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. ജൂൺ 19 ബുധനാഴ്ചയാണ് കാരാപ്പുഴ കുന്നത്തുകളത്തിൽ ജിനോഭവനിൽ വിശ്വനാഥനും(68) ഭാര്യ രമണിയും(66) കോട്ടയം സബ് കോടതിയിൽ പാപ്പർ ഹർജി നൽകിയത്. എന്നാൽ ഇതിന് ആറുമാസം മുൻപ് തന്നെ ഇവർ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നതായാണ് സൂചന. […]

തിരുനക്കരയിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ;  കൊലപാതകമെന്ന് സംശയം

 സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കരയിൽ ഭാരത് ആശുപത്രിക്ക് സമീപം വൈദ്യുത പോസ്റ്റിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  തിങ്കളാഴ്ച പുലർച്ചേ നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് വെസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.സംഭവത്തിൽ ദുരൂഹതയുണ്ട്. തെരുവിൽ അലഞ്ഞു നടക്കുന്നയാളാണ് മരിച്ചതെന്ന്  പൊലീസ് പറഞ്ഞു. വൈദ്യുത പോസ്റ്റിന്റെ പടിക്കെട്ടിൽ മുണ്ടിന്റെ കരകൊണ്ട് കെട്ടിയ ശേഷമാണ് കഴുത്തിൽ കുരുക്കിട്ടിരിക്കുന്നത്. കാലുകൾ നിലത്ത് മുട്ടിയ നിലയിലാണ്. ചെരിപ്പും ധരിച്ചിട്ടുണ്ട്. ഇതാണ് ദുരൂഹതയ്ക്ക് കാരണം. ഇതിനു സമീപത്തെ കടയുടെ വരാന്തയിൽ ഇയാൾ കിടക്കാൻ ഉപയോഗിക്കുന്ന ഷീറ്റും പ്ളാസ്റ്റിക്ക് ഷീറ്റും കണ്ടെത്തിയിട്ടുണ്ട്. […]

കോടതിയും തട്ടിപ്പുകാർക്കൊപ്പം: നൂറു കോടി തട്ടിയെടുത്ത കുന്നത്തുകളത്തിൽ ഉടമയ്ക്ക് വീട്ടിൽ കഴിയാൻ കോടതി അനുമതി; നിക്ഷേപകർ വീണ്ടും വഞ്ചിക്കപ്പെട്ടു: ഇടപാടുകാരുടെ പരാതി പരിഹരിക്കാൻ റിസീവറെ നിയോഗിച്ച് കോടതി; ഇന്ന് നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ യോഗം

സ്വന്തം ലേഖകൻ കോട്ടയം: നിക്ഷേപകരെ വഞ്ചിച്ച് നൂറു കോടി രൂപയ്ക്കു മുകളിൽ തട്ടിയെടുത്ത കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഉടമയ്ക്ക് കൈ അയച്ച് കോടതിയുടെ സഹായം. പാപ്പരാണെന്നു പ്രഖ്യാപിക്കുകയും, ആസ്ഥിയെല്ലാം കോടതിയ്ക്കു സമർപ്പിക്കുകയും ചെയ്ത കുന്നത്തുകളത്തിൽ ഗ്രൂപ്പ് എം.ഡി തെക്കുംഗോപരും കുന്നത്തുകളത്തിൽ ജിനോഭവനിൽ കെ.വി വിശ്വനാഥനും, ഭാര്യ രമണിയ്ക്കും സ്വന്തം വീട്ടിൽ തന്നെ കഴിയാനുള്ള അനുമതിയാണ് കോട്ടയം സബ് കോടതി അനുവദിച്ചത്. വിശ്വനാഥന്റെയും ഭാര്യയുടെയും തട്ടിപ്പിനു ഇരയായി ആയിരങ്ങൾ 100 കോടിയ്ക്കു മുകളിൽ നഷ്ടമായി വഴിയാധാരമായപ്പോഴാണ് ചിട്ടിതട്ടിപ്പുകാരനു കോടതി കാരുണ്യം വാരിക്കോരി നൽകിയിരിക്കുന്നത്. വിശ്വനാഥനും […]

കുന്നത്തുകളത്തിലിന്റെ തട്ടിപ്പിൽ അനാവശ്യമായി പഴികേട്ട് കുമരകത്തെ ഒരു കുടുംബം: കുമരകത്തെ കുന്നത്ത് കളത്തിൽ ജ്വല്ലറിയ്ക്ക് തട്ടിപ്പുകാരുമായി ബന്ധമില്ലെന്നും സ്ഥാപന അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിലെ കുന്നത്ത്കളത്തിൽ ജ്വല്ലറി ഉടമ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയതോടെ അനാവശ്യമായി പഴി കേട്ട് കുമരകത്തെ കുന്നത്ത്കളത്തിൽ ജ്വല്ലറി ഗ്രൂപ്പ്. സെൻട്രൽ ജംഗ്ഷനിലെ ജ്വല്ലറിയും, ഇവരുടെ അനുബന്ധ സ്ഥാപനങ്ങളുമായും യാതൊരു ബന്ധമില്ലെങ്കിലും മാധ്യമങ്ങളുടെ പ്രചാരണത്തിൽ കുമരകത്തെ സ്ഥാപനവും ഉണ്ടെന്ന് തെറ്റിധരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഈ സ്ഥാപന അധികൃതർ വിശദീകരണവുമായി രംഗത്ത് എത്തിയത്. കോട്ടയം സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കുന്നത്തുകളത്തിൽ ജ്വല്ലേഴ്‌സിന്റെ ഉടമ സാമ്പത്തിക തട്ടിപ്പ് നടത്തിയ വ്യക്തിയാണെന്നു ഇവർ വ്യക്തമാക്കുന്നു. ഈ സ്ഥാപനവുമായി കുമരകത്ത് പ്രവർത്തിക്കുന്ന കുന്നത്ത്കളത്തിൽ […]

കോട്ടയത്തെ വൻകിട ജ്വല്ലറി, ചിട്ടി ഫണ്ട് ഗ്രൂപ്പായ കുന്നത്തുകളത്തിൽ പാപ്പരായി: നിക്ഷേപകർക്ക് നഷ്ടമായത് കോടികൾ; പാപ്പർ ഹർജി നൽകി അനുകൂല വിധി നേടി ജ്വല്ലറി ഉടമ വിശ്വനാഥനും ഭാര്യയും: വഞ്ചിക്കപ്പെട്ടത് ആയിരങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ വൻകിട ജ്വല്ലറി – ചിട്ടിഫണ്ട് ഗ്രൂപ്പായ കുന്നത്തുകളത്തിൽ ഗ്രൂപ്പ് പാപ്പരായതായി റിപ്പോർട്ട്. ജ്വല്ലറി ചി്ട്ടിഫണ്ട് ഉടമ കാരാപ്പുഴ സ്വദേശി വിശ്വനാഥും ഭാര്യയുമാണ് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്തത്. സ്ഥാപനത്തിലെ നിക്ഷേപകർ പരാതിയുമായി എത്തുമെന്ന് ഉറപ്പായതോടെ ഇവർ പാപ്പരായതിന്റെ രേഖകൾ ഈസ്റ്റ് പൊലീസിൽ എത്തിച്ചിട്ടുണ്ട്. കമ്പനി പാപ്പരായതായി പ്രഖ്യാപിച്ചതോടെ ഇവരെ വിശ്വസിച്ച് കോടികൾ നിക്ഷേപിച്ച ആയിരക്കണക്കിനു നിക്ഷേപകരാണ് വെട്ടിലായിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി സെൻട്രൽ  ജംഗ്ഷനിലെ ജ്വല്ലറി അടഞ്ഞു കിടന്നതോടെയാണ് ഇതു […]