തിരുനക്കരയിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ;  കൊലപാതകമെന്ന് സംശയം

തിരുനക്കരയിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ;  കൊലപാതകമെന്ന് സംശയം

 സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കരയിൽ ഭാരത് ആശുപത്രിക്ക് സമീപം വൈദ്യുത പോസ്റ്റിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  തിങ്കളാഴ്ച പുലർച്ചേ നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് വെസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.സംഭവത്തിൽ ദുരൂഹതയുണ്ട്.

തെരുവിൽ അലഞ്ഞു നടക്കുന്നയാളാണ് മരിച്ചതെന്ന്  പൊലീസ് പറഞ്ഞു. വൈദ്യുത പോസ്റ്റിന്റെ പടിക്കെട്ടിൽ മുണ്ടിന്റെ കരകൊണ്ട് കെട്ടിയ ശേഷമാണ് കഴുത്തിൽ കുരുക്കിട്ടിരിക്കുന്നത്. കാലുകൾ നിലത്ത് മുട്ടിയ നിലയിലാണ്. ചെരിപ്പും ധരിച്ചിട്ടുണ്ട്. ഇതാണ് ദുരൂഹതയ്ക്ക് കാരണം. ഇതിനു സമീപത്തെ കടയുടെ വരാന്തയിൽ ഇയാൾ കിടക്കാൻ ഉപയോഗിക്കുന്ന ഷീറ്റും പ്ളാസ്റ്റിക്ക് ഷീറ്റും കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൂങ്ങിമരണം തന്നെയാണെന്നാണെന്ന് പൊലീസിന്റെ  പ്രാഥമിക നിഗമനം.
എന്നാൽ , ഇത്ര ആളുകളുള്ള  സ്ഥലത്ത് ഒരാൾ ആത്മഹത്യ  ചെയ്യുമോ എന്ന സംശയവും ഉയരുന്നുണ്ട്.
ആരെങ്കിലും കൊന്നു കെട്ടിത്തൂക്കിയതാണോയെന്നും സംശയിക്കുന്നുണ്ട്. നഗരത്തിലെ തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന  ഇയാൾ പള്ളിക്കത്തോട് സ്വദേശിയാണെന്നാണ് സൂചന. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഉറപ്പിക്കുന്നതിന് പ്രദേശത്തെ സി സി ടി വി ക്യാമറകളുടെ പരിശോധന പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി നഗരത്തിലെ കടത്തിണ്ണകളിൽ കിടന്നുറങ്ങിയവരെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്യും. വെസ്റ്റ് പൊലീസ് സംഭവത്തിൽ കേസെടുത്തു.