ജ്വല്ലറി അടയ്ക്കും മുൻപ് നാൽപത് കോടിയുടെ സ്വർണം കടത്തി: പാപ്പരാകാൻ തയ്യാറെടുപ്പ് തുടങ്ങിയത് ആറു മാസം മുൻപ്; പിൻതുണയുമായി മത – രാഷ്ട്രീയ നേതാക്കളും

ജ്വല്ലറി അടയ്ക്കും മുൻപ് നാൽപത് കോടിയുടെ സ്വർണം കടത്തി: പാപ്പരാകാൻ തയ്യാറെടുപ്പ് തുടങ്ങിയത് ആറു മാസം മുൻപ്; പിൻതുണയുമായി മത – രാഷ്ട്രീയ നേതാക്കളും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാപ്പർ ഹർജി സമർപ്പിക്കും മുൻപ് കുന്നത്തുകളത്തിൽ ഗ്രൂപ്പ് , രണ്ടു ജ്വല്ലറികളിൽ നിന്നുമായി കടത്തിയത് നാൽപത് കോടിയുടെ സ്വർണം. കുന്നത്ത് കളത്തിൽ ഗ്രൂപ്പിന്റെ തട്ടിപ്പിനെപ്പറ്റി അന്വേഷിച്ച പൊലീസ് സംഘത്തിനാണ് ഇത് സംബന്ധിച്ച് സൂചന ലഭിച്ചത്.

 

ജ്വല്ലറിയില്ല ജീവനക്കാരാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്.
ജൂൺ 19 ബുധനാഴ്ചയാണ് കാരാപ്പുഴ കുന്നത്തുകളത്തിൽ ജിനോഭവനിൽ വിശ്വനാഥനും(68) ഭാര്യ രമണിയും(66) കോട്ടയം സബ് കോടതിയിൽ പാപ്പർ ഹർജി നൽകിയത്. എന്നാൽ ഇതിന് ആറുമാസം മുൻപ് തന്നെ ഇവർ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നതായാണ് സൂചന. ഇവരുടെ സമുദായക്കാരനായ ഉന്നത സിപി എം നേതാവാണ് ഇവർക്കു വേണ്ട സഹായങ്ങളെല്ലാം ചെയ്തതെന്നാണ് സൂചന. 2018ൽ ജ്വല്ലറി ബിസിനസ് അവസാനിപ്പിക്കുമെന്ന് നേരത്തെ തന്നെ ഇവർ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ , ഇത്തരത്തിൽ അപ്രതീക്ഷിതമായി ഇവർ സ്ഥാപനം അടച്ചു പൂട്ടുമെന്ന് ജീവനക്കാർ പോലും കരുതിയില്ല.
ഇതിനിടെയാണ് , അടച്ചു പൂട്ടുന്നതിന് ദിവസങ്ങൾക്ക് മുൻപ് ജ്വല്ലറിയിൽ നിന്നും നാൽപത് കോടിയുടെ സ്വർണം കടത്തിയതായി വിവരം ലഭിച്ചത്. ഇവരുടെ വിശ്വസ്തനായിരുന്ന ഒരു ജീവനക്കാരനാണ് ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നൽകിയത്. എന്നാൽ , കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ജ്വല്ലറിയിലും കുന്നത്ത് കളത്തിൽ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും പരിശോധന നടത്താൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കാനുമായിട്ടില്ല.
ഇതിനിടെ , തട്ടിപ്പിനിരയായവർ രൂപീകരിച്ച ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. നൂറു കണക്കിനു പേർ മാർച്ചിൽ പങ്കെടുത്തു.
നിയമപരമായ നടപടികൾക്കൊപ്പം തന്നെ സമര രംഗത്തും സജീവമായി മുന്നോട്ടു പോകുന്നതിനാണ് ആക്ഷൻ കൗൺസിൽ തീരുമാനം.
കേസിനു ബലം കൂട്ടുന്നതിന്റെ ഭാഗമായി നിയമപരമായി ആദ്യം നിങ്ങും. ഇതിന്റെ ഭാഗമായി നിക്ഷേപകരെല്ലാം ചേർന്ന് ഹൈക്കോടതിയിൽ കുന്നത്ത്കളത്തിൽ ഗ്രൂപ്പിനെതിരെ ഹർജി നൽകും. പാപ്പർ ഹർജി അടക്കമുള്ള വിഷയങ്ങളിൽ കോടതി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകുക. ഇതു കൂടാതെയാണ് മാർച്ചും, കുന്നത്തുകളത്തിൽ സ്ഥാപനങ്ങളുടെ മുന്നിൽ ധർണയും അടക്കമുള്ളവയും നടത്തും.
കുന്നത്ത് കളത്തിൽ ഗ്രൂപ്പ് ജ്വല്ലറിയിൽ നിന്നു കടത്തിയ നാൽപത് കോടി രൂപയുടെ സ്വർണവും കണക്കിൽപ്പെടാത്തത് ആകാറാണ് സാധ്യത. ഈ സാഹചര്യത്തിൽ റിസീവർ അന്വേഷണം നടത്തി രേഖകൾ പരിശോധിക്കുന്നതോടെ മാത്രമേ ഇവരുടെ ആ സ്ഥിയും തട്ടിപ്പിന്റെ വ്യാപ്പതിയും സംബന്ധിച്ച് വ്യക്തതയുണ്ടാകൂ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group