കോട്ടയത്തെ വൻകിട ജ്വല്ലറി, ചിട്ടി ഫണ്ട് ഗ്രൂപ്പായ കുന്നത്തുകളത്തിൽ പാപ്പരായി: നിക്ഷേപകർക്ക് നഷ്ടമായത് കോടികൾ; പാപ്പർ ഹർജി നൽകി അനുകൂല വിധി നേടി ജ്വല്ലറി ഉടമ വിശ്വനാഥനും ഭാര്യയും: വഞ്ചിക്കപ്പെട്ടത് ആയിരങ്ങൾ

കോട്ടയത്തെ വൻകിട ജ്വല്ലറി, ചിട്ടി ഫണ്ട് ഗ്രൂപ്പായ കുന്നത്തുകളത്തിൽ പാപ്പരായി: നിക്ഷേപകർക്ക് നഷ്ടമായത് കോടികൾ; പാപ്പർ ഹർജി നൽകി അനുകൂല വിധി നേടി ജ്വല്ലറി ഉടമ വിശ്വനാഥനും ഭാര്യയും: വഞ്ചിക്കപ്പെട്ടത് ആയിരങ്ങൾ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിലെ വൻകിട ജ്വല്ലറി – ചിട്ടിഫണ്ട് ഗ്രൂപ്പായ കുന്നത്തുകളത്തിൽ ഗ്രൂപ്പ് പാപ്പരായതായി റിപ്പോർട്ട്. ജ്വല്ലറി ചി്ട്ടിഫണ്ട് ഉടമ കാരാപ്പുഴ സ്വദേശി വിശ്വനാഥും ഭാര്യയുമാണ് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പാപ്പർ ഹർജി ഫയൽ ചെയ്തത്.
സ്ഥാപനത്തിലെ നിക്ഷേപകർ പരാതിയുമായി എത്തുമെന്ന് ഉറപ്പായതോടെ ഇവർ പാപ്പരായതിന്റെ രേഖകൾ ഈസ്റ്റ് പൊലീസിൽ എത്തിച്ചിട്ടുണ്ട്. കമ്പനി പാപ്പരായതായി പ്രഖ്യാപിച്ചതോടെ ഇവരെ വിശ്വസിച്ച് കോടികൾ നിക്ഷേപിച്ച ആയിരക്കണക്കിനു നിക്ഷേപകരാണ് വെട്ടിലായിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി സെൻട്രൽ  ജംഗ്ഷനിലെ ജ്വല്ലറി അടഞ്ഞു കിടന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള സംശയങ്ങൾ ഉയർന്നത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കമ്പനി പൊട്ടിയതായും, ഭാര്യയും ഭർത്താവും പാപ്പർ ഹർജി സമർപ്പിച്ചതായും അറിയാൻ സാധിച്ചത്.
  നൂറു വർഷത്തിലേറെ പാരമ്പര്യമുള്ള ജില്ലയിലെ വൻകിട ബിസിനസ് ജ്വല്ലറി ഗ്രൂപ്പാണ് കുന്നത്തുകളത്തിൽ ജ്വല്ലറി. നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ തന്നെ ഇവർക്കു കോടികൾ വിലയുള്ള സ്ഥലവും, ജ്വല്ലറിയുമുണ്ട്. കണ്ണായ സ്ഥലത്തു തന്നെയാണ് ഈ ജ്വല്ലറി പ്രവർത്തിക്കുന്നതും. സ്വർണ്ണക്കടകൂടാതെ കുന്നത്തുകളത്തിൽ ഫിനാൻസും, ചിട്ടിഫണ്ടും പ്രവർത്തിക്കുന്നുണ്ട്. കോട്ടയം സെൻട്രൽ ജംഗ്ഷനിലും, ചെങ്ങന്നൂരിലുമാാണ് ഇവർക്കു ജ്വല്ലറികളുള്ളത്. ചിട്ടി ഫണ്ടിന്റെ പ്രധാന ഓഫിസ് ബേക്കർ ജംഗ്ഷനിലെ സി.എസ്.ഐ ബിൽഡിംഗിലാണ്. ചങ്ങനാശേരി, കോട്ടയം ചന്തക്കവല, എന്നിവിടങ്ങളിലും ഇവർക്കു ഓഫിസുകൾ നിലവിലുണ്ട്. തെക്കും ഗോപുരത്താണ് വിശ്വനാഥനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.
കോടികളുടെ ബിസിനസാണ് ഇവിടെ പ്രതിദിനം നടക്കുന്നതെന്നാണ് രേഖകൾ. ചിട്ടി കമ്പനിയുടെ ഔദ്യോഗിക കണക്കു പ്രകാരം 50 കോടിയ്ക്കു മുകളിലുള്ള ചിട്ടി ഇടപാടുകൾ നടക്കുന്നുണ്ട്. ജില്ലയിലെ വൻകിടക്കാൻ അടക്കം ആയിരങ്ങളാണ് ഇവിടെ ഒരു ലക്ഷം മുതൽ ഒരു കോടി രൂപവരെ നിക്ഷേപിച്ചിരിക്കുന്നത്. മാസങ്ങളായി കമ്പനി സാമ്പത്തിക ബാധ്യത നേരിടുന്നതായി വിവരമുണ്ടായിരുന്നു. എന്നാൽ, സ്ഥിതി ഇത്രത്തോളം ഗുരുതരമായിരുന്നതായി വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ബുധനാഴ്ച രാവിലെ അപ്രതീക്ഷിതമായി സ്ഥാപനങ്ങളെല്ലാം അടച്ചു പൂട്ടിയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു നിക്ഷേപകർ പൊലീസിനെ സമീപിച്ചെങ്കിലും സംഭവത്തെപ്പറ്റി അറിയില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. പരാതി സ്വീകരിക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് ഉച്ചയോടെ വിശ്വനാഥന്റെ അഭിഭാഷകൻ പാപ്പർ ഹർജിയുമായി വെസ്റ്റ് സി.ഐയെ സമീപിച്ചത്. ഇതു സംബന്ധിച്ചു അദ്ദേഹത്തോടു ചോദിച്ചെങ്കിലും കൃത്യമായി മറുപടി ലഭിച്ചില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു.
ജില്ലയിലെ വൻകിട ജ്വല്ലറി ഉടമയായ വിശ്വനാഥന്റെ ബിസിനസുകളുടെ തകർച്ച ജില്ലയിലെ വ്യവസായ മേഖലയെ പിടിച്ചു കുലുക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇതോടെ വൻ തകർച്ചയാവും ഇവിടെ ഉണ്ടാകുക.