play-sharp-fill
കുന്നത്തുകളത്തിലിന്റെ തട്ടിപ്പിൽ അനാവശ്യമായി പഴികേട്ട് കുമരകത്തെ ഒരു കുടുംബം: കുമരകത്തെ കുന്നത്ത് കളത്തിൽ ജ്വല്ലറിയ്ക്ക് തട്ടിപ്പുകാരുമായി ബന്ധമില്ലെന്നും സ്ഥാപന അധികൃതർ

കുന്നത്തുകളത്തിലിന്റെ തട്ടിപ്പിൽ അനാവശ്യമായി പഴികേട്ട് കുമരകത്തെ ഒരു കുടുംബം: കുമരകത്തെ കുന്നത്ത് കളത്തിൽ ജ്വല്ലറിയ്ക്ക് തട്ടിപ്പുകാരുമായി ബന്ധമില്ലെന്നും സ്ഥാപന അധികൃതർ

സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിലെ കുന്നത്ത്കളത്തിൽ ജ്വല്ലറി ഉടമ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയതോടെ അനാവശ്യമായി പഴി കേട്ട് കുമരകത്തെ കുന്നത്ത്കളത്തിൽ ജ്വല്ലറി ഗ്രൂപ്പ്. സെൻട്രൽ ജംഗ്ഷനിലെ ജ്വല്ലറിയും, ഇവരുടെ അനുബന്ധ സ്ഥാപനങ്ങളുമായും യാതൊരു ബന്ധമില്ലെങ്കിലും മാധ്യമങ്ങളുടെ പ്രചാരണത്തിൽ കുമരകത്തെ സ്ഥാപനവും ഉണ്ടെന്ന് തെറ്റിധരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഈ സ്ഥാപന അധികൃതർ വിശദീകരണവുമായി രംഗത്ത് എത്തിയത്.
കോട്ടയം സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കുന്നത്തുകളത്തിൽ ജ്വല്ലേഴ്‌സിന്റെ ഉടമ സാമ്പത്തിക തട്ടിപ്പ് നടത്തിയ വ്യക്തിയാണെന്നു ഇവർ വ്യക്തമാക്കുന്നു. ഈ സ്ഥാപനവുമായി കുമരകത്ത് പ്രവർത്തിക്കുന്ന കുന്നത്ത്കളത്തിൽ ജ്വല്ലേഴ്‌സിനു യാതൊരു ബന്ധവുമില്ല. കുമരകത്തെ കുന്നത്ത്കളത്തിൽ ജുവലേഴ്‌സ് ആശ തങ്കച്ചൻ എന്ന വ്യക്തിയുടെ ഉടമസ്ഥതിയിലുള്ളതാണ്. ഈ സ്ഥാപനം കുമരകം ചന്തക്കവലയിലാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ പതിനെട്ട് വർഷമായി കുമരകം പ്രദേശം കേന്ദ്രീകരിച്ച് സ്വർണ വ്യാപാര രംഗത്ത് മികച്ച പ്രവർത്തനമാണ് ഈ ജ്വല്ലറി നടത്തുന്നത്. മികച്ച സ്വർണം ഏറ്റവും ന്യായമായ വിലയിലാണ് ഇവിടെ ലഭിക്കുന്നത്. കുമരകം സ്വദേശിയായ തങ്കച്ചനാണ് ഇവിടെ ജ്വലറി സ്ഥാപിച്ചത്. തങ്കച്ചന്റെ മരണത്തിനു ശേഷം ഭാര്യ ആശ തങ്കച്ചനാണ് ഇവിടെ ജ്വല്ലറി നടത്തുന്നത്. അതുകൊണ്ടു തന്നെ കുന്നത്ത്കളത്തിലിനെതിരെ നൽകുന്ന വാർത്തകളിൽ നിന്നും തങ്ങളുടെ സ്ഥാപനത്തിന്റെ പേര് ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.