പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; രണ്ട് പോക്സോ കേസുകളിലായി രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് മുണ്ടക്കയം സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: മുണ്ടക്കയത്ത് രണ്ടു പോക്സോ കേസുകളിലായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കല്ലുതൊട്ടി പുരയിടം വീട്ടിൽ സാജു എന്ന് വിളിക്കുന്ന സുധീഷ് (28), മുണ്ടക്കയം ഈസ്റ്റ് ഭാഗത്ത് കവുങ്ങിനാടിയിൽ വീട്ടിൽ ബിനു (40)എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിലാണ് ഇരുവരെയും രണ്ട് കേസുകളിലായി പോലീസ് പിടികൂടിയത്. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ, എസ്.ഐ അനീഷ്, അനൂബ് കുമാർ, സി.പി.ഓ മാരായ ജ്യോതിഷ് റ്റി.ഡി, ജോൺസൺ, രഞ്ജു കെ. റ്റി,രഞ്ജിത്ത് റ്റി.എസ്, […]

ഗാന്ധിനഗർ കുട്ടികളുടെ ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ നിന്നും സ്കൂട്ടർ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ; പിടിയിലായത് തിരുവാങ്കുളം സ്വദേശി

സ്വന്തം ലേഖിക കോട്ടയം: ഗാന്ധിനഗറിലെ കുട്ടികളുടെ ആശുപത്രിയിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തിരുവാങ്കുളം കരിങ്ങാച്ചിറപള്ളി ഭാഗത്ത് മാന്നുള്ളിൽ വീട്ടിൽ പൈലി മകൻ ലാലു എന്ന് വിളിക്കുന്ന ജോസ് (65) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മൂന്നാം തീയതി ഗാന്ധിനഗറിലെ കുട്ടികളുടെ ആശുപത്രിയിലെ സ്റ്റാഫ് പാർക്കിംഗ് ഏരിയയിൽ നിന്നും യമഹ സ്കൂട്ടർ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ […]

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വനിതാ നഴ്സിംഗ് അസിസ്റ്ററ്റിനെ ഡോക്ടര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച്‌ ചവിട്ടിയെന്ന് പരാതി; ജീവനക്കാര്‍ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ നഴ്സിംഗ് അസിസ്റ്ററ്റിനെ ചവിട്ടിയതായി പരാതി. ഓര്‍ത്തോ ഡോക്ടര്‍ ഡോ. പ്രമോദിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ജീവനക്കാര്‍ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ഓപ്പറേഷന്‍ തിയറ്ററില്‍ വച്ച്‌ ചവിട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. വനിത ജീവനക്കാരിയെയാണ് ഓര്‍ത്തോ ഡോക്ടര്‍ ചവിട്ടിയത്. ട്രോളി കൊണ്ട് പോയപ്പോള്‍ ഡോക്ടറുടെ സര്‍ജിക്കല്‍ ടേബിളില്‍ തട്ടി എന്ന് കാട്ടിയായിരുന്നു ചവിട്ടിയത്. എന്നാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍കൊടുവില്‍ പരാതി പിന്‍വലിച്ചു.

കൊച്ചി കോര്‍പറേഷന്‍ ദൈനംദിന മാലിന്യ സംസ്കരണ കരാറിലും അഴിമതി; പ്രവര്‍ത്തി പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയത് കോര്‍പ്പറേഷന്‍ നേരിട്ട്; ആരോപണവുമായി ടോണി ചമ്മിണി

സ്വന്തം ലേഖിക കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ ദൈനംദിന മാലിന്യ സംസ്കരണ കരാറിലും അഴിമതിയെന്ന് മുന്‍ മേയര്‍ ടോണി ചമ്മിണി. സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിന് കരാര്‍ നല്‍കിയത് കോര്‍പ്പറേഷന്‍ നേരിട്ട്. മാലിന്യ സംസ്കരണത്തില്‍ പ്രവര്‍ത്തി പരിചയമില്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ഇതില്‍ മേയര്‍ക്ക് ഒഴിഞ്ഞ് മാറാനാകില്ല. നേതാക്കന്മാര്‍ക്ക് പണമുണ്ടാക്കാന്‍ വേണ്ടി വഴിവിട്ട നീക്കങ്ങളാണ് സിപിഎമ്മുകാര്‍ നടത്തുന്നത്. ഇതിന്റെ മുഴുവന്‍ ദുരിതവും കൊച്ചിയിലെ സാധാരണക്കാരാണ് അനുഭവിക്കുന്നത്. സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സ് ഹാജരാക്കിയ പ്രവൃത്തി സര്‍ട്ടിഫിക്കറ്റ് വസ്തുതാപരമല്ല.

പിന്മാറാന്‍ വാഗ്ദാനം ചെയ്തത് 30 കോടി രൂപ; മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരായ എല്ലാ തെളിവുകളും കൈമാറണം; ബാംഗ്ലൂര്‍ വിട്ടുപോയില്ലെങ്കില്‍ തീര്‍ത്തുകളയുമെന്ന് എം വി ഗോവിന്ദന്‍ ഭീഷണിപ്പെടുത്തി; ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്

സ്വന്തം ലേഖിക ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും മകളുടെയും മകന്റെയും പല ബിസിനസ് ആവശ്യങ്ങള്‍ക്കായും തന്നെ ഉപയോഗിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തെന്ന് സ്വപ്‌ന സുരേഷ്. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് സ്വപ്‌ന ഗുരുതര ആരോപണങ്ങള്‍. ശിവശങ്കറും സി എം രവീന്ദ്രനും അടക്കം തന്നെ ഉപയോഗിച്ചതിനുശേഷം എല്ലാ കാര്യങ്ങളും തന്റെ തലയില്‍ വയ്ക്കാനായി 15 മാസം ജയിലിലയച്ചു. സത്യം തുറന്നുപറയാന്‍ തന്റെ മുന്‍ ഭര്‍ത്താവിന്റെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും സഹായിച്ചില്ല. തന്നെ കെണിയിലാക്കി. ഡി ഐ ജിയും മറ്റും അവരുടെ ആവശ്യത്തിനനുസരിച്ച്‌ പല വോയിസ് റെക്കാഡുകളും ചെയ്യിച്ചു. ശിവശങ്കറിന്റെ […]

തിരുവനന്തപുരത്ത് മൂന്ന് പേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചു; പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം ചേങ്കോട്ടു കോണത്ത് വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനമേറ്റു. മൂന്നുപേര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികള്‍ക്കു വേണ്ടി പോത്തന്‍കോട് പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം ജില്ലയില്‍ നിന്നും മറ്റൊരു കുറ്റകൃത്യത്തെക്കുറിച്ചുളള വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. 73കാരനെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലാണ് അരുണ്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലോട് ഓട്ടോറിക്ഷ ഡ്രൈവറായ സുരേന്ദ്രനെ അക്രമിച്ചാണ് പണം തട്ടിയെടുത്തത്. അടുത്തിടെ പൊലീസിന്‍റെ കരുതല്‍ തടങ്കലില്‍ നിന്ന് പുറത്ത് ഇറങ്ങിയ റെമോ എന്ന് […]

സ്കൂട്ടറില്‍ സൂക്ഷിച്ച 3.5 ലക്ഷം മോഷ്ടിച്ച് കടന്നു; പൊങ്ങിയത് വ്യാജഡോക്ടറായി ഡൽഹിയിൽ ; ക്ലിനിക്കില്‍ നിന്നും പ്രതിയെ പൊക്കി പോലീസ്

സ്വന്തം ലേഖകൻ കൊച്ചി: ബാങ്കിൽ നിന്നു വായ്പയെടുത്തു സ്കൂട്ടറിൽ സൂക്ഷിച്ച 3.5 ലക്ഷം രൂപ ബാങ്കിനു മുന്നിൽ നിന്നുതന്നെ മോഷ്ടിച്ച പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശി ഷാഹി ആലം (26) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഷാഹിയെ റിമാന്‍ഡ് ചെയ്തു. രണ്ടാം പ്രതി ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. ബാങ്കില്‍ നിന്ന് വായ്പയായി എടുത്ത പണമാണ് ബാങ്കിന് മുന്നില്‍ നിന്ന് തന്നെ ഇയാൽ മോഷ്ടിച്ചത്. ഫെബ്രുവരി 13നാണ് സംഭവം. ഏലൂര്‍ നാറാണത്ത് ക്ഷേത്രത്തിനു സമീപം ലക്ഷംവീട് കോളനിയില്‍ കളത്തിപ്പറമ്പില്‍ കെ എസ് […]

കൊച്ചിയിലെ വിഷപ്പുക; ‘മാലിന്യം കുന്നുകൂടുന്നു, പുക, രോഗങ്ങള്‍.. കൊച്ചിയിലെ ജീവിതം നരകമായി’ ; നടനും നിർമാതാവുമായ വിജയ് ബാബു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തം കാരണം തുടര്‍ച്ചയായ എട്ടാം ദിവസവും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും വിഷപ്പുകയിൽ തന്നെയാണ്. ഈ വിഷയത്തിൽ ചര്‍ച്ചകളും വാര്‍ത്തകളും നിറയുന്നതിനിടെ നടനും നിര്‍മാതാവുമായ വിജയ് ബാബു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. കൊച്ചിയിലെ ജീവിതം നരകമായി എന്നാണ് വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ‘വെള്ളം ഇല്ല.നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു… പുക.ചൂട്. കൊതുകുകള്‍.. രോഗങ്ങള്‍. കൊച്ചിയിലെ ജീവിതം നരകമായി’- വിജയ് ബാബു കുറിച്ചു. മാലിന്യ പ്ലാന്റിലെ തീ പിടിത്തം കാരണം കൊച്ചി കോര്‍പറേഷനിലെ 74 ഡിവിഷനുകളില്‍ […]

ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ഗുഡ്സ് ഓട്ടോയും മറ്റൊരു ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക് ; ഒഴിവായത് വൻദുരന്തം

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട്‌ ജില്ലയിലെ കൂറ്റനാട് പാസഞ്ചർ ഓട്ടോയും ഗ്യാസ് സിലിണ്ടർ കയറ്റി വന്ന പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൂറ്റനാട് മല റോഡിൽ പെട്രോൾ പമ്പിന് മുൻവശത്ത് ബുധനാഴ്ച പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും റോഡിലേക്ക് മറിഞ്ഞു. പെട്ടി ഓട്ടോറിക്ഷയിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ സമീപത്തെ പെട്രോൾ പമ്പിലേക്കും റോഡിലേക്കും തെറിച്ച് വീണെങ്കിലും ഗ്യാസ് സിലിണ്ടറുകൾക്ക് തീ പടരാത്തതിനാൽ വൻ അപകടം ഒഴിവായി.

ആറുമാസമായി മുറി വാടകക്കെടുത്ത് മയക്കുമരുന്ന് വില്പന; കൊല്ലത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചലിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. കിളിമാനൂർ എക്സെെസ് റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖിൽ, സുഹൃത്തുകളായ, ഫൈസൽ, അൽസാബിത്ത് എന്നിവരടങ്ങുന്ന മൂന്നം​ഗസംഘമാണ് പിടിയിലായത്. അഞ്ചലിൽ ആറുമാസമായി മുറി വാടകക്കെടുത്ത് മയക്കുമരുന്ന് വില്പന നടത്തിവരുകയായിരുന്നു മൂവർ സംഘം. ഇവരിൽ നിന്നും 20ഗ്രാം എംഡിഎംഎയും, 58ഗ്രാം കഞ്ചാവും പിടികൂടി. കൊട്ടാരക്കര റൂറൽ പൊലീസിന്റെ ഡാൻസാഫ് ടീമും അഞ്ചൽ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.