കൊച്ചി കോര്‍പറേഷന്‍ ദൈനംദിന മാലിന്യ സംസ്കരണ കരാറിലും അഴിമതി; പ്രവര്‍ത്തി പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയത് കോര്‍പ്പറേഷന്‍ നേരിട്ട്; ആരോപണവുമായി ടോണി ചമ്മിണി
സ്വന്തം ലേഖിക
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ ദൈനംദിന മാലിന്യ സംസ്കരണ കരാറിലും അഴിമതിയെന്ന് മുന്‍ മേയര്‍ ടോണി ചമ്മിണി.
സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിന് കരാര്‍ നല്‍കിയത് കോര്‍പ്പറേഷന്‍ നേരിട്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാലിന്യ സംസ്കരണത്തില്‍ പ്രവര്‍ത്തി പരിചയമില്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയത്.
ഇതില്‍ മേയര്‍ക്ക് ഒഴിഞ്ഞ് മാറാനാകില്ല. നേതാക്കന്മാര്‍ക്ക് പണമുണ്ടാക്കാന്‍ വേണ്ടി വഴിവിട്ട നീക്കങ്ങളാണ് സിപിഎമ്മുകാര്‍ നടത്തുന്നത്.
ഇതിന്റെ മുഴുവന്‍ ദുരിതവും കൊച്ചിയിലെ സാധാരണക്കാരാണ് അനുഭവിക്കുന്നത്. സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സ് ഹാജരാക്കിയ പ്രവൃത്തി സര്‍ട്ടിഫിക്കറ്റ് വസ്തുതാപരമല്ല.
Third Eye News Live
0