play-sharp-fill
സ്കൂട്ടറില്‍ സൂക്ഷിച്ച 3.5 ലക്ഷം മോഷ്ടിച്ച് കടന്നു; പൊങ്ങിയത് വ്യാജഡോക്ടറായി ഡൽഹിയിൽ ; ക്ലിനിക്കില്‍ നിന്നും പ്രതിയെ പൊക്കി പോലീസ്

സ്കൂട്ടറില്‍ സൂക്ഷിച്ച 3.5 ലക്ഷം മോഷ്ടിച്ച് കടന്നു; പൊങ്ങിയത് വ്യാജഡോക്ടറായി ഡൽഹിയിൽ ; ക്ലിനിക്കില്‍ നിന്നും പ്രതിയെ പൊക്കി പോലീസ്

സ്വന്തം ലേഖകൻ

കൊച്ചി: ബാങ്കിൽ നിന്നു വായ്പയെടുത്തു സ്കൂട്ടറിൽ സൂക്ഷിച്ച 3.5 ലക്ഷം രൂപ ബാങ്കിനു മുന്നിൽ നിന്നുതന്നെ മോഷ്ടിച്ച പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശി ഷാഹി ആലം (26) ആണ് പിടിയിലായത്.

കോടതിയില്‍ ഹാജരാക്കിയ ഷാഹിയെ റിമാന്‍ഡ് ചെയ്തു. രണ്ടാം പ്രതി ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. ബാങ്കില്‍ നിന്ന് വായ്പയായി എടുത്ത പണമാണ് ബാങ്കിന് മുന്നില്‍ നിന്ന് തന്നെ ഇയാൽ മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 13നാണ് സംഭവം. ഏലൂര്‍ നാറാണത്ത് ക്ഷേത്രത്തിനു സമീപം ലക്ഷംവീട് കോളനിയില്‍ കളത്തിപ്പറമ്പില്‍ കെ എസ് വിഷ്ണുവിന്റെ പണമാണ് നഷ്ടമായത്. ഷാഹിയും കൂട്ടുകാരനും ചേര്‍ന്ന് സ്‌കൂട്ടറിന്റെ ഡിക്കിയില്‍ നിന്നു പണം കവരുകയായിരുന്നു. ഏലൂരിലെ എസ്ബിഐ ശാഖയ്ക്കു മുന്നില്‍ നിന്നാണ് പണം കവര്‍ന്നത്. ഏപ്രിലില്‍ നിശ്ചയിച്ചിരിക്കുന്ന മകന്റെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്നു വായ്പയെടുത്ത തുകയാണിത്.

ലക്ഷങ്ങൾ കവർന്ന് രക്ഷപ്പെട്ട പ്രതികളെത്തേടി ഡൽഹിയിലെത്തിയ പൊലീസ് സംഘം ഞെട്ടി. അവിടത്തെ ഒരു ക്ലിനിക്കിൽ ‘ഡോക്ടറായ‌ി’ രോഗിയെ പരിശോധിക്കുന്ന ഷാഹിയെ ആണ് അവർ കണ്ടത്. ഷാഹി അവിടെ വ്യാജഡോക്ടറായി ജോലി ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Tags :