ശ്രേഷ്ഠയുടെ വേർപാട് താങ്ങാവുന്നതിലും അധികം; സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയ നിലയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റിങ്ങൽ ആലംകോട് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലംകോട് പുളിമൂട് പ്രസന്നാഭവനിൽ പുഷ്പ്പരാജൻ പ്രമീള ദമ്പതികളുടെ മകൻ അശ്വിൻ രാജ് (22) ആണ് മരിച്ചത്. വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് അശ്വിൻ രാജിനെ കണ്ടെത്തിയത്. സുഹൃത്തിന്റെ മരണത്തിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നാണ് വിവരം. അശ്വിൻ രാജിന്റെ സുഹൃത്ത് ആറ്റിങ്ങൽ സ്വദേശി ശ്രേഷ്ഠ കഴിഞ്ഞ ദിവസം കല്ലമ്പലത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ ശ്രേഷ്ഠയുടെ മരണാന്തര ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ മടങ്ങിയെത്തിയ ശേഷം അശ്വിൻ മുറിയിൽ പോവുകയായിരുന്നുവെന്നും […]

ബിഎംഎസ് വേദിയില്‍ സ്ഥാപനത്തിനെതിരെ വ്യാജ ആരോപണം നടത്തി; സുജയ പാർവതിയെ 24 ന്യൂസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി റിപ്പോര്‍ട്ട്; ഏത് കോർപ്പറേറ്റ് സംവിധാനത്തിന് കീഴിൽ ജോലി ചെയ്യേണ്ടി വന്നാലും ഇപ്പോൾ ജോലി ചെയ്യുന്ന തൊഴിലിടം മാറിയാലും, എന്റെ നയവും നിലപാടും അതേപോലെതന്നെയെന്ന് യുവ മാധ്യമപ്രവർത്തക സുജയ പാർവ്വതി

സ്വന്തം ലേഖകൻ കൊച്ചി : ബിഎംഎസ് വേദിയില്‍ സ്ഥാപനത്തിനെതിരെ വ്യാജ ആരോപണം നടത്തിയതിനാല്‍ സുജയ പാർവതിയെ 24 ന്യൂസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി റിപ്പോര്‍ട്ട്. ട്വന്റിഫോറ് ന്യൂസ് അസോസിയേറ്റ് ന്യൂസ് എഡിറ്ററാണ് സുജയ പാർവതി. സംഘപരിവാർ ബന്ധമുള്ള തൊഴിലാളി സംഘടനയായ ബി.എം.എസിന്‍റെ വനിതാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സുജയ സ്ഥാപനത്തിനെതിരെ ആരോപണമുന്നയിച്ചത്. ബി.എം.എസ് പരിപാടിയില്‍ പങ്കെടുത്താല്‍ സംഘിയാവുമെങ്കില്‍ താന്‍ സംഘി ആയിക്കോട്ടെയെന്നും മറ്റുള്ള സംഘടനകള്‍ പോലെ ബി.എം.എസും ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും സുജയ പറഞ്ഞിരുന്നു. ബി.എം.എസ് പരിപാടിയില്‍ പങ്കെടുത്താല്‍ സംഘിയാവുമെങ്കില്‍ താന്‍ സംഘി ആയിക്കോട്ടെയെന്നും മറ്റുള്ള […]

ദിവസ വേതനക്കാരുടെ ലിസ്റ്റിൽ വ്യാജമായി പേരുകൾ ചേർത്ത് ശമ്പളം തട്ടിയെടുത്തു; സർക്കാർ ഖജനാവിൽ നിന്നും വെട്ടിച്ചത് 1,60,000 രൂപ ; ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസില്‍ കൂട്ട സസ്‌പെന്‍ഷന്‍

സ്വന്തം ലേഖകൻ കൊല്ലം: ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി. സാമ്പത്തിക തിരിമറി തെളിഞ്ഞതിന് പിന്നാലെയാണ് 18 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ദിവസ വേതനക്കാരുടെ ലിസ്റ്റിൽ വ്യാജമായി പേരുകൾ ചേർത്ത് ശമ്പളം എഴുതിയെടുത്ത് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. 11 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, മൂന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർമാർ, രണ്ട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടിയുണ്ടായത്. സംസ്ഥാന വനം വകുപ്പിൽ ചിട്ടയായ പരിശോധനകൾ നടക്കുന്നില്ല എന്ന പരാതി ഉയരുന്നതിനിടയിലാണ് ആര്യങ്കാവ് ഫോറസ്റ്റ് ഓഫീസിലെ […]

കുടുംബവഴക്കിനെത്തുടർന്ന് രണ്ടരവയസുകാരന്റെ തലയിൽ പിതാവ് ചൂടുവെള്ളം ഒഴിച്ച സംഭവം; കോട്ടയം മൂന്നിലവ് സ്വദേശിയായ അനൂപ് അറസ്റ്റിൽ; ഒളിവിലായിരുന്ന പ്രതിയെ കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് പൊക്കിയത്

സ്വന്തം ലേഖകൻ കോട്ടയം: രണ്ടരവയസുകാരന്റെ തലയിൽ ചൂടുവെള്ളമൊഴിച്ച പ്രതി പിടിയിൽ. ഇടുക്കി മുണ്ടിയെരുമ സ്വദേശി അനൂപാണ് അറസ്റ്റിലായത്. കോട്ടയം മൂന്നിലവിൽ പ്രതിയുടെ വീടിന് സമീപത്ത് നിന്നാണ് മേലുകാവ് പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. പിതാവിന്റെ ആക്രമണത്തിൽ സാരമായി പൊള്ളലേറ്റ കുട്ടി അമ്മയ്‌ക്കൊപ്പം ഇടുക്കി നെടുങ്കണ്ടത്തെ വീട്ടിലാണ്. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം. കുടുംബ വഴക്കിനെ തുടർന്ന് പ്രകോപിതനായ അച്ഛൻ കുട്ടിയുടെ തലയിൽ ചൂടുവെള്ളമൊഴിച്ച് പൊള്ളിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മേലുകാവ് പോലീസ് സ്റ്റേഷനിൽ കുട്ടിയുടെ അമ്മ പരാതി നൽകി. എങ്കിലും ഒളിവിലായിരുന്ന പ്രതിയെ […]

കോട്ടയം ജില്ലയിൽ നാളെ (10.3.2023) ഈരാറ്റുപേട്ട, പള്ളം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (10.3.2023) ഈരാറ്റുപേട്ട, പള്ളം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക് ഉള്ളതിനാൽ മേലുകാവ് ചർച്ച്, കളപ്പുരപ്പാറ, സെമിത്തേരി ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്. 2. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ബുക്കാന ഭാഗത്ത് രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും 3.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ […]

കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ മാർച്ച് 11ന് കോട്ടയത്ത്; ജോസ് കെ മാണി എം.പി ഉദ്ഘാടനം നിർവ്വഹിക്കും

സ്വന്തം ലേഖിക കോട്ടയം: കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ മാർച്ച് 11 ശനിയാഴ്ച കോട്ടയത്ത് വച്ച് നടത്തുന്നു. സെമിനാറുകൾ, പ്രതിനിധി സമ്മേളനം, നിയമസഭാ അംഗങ്ങളും കോർപ്പറേഷൻ ചെയർമാൻമാരുമായ കേരള ലോയേഴ്സ് കോൺഗ്രസ് അംഗങ്ങളെ ആദരിക്കൽ എന്നിവ കൺവെൻഷന്റെ ഭാഗമായുണ്ടാവും. കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജോസഫ് ജോണിന്റെ അധ്യക്ഷതയിൽ ചേരുന്ന അഭിഭാഷക സമ്മേളനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. കേരള ബാർ കൗൺസിൽ ചെയർമാൻ […]

ആരാണ് വിജയ് പിള്ള..? മുഖ്യമന്ത്രിക്ക് മാത്രമല്ല പാര്‍ട്ടിക്കും പങ്ക്; സ്വപ്ന സുരേഷിന്റെ വെളിപെടുത്തലില്‍ എം വി ഗോവിന്ദന്‍ മറുപടി പറയണമെന്ന് സുരേന്ദ്രന്‍

സ്വന്തം ലേഖിക തൃശൂര്‍: സ്വപ്ന സുരേഷിന്റെ വെളിപെടുത്തലില്‍ എം വി ഗോവിന്ദന്‍ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. ആരാണ് വിജയന്‍ പിള്ള? എന്താണ് 30 കോടി കൊടുക്കാന്‍ പ്രേരിപ്പിച്ച തെളിവ്? ഗോവിന്ദന്‍ മാസ്റ്ററുടെ പേര് പലതവണയായി പറയുന്നു. മുഖ്യമന്ത്രിക്ക് മാത്രമല്ല, പാര്‍ട്ടിക്കും പങ്കുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്ന മുൻപ് പറഞ്ഞത് പലതും സ്ഥിരീകരിച്ചിട്ടുണ്ട്. ആര്, എന്തിനയച്ചു എന്ന കാര്യങ്ങള്‍ അന്വേഷിക്കണമെന്നും എല്ലാത്തിനും എം വി ഗോവിന്ദന്‍ മറുപടി പറണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വിജയ് പിള്ള എന്ന […]

സംസ്ഥാന സീനിയർ ബില്യാഡ്സ് ടൂർണ്ണമെന്റ് മുൻ ചാമ്പ്യൻ അനിൽ കുരുവിള നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: സംസ്ഥാന സീനിയർ ബില്യാഡ്സ് ടൂർണ്ണമെന്റ് മുൻ ചാമ്പ്യനും ( 1996) കോട്ടയം വൈ എം.സി.എ ഡയറക്ടർ ബോർഡ് അംഗവുമായ വെളൂർ കൊണ്ടെക്കേരിൽ അനിൽ കുരുവിള (56) നിര്യാതനായി. സംസ്ക്കാരം നാളെ നാലിന് കോട്ടയം പുത്തനങ്ങാടി പുത്തൻപള്ളി സെമിത്തേരിയിൽ. ഫിലിപ്പ് കുരുവിള, അനിതാ ജോർജ് എന്നിവർ സഹോദരങ്ങൾ.

ക്രൂരതയ്ക്ക് അതിരുകളില്ല…! കോട്ടയം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ ഡോക്ടറെ കടിച്ച തെരുവ് നായ്ക്കളെ പട്ടിണിക്കിട്ടുകൊന്നു ; പേയുണ്ടെന്ന സംശയത്താൽ സൂപ്രണ്ടിന്റെ ക്വാർട്ടേഴ്സിൽ പൂട്ടിയിട്ട നായ്ക്കളാണ് പട്ടിണി കിടന്ന് പുഴുവരിച്ചു ചത്തത്..!ദാരുണമായ സംഭവം പുറംലോകമറിയാതെ മുക്കി; ജീവൻ രക്ഷിക്കേണ്ടവർ തന്നെ ജീവനെടുക്കുമ്പോൾ !!

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ്ക്കളെ പട്ടിണിക്കിട്ടുകൊന്നു. മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ വെച്ച് മൂന്ന് മാസം മുൻപ് ഡോക്ടറെ തെരുവ് നായ കടിച്ചിരുന്നു. ഈ നായകളെയാണ് പേയുണ്ടെന്ന സംശയത്താൽ സൂപ്രണ്ടിന്റെ ഉപയോഗിക്കാതെ കിടക്കുന്ന കോട്ടേഴ്സിൽ പൂട്ടിയിട്ടത്. ഇങ്ങനെ ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ പൂട്ടിയിട്ട നായ്ക്കളാണ് പട്ടിണി കിടന്ന് പുഴുവരിച്ചു ചത്തത്. നായ്ക്കളെ പൂട്ടിയിട്ട കാര്യം ജീവനക്കാർ മറന്നുപോയതോ, അല്ലങ്കിൽ മനഃപൂർവ്വം പട്ടിണിക്കിട്ട് കൊന്നതോ ആണെന്ന സംശയമാണ് മൃഗ സ്നേഹികൾ ഉയർത്തുന്നത്. പൂട്ടിയിട്ടവർ തിരിഞ്ഞ് നോക്കാതെ വന്നതോടെ പട്ടിണികിടന്ന് പുഴുവരിച്ച് നായ്ക്കൾ […]

കേരളം ചുട്ടുപൊള്ളുന്നു; കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത; മുന്നറിയിപ്പുമായി ദുരന്ത നിവാരണ വകുപ്പ്

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുന്നു. തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത നിലനില്‍ക്കുകയാണ്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യതയുള്ളത്. അന്തരീക്ഷ താപനിലയും ഈര്‍പ്പവും ചേര്‍ന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയില്‍ അടയാളപ്പെടുത്തുന്നത്. ഒരു തീരദേശ സംസ്ഥാനമായ കേരളത്തിന്‍റെ അന്തരീക്ഷ ആര്‍ദ്രത പൊതുവെ കൂടുതലായിരിക്കും. ഇനി മുതല്‍ എല്ലാ ദിവസവും താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്നും […]