പത്തനംതിട്ട റാന്നിയിൽ ജാതിവിവേചനത്തിന്റെ പേരിൽ ദലിത് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന പൊതുകിണർ മൂടിയ സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: റാന്നി ജാതി വിവേചന കേസിൽ പൊതുകിണർ ഇടിച്ചുനിരത്തിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മണിമല ആലപ്ര സ്വദേശി ഇസ്മായിൽ റാവുത്തർ, തമിഴ്‌നാട് തേനി സ്വദേശി കെ.അയ്യപ്പൻ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി ബൈജു സെബാസ്റ്റ്യനിൽനിന്ന് പണം വാങ്ങിയാണ് ഇവർ കിണർ ഇടിച്ചുനിരത്തിയത്. അർധരാത്രി സ്‌ഫോടനം നടത്തിയാണ് കിണർ തകർത്തതെന്ന് പ്രതികൾ മൊഴി നൽകി. 2022 ജനുവരി 15നാണ് റാന്നി മന്ദമരുതി വട്ടാർക്കയത്തെ പഞ്ചായത്ത് പൊതു കിണർ പ്രതികൾ ചേർന്ന് ഇടിച്ച് നിരത്തിയത്. പൊതു കിണർ പ്രതികൾ ചേർന്ന് ഇടിച്ച് നിരത്തിയതിനെതിരെ […]

ഇന്നത്തെ ( 09/03/2023) കാരുണ്യാ പ്ലസ് ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ ( 09/03/2023) കാരുണ്യാ പ്ലസ് ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.8,000,000/- [80 Lakhs] PE 982748 (THRISSUR) Agent Name: K ARUMUGHAM Agency No.: R 4119 — — Consolation Prize Rs.8,000/- PA 982748 PB 982748 PC 982748 PD 982748 PF 982748 PG 982748 PH 982748 PJ 982748 PK 982748 PL 982748 PM 982748 2nd Prize Rs.10,00,000/- [10 Lakhs] PD 571886 (PALAKKAD) Agent […]

ഭാര്യ ചിക്കന്‍ കറി ഉണ്ടാക്കിയില്ല; തല അടിച്ചുപൊട്ടിച്ച്, കൈ തല്ലിയൊടിച്ച് ഭര്‍ത്താവ്; തലയിൽ ആഴത്തിൽ മുറിവേറ്റ യുവതി ചികിത്സയിൽ; ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ ചന്ദ്രപൂർ: ചിക്കന്‍ കറിയുണ്ടാക്കാൻ വിസമ്മതിച്ച ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. തല അടിച്ചുപൊട്ടിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു. തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്നും ചിക്കന്‍ വാങ്ങി കൊണ്ടുവന്ന ഭര്‍ത്താവ് ഭാര്യയോട് കറിയുണ്ടാക്കാന്‍ പറഞ്ഞു. എന്നാല്‍ ഭക്ഷണം റെഡിയാണെന്നും ഇപ്പോള്‍ പറ്റില്ലെന്നും വൈകിട്ട് ചിക്കന്‍ കറിയുണ്ടാക്കാമെന്നും യുവതി പറഞ്ഞു. ചിക്കൻ പാകം ചെയ്യാൻ ഭാര്യ വിസമ്മതിച്ചതാണ് ഭർത്താവിനെ ചൊടിപ്പിച്ചത്. ദേഷ്യം വന്ന യുവാവ് ഒരു വടിയെടുത്ത് ഭാര്യയെ ക്രൂരമായി […]

പത്തനംതിട്ട അടൂരിൽ പാചകവാതകം ചോർന്ന് അപകടം; വിറകടുപ്പിൽ നിന്നും ഗ്യാസ് അടുപ്പിലേക്ക് തീ പടർന്നു; വീട് കത്തിനശിച്ചു; വീട്ടിലുള്ളവർ അടുത്ത ക്ഷേത്രത്തിലേക്ക് പോയിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ പത്തനംതിട്ട: അടൂർ പള്ളിക്കൽ ഊന്നുകല്ലിൽ പാചകവാതകം ചോർന്ന് വീടിന് തീപിടിച്ചു. കല്ലായിൽ രതീഷിന്‍റെ വീട്ടിൽ ആണ് തീപിടിച്ചത്. പാചകവാതകം ചോർന്ന് വിറകടുപ്പിൽ നിന്നും ഗ്യാസ് അടുപ്പിലേക്ക് തീ പടരുകയായിരുന്നു. വീട്ടിലുള്ളവർ അടുത്ത ക്ഷേത്രത്തിലേക്ക് പോയിരുന്നു. ഈ സമയമാണ് തീ പടർന്നത്. അതുകൊണ്ട് തന്നെ വലിയ അപകടം ഒഴിവായി. അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ ചോർന്ന് മുറിയിൽ ഗ്യാസ് നിറയുകയും അടുക്കളയിൽ കത്തി ക്കൊണ്ടിരുന്ന വിറകടുപ്പിൽ നിന്നും തീ പിടിക്കുകയായിരുന്നു. വീട്ടിൽ നിന്നും ശക്തമായി പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട സമീപ വാസികൾ […]

‘നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം; സ്ഥലംമാറ്റ ഉത്തരവിനു പിന്നാലെ ‘പ്രതിഷേധ സ്വര’ത്തോടെയുള്ള പോസ്റ്റുമായി കലക്ടർ രേണുരാജ്; കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കൊച്ചി∙ സ്ഥലംമാറ്റ ഉത്തരവു വന്നതിനുപിന്നാലെ ‘പ്രതിഷേധ സ്വര’ത്തോടെയുള്ള പോസ്റ്റുമായി എറണാകുളം കലക്ടറായിരുന്ന രേണുരാജ്. ‘‘നീ പെണ്ണാണ് എന്നു കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം’’ എന്ന വരികളാണ് വനിതാ ദിനാശംസയായി കലക്ടർ ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ‘നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനമാണ്. ‘നീ വെറും പെണ്ണാണ്’ എന്ന് പറയുന്നിടത്താണ് പ്രതിഷേധം’. ലോക വനിതാ ദിനത്തിൽ ഏവർക്കും ആശംസകൾ’ എന്ന വരികളാണ് രേണു രാജ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. സ്ഥലം മാറ്റ ഉത്തരവ് വന്നതിന് […]

കാത്തിരിപ്പുകള്‍ അവസാനിപ്പിക്കാം ; ‘ചതുരം’ രാത്രി 10 മണി മുതല്‍ ഒടിടിയില്‍ ; എവിടെ കാണാം?

സ്വന്തം ലേഖകൻ സ്വാസിക, റോഷൻ മാത്യു, അലൻസിയർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചതുരം ഒടിടിയിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കഴിഞ്ഞ നവംബറില്‍ ആയിരുന്നു ചിത്രം തിയറ്ററില്‍ എത്തിയത്. പ്രേക്ഷക പ്രശംസ നേടിയ ചതുരം തിയറ്ററുകളില്‍ കയ്യടി നേടിയിരുന്നു. അതിനാൽത്തന്നെ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന ഓൺലൈൻ റിലീസുകളിൽ ഒന്നാണ് ചതുരം. അടുത്തിടെയാണ് ചിത്രം ഒടിടി റിലീസിന് എത്തുന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അഭിനേതാക്കളുടെ പ്രകടനത്തെ പ്രശംസിച്ച്‌ കൊണ്ടുള്ള കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇന്ന് ഒടിടിയില്‍ എത്തുന്ന […]

ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ് ; സ്റ്റേഡിയത്തിൽ താരങ്ങളായി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസും; ക്രിക്കറ്റ് നയതന്ത്രമെന്ന് ബിജെപി; സ്വയം പുകഴ്ത്തലെന്ന് കോണ്‍ഗ്രസ്

സ്വന്തം ലേഖകൻ അഹമ്മദാബാദ്: മൂന്നാം ടെസ്റ്റിലെ കനത്ത തോൽവിയുടെ നിരാശ മറന്ന്, ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ സ്ഥാനമുറപ്പിക്കാനുള്ള നിർണായക പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയ്ക്ക് ആശംസ നേരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പമാണ് അദ്ദേഹം സ്റ്റേഡിയത്തിലെത്തിയത്. സ്റ്റേഡിയത്തിലെത്തിയ ഇരുവരെയും ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറിയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ എന്നിവർ ചേർന്നു സ്വീകരിച്ചു.സ്റ്റേഡിയത്തിലെത്തിയ ഇരു പ്രധാനമന്ത്രിമാരെയും കാണികള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. ടോസിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പ്രധാനമന്ത്രി നരേന്ദ്ര […]

‘ഇത്തവണ ബോംബ് പൊട്ടുമോ’ ?; സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ്; വൈകീട്ട് ലൈവിലൂടെ വിവരങ്ങൾ പുറത്തുവിടും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വര്‍ണ്ണ കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങളുമായി ഇന്ന് വൈകിട്ട് ലൈവില്‍ വരുമെന്ന് അറിയിച്ച് സ്വപ്‌ന സുരേഷ്. ഒത്ത് തീര്‍പ്പ് ശ്രമം നടത്താന്‍ ചിലര്‍ സമീപിച്ചതായി സ്വപ്‌ന ഫേസ്ബുക്കില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിനായാണ് 5 മണിക്ക് സ്വപ്ന ലൈവില്‍ വരുമെന്ന് അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യവും അറിയിച്ചത്. ‘സ്വര്‍ണ്ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും.’ എന്ന് മാത്രമാണ് സ്വപ്‌ന അറിയിച്ചത്.സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും സ്വപ്‌ന […]

വിമാനത്തിൻ്റെ ശുചിമുറിയിൽ പുകവലിച്ച് 24കാരി; കൈയ്യോടെ പൊക്കി ജീവനക്കാർ; പശ്ചിമ ബംഗാൾ സ്വദേശിയായ യുവതി അറസ്റ്റിൽ

സ്വന്തം ലേഖകൻ ബെംഗളൂരു: വിമാനത്തിൻ്റെ ശുചിമുറിയിൽ പുകവലിച്ച 24കാരി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രിയങ്ക ചക്രവർത്തി എന്ന യുവതിയാണ് കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിൻ്റെ ശുചിമുറിയിൽ കയറി പുകവലിച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതിന് മുപ്പത് മിനിറ്റ് മുൻപാണ് യുവതി ശുചിമുറിയിൽ കയറി പുകവലിച്ചത്. വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് ക്യാബിൻ ജീവനക്കാർ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ജീവനക്കാർ ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോൾ യാത്രക്കാരിയായ യുവതി പുകവലിക്കുന്നത് കണ്ടു. ഇവർ ഉപേക്ഷിച്ച സിഗരറ്റ് കുറ്റി ശുചിമുറിയിലെ ഡസ്റ്റ്ബിന്നിൽ നിന്ന് […]

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കും; പ്ലസ് വണ്‍ സീറ്റുകളില്‍ ജില്ലാടിസ്ഥാനത്തില്‍ ആവശ്യമായ ക്രമീകരണം നടത്തും; മന്ത്രി വി.ശിവന്‍കുട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാഠ്യേതരവിഷയങ്ങളില്‍ മികവ് തെളിയിച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കേരളത്തിലെ പ്ലസ് വണ്‍ സീറ്റുകളില്‍ ജില്ലാടിസ്ഥാനത്തില്‍ ആവശ്യമായ ക്രമീകരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഗ്രേസ് മാര്‍ക്ക് സംവിധാനത്തിന് ക്രമീകരണം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ ഗ്രേസ്മാര്‍ക്ക് ശാസത്രീയമായല്ല നല്‍കിയിരുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു സംസ്ഥാന- ദേശീയ- അന്തര്‍ദേശീയ തല മത്സരങ്ങളിലെ മികവ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, ജൂനിയര്‍ റെഡ്ക്രോസ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയാണ് […]