play-sharp-fill
പിന്മാറാന്‍ വാഗ്ദാനം ചെയ്തത് 30 കോടി രൂപ;  മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരായ എല്ലാ തെളിവുകളും കൈമാറണം; ബാംഗ്ലൂര്‍ വിട്ടുപോയില്ലെങ്കില്‍ തീര്‍ത്തുകളയുമെന്ന് എം വി ഗോവിന്ദന്‍ ഭീഷണിപ്പെടുത്തി; ഗുരുതര ആരോപണങ്ങളുമായി  സ്വപ്‌ന സുരേഷ്

പിന്മാറാന്‍ വാഗ്ദാനം ചെയ്തത് 30 കോടി രൂപ; മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരായ എല്ലാ തെളിവുകളും കൈമാറണം; ബാംഗ്ലൂര്‍ വിട്ടുപോയില്ലെങ്കില്‍ തീര്‍ത്തുകളയുമെന്ന് എം വി ഗോവിന്ദന്‍ ഭീഷണിപ്പെടുത്തി; ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്

സ്വന്തം ലേഖിക

ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും മകളുടെയും മകന്റെയും പല ബിസിനസ് ആവശ്യങ്ങള്‍ക്കായും തന്നെ ഉപയോഗിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തെന്ന് സ്വപ്‌ന സുരേഷ്.

ഫേസ്‌ബുക്ക് ലൈവിലൂടെയാണ് സ്വപ്‌ന ഗുരുതര ആരോപണങ്ങള്‍.
ശിവശങ്കറും സി എം രവീന്ദ്രനും അടക്കം തന്നെ ഉപയോഗിച്ചതിനുശേഷം എല്ലാ കാര്യങ്ങളും തന്റെ തലയില്‍ വയ്ക്കാനായി 15 മാസം ജയിലിലയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യം തുറന്നുപറയാന്‍ തന്റെ മുന്‍ ഭര്‍ത്താവിന്റെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും സഹായിച്ചില്ല. തന്നെ കെണിയിലാക്കി. ഡി ഐ ജിയും മറ്റും അവരുടെ ആവശ്യത്തിനനുസരിച്ച്‌ പല വോയിസ് റെക്കാഡുകളും ചെയ്യിച്ചു. ശിവശങ്കറിന്റെ യഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതിനുശേഷമാണ് താന്‍ സത്യം പുറത്തുപറയാന്‍ തുടങ്ങിയത്.

മൂന്ന് ദിവസം മുന്‍പ് വിജയ് പിള്ള എന്നൊരാള്‍ ഇന്റര്‍വ്യൂ ചെയ്യാനെന്ന പേരില്‍ ബാംഗ്ളൂര്‍ വരണമെന്നും കാണണമെന്നും പറഞ്ഞു. അവിടെപോയി സംസാരിക്കുന്നതിനിടെയാണ് മനസിലായത് അത് സന്ധിസംഭാഷണം ആയിരുന്നു എന്നത്.

ഒരാഴ്ച സമയം തരാം മക്കളെയും കൊണ്ട് ഇവിടെ നിന്ന് ഹരിയാനയോ ജയ്‌പൂരോ പോകണം. അവിടെ എല്ലാ സൗകര്യവും ഒരുക്കിത്തരും. അവിടെ നിന്ന് മലേഷ്യയിലേയ്ക്കോ യു കെയിലേയ്ക്കോ പോകാനുള്ള സൗകര്യം ഒരുക്കിത്തരും. മുഖ്യമന്ത്രിയ്ക്കും ഭാര്യ കമലയ്ക്കും മകള്‍ വീണയ്ക്കും എതിരായ എല്ലാ തെളിവുകളും കൈമാറണമെന്ന് പറഞ്ഞു. തെളിവുകള്‍ എല്ലാം അവര്‍ നശിപ്പിച്ചോളുമെന്ന് പറഞ്ഞു.

ബാംഗ്ളൂരില്‍ നിന്ന് പോയില്ലെങ്കില്‍ ഇനി സന്ധിസംഭാഷണം ഉണ്ടാകില്ലെന്നും കൊന്നുകളയുമെന്നും, തീര്‍ത്തുകളയുമെന്നും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ ഭീഷണിപ്പെടുത്തിയതായി വിജയ് പിള്ള പറഞ്ഞു. മുഖ്യമന്ത്രിയ്ക്കും വീണയ്ക്കും യൂസഫ് അലിയ്ക്കും എതിരെ സംസാരിക്കുന്നതുനിര്‍ത്തി പറഞ്ഞതെല്ലാം കള്ളമാണെന്ന് ജനങ്ങളോട് പറഞ്ഞ് ഇവിടെനിന്ന് പോകണമെന്ന് പറഞ്ഞു.

ഇതിനായി 30 കോടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. യൂസഫ് അലി തനിക്ക് പണിതരും എന്നും അതിനാല്‍ സൂക്ഷിക്കണമെന്നും പറഞ്ഞു. യൂസഫലി വിചാരിച്ചാല്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന സമയത്ത് മയക്കുമരുന്ന് പോലുള്ളവ ബാഗില്‍വച്ച്‌ തന്നെ പിടിപ്പിക്കുമെന്ന് വിജയ് പിള്ള ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന ലൈവില്‍ വെളിപ്പെടുത്തി. ഒരു കോംപ്രമൈസിനും തയ്യാറല്ലെന്നും സ്വ‌പ്ന വ്യക്തമാക്കി.