ഗാന്ധിനഗർ കുട്ടികളുടെ ആശുപത്രിയിലെ  പാർക്കിങ് ഏരിയയിൽ നിന്നും സ്കൂട്ടർ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ; പിടിയിലായത് തിരുവാങ്കുളം സ്വദേശി

ഗാന്ധിനഗർ കുട്ടികളുടെ ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ നിന്നും സ്കൂട്ടർ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ; പിടിയിലായത് തിരുവാങ്കുളം സ്വദേശി

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഗാന്ധിനഗറിലെ കുട്ടികളുടെ ആശുപത്രിയിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം തിരുവാങ്കുളം കരിങ്ങാച്ചിറപള്ളി ഭാഗത്ത് മാന്നുള്ളിൽ വീട്ടിൽ പൈലി മകൻ ലാലു എന്ന് വിളിക്കുന്ന ജോസ് (65) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ മൂന്നാം തീയതി ഗാന്ധിനഗറിലെ കുട്ടികളുടെ ആശുപത്രിയിലെ സ്റ്റാഫ് പാർക്കിംഗ് ഏരിയയിൽ നിന്നും യമഹ സ്കൂട്ടർ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.

പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും.

തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനോടുവില്‍ ഇയാളെ മോഷ്ടിച്ച വാഹനവുമായി ഇന്ന് രാവിലെ പിടികൂടുകയായിരുന്നു.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ., എസ് ഐ പ്രദീപ് ലാൽ മാർട്ടിൻ അലക്സ്, ഷിബു, സി.പി.ഓ ഷൈൻ കെ.എസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഇയാൾക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ അഞ്ച് മോഷണ കേസുകളും കൂടാതെ ചേരാനല്ലൂർ,ഏലൂർ, പാലാരിവട്ടം, വൈക്കം, പുത്തൻകുരിശ് എന്നീ സ്റ്റേഷനുകളിലും മോഷണ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.