ആറുമാസമായി മുറി വാടകക്കെടുത്ത് മയക്കുമരുന്ന് വില്പന; കൊല്ലത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ

ആറുമാസമായി മുറി വാടകക്കെടുത്ത് മയക്കുമരുന്ന് വില്പന; കൊല്ലത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: അഞ്ചലിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. കിളിമാനൂർ എക്സെെസ് റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖിൽ, സുഹൃത്തുകളായ, ഫൈസൽ, അൽസാബിത്ത് എന്നിവരടങ്ങുന്ന മൂന്നം​ഗസംഘമാണ് പിടിയിലായത്.

അഞ്ചലിൽ ആറുമാസമായി മുറി വാടകക്കെടുത്ത് മയക്കുമരുന്ന് വില്പന നടത്തിവരുകയായിരുന്നു മൂവർ സംഘം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽ നിന്നും 20ഗ്രാം എംഡിഎംഎയും, 58ഗ്രാം കഞ്ചാവും പിടികൂടി. കൊട്ടാരക്കര റൂറൽ പൊലീസിന്റെ ഡാൻസാഫ് ടീമും അഞ്ചൽ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.