തിരുവനന്തപുരത്ത് മൂന്ന് പേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചു; പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരം ചേങ്കോട്ടു കോണത്ത് വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനമേറ്റു.
മൂന്നുപേര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികള്‍ക്കു വേണ്ടി പോത്തന്‍കോട് പൊലീസ് അന്വേഷണം തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം ജില്ലയില്‍ നിന്നും മറ്റൊരു കുറ്റകൃത്യത്തെക്കുറിച്ചുളള വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. 73കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലാണ് അരുണ്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലോട് ഓട്ടോറിക്ഷ ഡ്രൈവറായ സുരേന്ദ്രനെ അക്രമിച്ചാണ് പണം തട്ടിയെടുത്തത്.
അടുത്തിടെ പൊലീസിന്‍റെ കരുതല്‍ തടങ്കലില്‍ നിന്ന് പുറത്ത് ഇറങ്ങിയ റെമോ എന്ന് വിളിക്കുന്ന അരുണ്‍ (24) എന്ന യുവാവിനെയാണ് പാലോട് പൊലീസ് പിടികൂടിയത്.
ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഉള്‍വനത്തില്‍ ഏറുമാടം കെട്ടി ഒളിവില്‍ താമസിച്ചു വരികയായിരുന്നു അരുണ്‍.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സുരേന്ദ്രനെ ഊളന്‍കുന്ന് എന്ന സ്ഥലത്ത് വച്ച് പിന്തുടര്‍ന്ന് വന്ന അരുണ്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ പോക്കറ്റ് വലിച്ചു കീറി അതില്‍ ഉണ്ടായിരുന്ന രണ്ടായിരം രൂപ പിടിച്ച് പറിക്കുകയായിരുന്നുവെന്ന് പാലോട് പൊലീസ് പറഞ്ഞു.