വിമാനത്തിൽ മദ്യലഹരിയിൽ യുവതിയോട് മോശം പെരുമാറ്റം..! തടയാനെത്തിയ ഭർത്താവുമായി കശപിശ..! സഹികെട്ട ഭർത്താവ് അക്രമിയുടെ മൂക്കിടിച്ചു പരത്തി..!
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മദ്യലഹരിയിൽ യുവതിയോട് മോശം പെരുമാറ്റം..! തടയാനെത്തിയ ഭർത്താവുമായി കശപിശ..! സഹികെട്ട ഭർത്താവ് അക്രമിയുടെ മൂക്കിനിടിച്ചു..! യുവാവ് പിടിയിൽ സ്വന്തം ലേഖകൻ തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മദ്യപിച്ച് യുവതിയോട് മോശമായി പെരുമാറിയ യാത്രക്കാരനെ യുവതിയുടെ ഭർത്താവ് മർദ്ധിച്ചു. മസ്കത്തിൽ നിന്നു വ്യാഴാഴ്ച തിരുവനന്തപുരത്തേക്കു വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയയാളെ പിന്നീട് സി.ഐ.എസ്.എഫ്. പിടികൂടി പോലീസിലേൽപ്പിച്ചു. നാവായിക്കുളം സ്വദേശി രമേഷ് കുറുപ്പിനെയാണ് വലിയതുറ പോലീസിന് കൈമാറിയത്. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അക്രമം. […]