play-sharp-fill

കുടിയും കറിയും കുഴപ്പത്തിൽ: ജിഎൻപിസിയിൽ കുട്ടികൾക്കൊപ്പമുള്ള ചിത്രമിട്ടവരും കുടുങ്ങും; പൊതുസ്ഥലത്ത് മദ്യപിച്ചവർക്കും കുട്ടികൾക്കൊപ്പം മദ്യപിച്ചവർക്കുമെതിരെ കേസെടുക്കാൻ നീക്കം; അഡിമിനെ സാമ്പത്തിക തട്ടിപ്പ് കേസിലും കുടുക്കും

ഇമ്മാനുവേൽ കൊച്ചി: ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയ്ക്കുമെതിരെ കേസെടുത്തതിനു പിന്നാലെ ഗ്രൂപ്പ് അംഗങ്ങൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കാനൊരുങ്ങി എക്‌സൈസ്. മദ്യ- ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ജിഎൻപിസി അഡ്മിനെതിരെ കേസെടുത്തതോടെയാണ് സ്ഥിതി ഗതികൾ കൂടുതൽ ഗുരുതരമായി മാറിയിരിക്കുന്നത്. ഇതോടെ ജിഎൻപിസിയിലെ അംഗങ്ങളെ കൂടുതൽ നിരീക്ഷിക്കുന്നതിനും എക്‌സൈസ് സംഘം തീരുമാനിച്ചിട്ടുണ്ട്. പത്തു ലക്ഷത്തോളം അംഗങ്ങളുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പായ ജിഎൻപിസിക്കെതിരെ എക്സൈസ് കമ്മീഷണറുടെ നിദേശപ്രേകാരം തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറും പാർട്ടിയും ചേർന്നാണ് കേസെടുത്തത്. മദ്യപാനത്തിന് പ്രോത്സാഹനം നൽകുന്ന തരത്തിലുള്ളതും, പരസ്യ […]

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ സണ്ണി പാമ്പാടി തിരഞ്ഞെടുക്കപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ സണ്ണി പാമ്പാടി തിരഞ്ഞെടുക്കപ്പെട്ടു. സണ്ണിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചപ്പോൾ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ.കെ.കെ രഞ്ജിത്തിന് എഴ് വോട്ട് ലഭിച്ചു. പി സി ജോർജിന്റെ ജനപക്ഷം അംഗം

സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചു: ചങ്ങനാശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചതായി ആരോപിച്ച് ചങ്ങനാശേരിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ഇതേ തുടർന്നു എം.സി റോഡിലും ചങ്ങനാശേരി ഭാഗത്തും ഗതാഗതം മടങ്ങി. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. കെഎസ്ആർടിസി ജീവനക്കാർ മർദിച്ചതായി ആരോപിച്ച് ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന വിജയലക്ഷ്മി ബസിലെ ഡ്രൈവർ  ശ്രീജിത്ത് (മോനാച്ചൻ -27) ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചങ്ങനാശേരി – കോട്ടയം റൂട്ടിൽ കുറിച്ചി ഔട്ട് പോസ്റ്റിലായിരുന്നു സംഭവം.കെഎസ്ആർടിസി ബസ് റോഡിനു […]

സംഘർഷമുണ്ടാകുന്ന സ്ഥലങ്ങളിൽ പരസ്പരം തിരിച്ചറിയാനായി മടക്കി വച്ച ജീൻസും, തിരിച്ചു വച്ച കണ്ണാടിയും

  സ്വന്തം ലേഖകൻ കണ്ണൂർ: അക്രമ സ്ഥലങ്ങളിൽ കൂട്ടാളികളെ വളരെ വേഗം തിരിച്ചറിയാൻ പോപ്പുലർ ഫ്രണ്ടുകാർ ഉപയോഗിക്കുന്നത് വ്യത്യസ്ത അടയാളങ്ങൾ. പൊതു സ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ബൈക്കിന്റെ ഒരു കണ്ണാടി തിരിച്ചു വച്ച നിലയിലായിരിക്കും. പോലീസ് പരിശോധിക്കാനെത്തിയാൽ പെട്ടെന്ന് പൂർവ്വ സ്ഥിതിയിലാക്കും.മറ്റൊന്ന് ജീൻസിന്റെയും പാൻറിന്റെയും ഒരു കാൽ അൽപം മടക്കി വയ്ക്കുന്ന രീതിയാണ്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകാനും കൂട്ടാളികളെ തിരിച്ചറിയുന്നതിനും വേണ്ടിയാണ് പോപ്പുലർ ഫ്രണ്ടുകാർ ഇത്തരം വ്യത്യസ്ത അടയാളങ്ങൾ ഉപയോഗിക്കുന്നത്. നാടാകെ കമ്പി വല നിർമ്മിച്ചു കൊടുക്കുമെന്ന ബോർഡ് വെക്കുന്നത് എളുപ്പത്തിൽ […]

സഭയ്ക്കുള്ളിലെ പീഡനങ്ങൾ: ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കും; നാണംകെട്ട് ക്രൈസ്തവ സഭ

സ്വന്തം ലേഖകൻ വൈക്കം: കുറവിലങ്ങാട്ട് കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ച സംഭവത്തിൽ ബിഷപ്പിന്റെ ലൈംഗിക ശേഷി പൊലീസ് പരിശോധിക്കും. കന്യാസ്ത്രീ പീഡനത്തിനു ഇരയായതായി വ്യക്തമായ സാഹചര്യത്തിലാണ് ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കാൻ പൊലീസ് ഒരുങ്ങുന്നത്. ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയിൽ കന്യാസ്ത്രീ നൽകിയ രഹസ്യമൊഴി പരിശോധിച്ച ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടാവും ഇദ്ദേഹത്തിന്റെ ലൈംഗിക ശേഷി പരിശോധിക്കുക. സംസ്ഥാനത്തെ ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ ആദ്യമായാവും പീഡനക്കേസിൽ ഒരു ബിഷപ്പിന്റെ തന്നെ ലൈംഗിക ശേഷി പരിശോധിക്കേണ്ടി വരുന്നത്. ജൂലൈ ഒന്ന് ഞായറാഴ്ചയാണ് ജലന്ധർ ബിഷപ്പ് ഡോ.ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി […]

കുന്നത്തുകളത്തിൽ തട്ടിപ്പ്: കോട്ടയത്തെ പ്രമുഖ മാധ്യമ സ്ഥാപനത്തിന മുതലാളിയ്ക്ക് നഷ്ടമായത് കോടികൾ; ആത്മഹത്യയുടെ പേരിൽ ചങ്ങനാശേരി പൊലീസിനെ വേട്ടയാടുന്നത് തട്ടിപ്പ് മറയ്ക്കാൻ; കുന്നത്തുകളത്തിലിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നത് കോട്ടയത്തെ മാധ്യമ തറവാട്ടുകാർ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ ആയിരക്കണക്കിനു പാവങ്ങളുടെ പണം തട്ടിയെടുത്തു മുങ്ങിയ കുന്നത്ത്കളത്തിൽ ജ്വല്ലറി – ചിട്ടി തട്ടിപ്പ് സംഘത്തിനു ജില്ലയിലെ മാധ്യമ തറവാട്ടുകാരുടെ പിൻതുണയെന്ന് സൂചന. കുന്നത്തുകളത്തിലിൽ കോടികൾ നിക്ഷേപിച്ച് പണം നഷ്ടമായ പ്രമുഖ മാധ്യമ തറവാട്ടുകാരാണ് ഇപ്പോൾ കുന്നത്തുകളത്തിലിനെ നിക്ഷേപകരിൽ നിന്നു രക്ഷിച്ച് തങ്ങളുടെ പണം തിരികെ പിടിക്കാൻ ശ്രമിക്കുന്നത്. കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ തട്ടിപ്പിന് ഇരയായതിനെ തുടർന്നു 250 ലേറെ പേർ പരാതി നൽകിയ ചങ്ങനാശേരി പൊലീസിനെതിരെ ഇതേ മാധ്യമ സ്ഥാപനം നടത്തുന്ന തെറ്റായ പ്രചാരണം ഇതിന്റെ ഭാഗമായുള്ളതാണെന്നാണ് സൂചന. പൊലീസിനെ […]

എം.എം ജേക്കബിന്റെ നിര്യാണത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി അനുശോചിച്ചു

സ്വന്തം ലേഖകൻ അയർക്കുന്നം: പ്രമുഖ കോൺഗ്രസ് നേതാവും മേഘാലയ മുൻ ഗവർണറുമായിരുന്ന എം.എം ജേക്കബിന്റെ നിര്യാണത്തിൽ കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് മാത്തച്ചൻ താമരശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ കോര, റ്റി.റ്റി ശശീന്ദ്രനാഥ്,മോനിമോൾ ജയ്മോൻ,ജെയിംസ് കുന്നപ്പള്ളി,ജോയി കൊറ്റത്തിൽ, കെ.കെ രാജു,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോയിസ് കൊറ്റത്തിൽ,ലിസമ്മ ബേബി,സാബു ചെറിയാൻ, ഷൈലജ റെജി,ബൈജു ചിറമറ്റം,ബിനു പാതയിൽ,വി.ജെ സെബാസ്റ്റ്യൻ, റ്റോമി തിരിയൻമാക്കൽ,ജിജി മണർകാട്,ജോസ് ആന്റണി, മറിയാമ്മ മാത്യു,ബാബു തോട്ടം തുടങ്ങിയവർ സംസാരിച്ചു.

നിയന്ത്രണം വിട്ട കാർ റബർതോട്ടത്തിലേയ്ക്ക് പാഞ്ഞു കയറി; കാർ കിണറ്റിലേയ്ക്കു മറിയാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്ക്ക് ; അപകടത്തിൽപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും കുടുംബത്തെയും രക്ഷിച്ചത് മുൻ മുഖ്യമന്തി ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം: അപകടത്തിന്റെ ആഴത്തിൽ നിന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും കുടുംബത്തെയും കൈപിടിച്ച് രക്ഷിച്ചത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. അപകടത്തിന്റെ ആഴത്തിലേയ്ക്കു പോകുകയായിരുന്നുവരെ ആശുപത്രിയിലെത്തിച്ചാണ് ഉമ്മൻചാണ്ടി രക്ഷകനായത്. അപകടത്തിൽ പരിക്കേറ്റ കടപ്ലാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുളിക്കീഴും ഭാര്യയും കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം തോമസും ഭാര്യയും വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്നത് തോമസായിരുന്നു. ഈ സമയം എം.എം ജേക്കബിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി രാമപുരത്തെ വീട് സന്ദർശിച്ച ശേഷം മടങ്ങിയെത്തുകയായിരുന്നു മുൻ […]

കേരള കൗമുദി ഫ്‌ളാഷ് ബ്യൂറോ ചീഫ്  ജയിംസ് കുട്ടൻചിറയുടെ ഭാര്യ ഷേർളി ജയിംസ് നിര്യാതയായി 

നാട്ടകം: കേരള കൗമുദി ഫ്‌ളാഷ് കോട്ടയം ബ്യൂറോ ചീഫ് ജയിംസ് കുട്ടൻചിറയുടെ ഭാര്യ ഷേർളി ജയിംസ് (ട്രാവൻ കൂർ സിമന്റ്‌സ് റിട്ട.ഓഫിസ് സൂപ്രണ്ട് – 61) നിര്യാതയായി. സംസ്‌കാരം പിന്നീട്. പാത്താമുട്ടം കാര്യക്കുളം കുടുംബാംഗമാണ്. മക്കൾ – രമ്യ (മെക്‌സിക്കോ) ധന്യ മരുമക്കൾ – ജോബി ജോസഫ് (കുടകശ്ശേരിൽ അയർക്കുന്നം- മെക്‌സിക്കോ), ദീപു (മുണ്ടയിൽ ഹാർ്ഡ് വെയേഴ്‌സ് വെണ്ണിക്കുളം)

നിയന്ത്രണം വിട്ട കാറിടിച്ച് എം.സി റോഡിൽ അപകടം: പോസ്റ്റിലും കാറിലും ഇടിച്ചു; ആർക്കും പരിക്കില്ല

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ എസ്.എച്ച് മൗണ്ടിനു സമീപം നിയന്ത്രണം വിട്ട കാറിടിച്ച് വൻ അപകടം. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നിയന്ത്രണം നഷ്ടമായ കാർ പോസ്റ്റിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ എം.സി റോഡിൽ ചൂട്ടുവേലി ജംഗ്ഷനിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ കാർ അതിവേഗം ദിശതെറ്റിയെത്തുകയായിരുന്നു. കാർ നിയന്ത്രിച്ചു നിർത്താൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ മറ്റൊരു കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വലത്തേയ്ക്കു വെട്ടിത്തിരിഞ്ഞ കാർ മറ്റൊരു കാറിന്റെ മുൻവശത്ത് ഇടിച്ചു. തുടർന്നു […]