ഉയർന്ന് ചൂട് ശരീരത്തിന്റെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കും; ചൂടുകാലത്ത് പ്രമേഹ രോ​ഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സ്വന്തം ലേഖകൻ അതിതീവ്രമായ ചൂടിൽ ചുട്ടുപൊള്ളുകയാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങൾ. ഉയർന്ന താപനില നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ തന്നെ ബാധിക്കാം എന്നതു കൊണ്ട് നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉയർന്നു വരുന്നത്. ഇതിനിടെ പ്രമേഹ രോ​ഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്ന് ചൂടു പ്രമേഹ രോ​ഗികളിൽ വളരെ പെട്ടന്ന് നിർജ്ജലീകരണത്തിന് കാരണമാകും. കൂടാതെ ഉയർന്ന് ചൂട് ശരീരം ഇൻസുലിൻ ഉപയോ​ഗിക്കുന്ന രീതിയെ തന്നെ മാറ്റിമാറിക്കാം. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു നിരന്തരം പരിശോധിക്കുകയും ഇൻസുലിൻ അല്ലെങ്കിൽ മരുന്നിന്റെ അളവ് ക്രമപ്പെടുത്തേണ്ടിയും വന്നേക്കാം. പ്രമേഹ രോ​ഗികളിൽ വിയർപ്പിന്റെ ഉൽപാദനം കുറയാൻ […]

2024 പുരുഷ ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി യുവരാജ് സിങ്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഐ.സി.സി. 2024 പുരുഷ ടി20 ലോകകപ്പ് ക്രിക്കറ്റ് ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) ആണ് പ്രഖ്യാപനം നടത്തിയത്. 2007 ടി20 ലോകകപ്പില്‍ ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടിയ താരമാണ് യുവരാജ്. ആ ലോകകപ്പില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. യുവരാജ് ടി20 ലോകകപ്പ് അംബാസഡറാവുന്നതില്‍ അഭിമാനിക്കുന്നു. അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ആദ്യമായി ഒരോവറില്‍ ആറ് സിക്‌സ് നേടിയ താരമായ അദ്ദേഹത്തിന്റെ പേര് ടി20 ലോകകപ്പ് രംഗത്ത് സുപരിചിതമാണ്. നേരത്തേ ലോകകപ്പ് […]

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അന്‍വറിനെതിരെ കേസ് ; രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി

സ്വന്തം ലേഖകൻ പാലക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ കേസ്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി നാട്ടുകല്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു അന്‍വറിന്റെ അധിക്ഷേപ പരാമര്‍ശം. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറിയെന്നും അന്‍വര്‍ പറഞ്ഞിരുന്നു. […]

സംസ്ഥാനത്ത് വോട്ടെടുപ്പ് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായി ; ഇനി വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍: സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ അറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കി.സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവവികാസങ്ങളുണ്ടായില്ല. ചിലയിടങ്ങളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളും പരാതികളും അപ്പപ്പോള്‍ തന്നെ പരിഹരിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ പോളിങ് ബൂത്തുകളിലും രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചപ്പോള്‍ തന്നെ വലിയതോതിലുള്ള പങ്കളിത്തമാണുണ്ടായത്. കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവ […]

സ്ത്രീജനങ്ങൾക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ തൊഴിൽ സംരംഭങ്ങൾക്കായി വായ്പ ; നാരീശക്തി ഫിൻങ്കുവേഷൻ സെന്റർ കേന്ദ്ര ധനകാര്യ മന്ത്രി മന്ത്രി നിർമ്മലാ സീതാരാമൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ നാരീശക്തി ഫിൻങ്കുവേഷൻ സെൻ്റെറിൻ്റെ ഉദ്ഘാടനം കേന്ദ്ര ധനകാര്യ മന്ത്രി മന്ത്രി നിർമ്മലാ സീതാരാമൻ ബാംഗ്ലൂർ താജ് വെസ്റ്റ്ൻഡിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. സ്ത്രീജനങ്ങൾക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ വായ്പ നൽകുന്ന പദ്ധതിയാണ് ഇത് . സ്ത്രീകൾക്ക് പലിശ ഇല്ലാതെ വായ്പ നൽകുന്ന ഈ പദ്ധതി രാജ്യത്തെ പ്രമുഖ NBFC യായ ഹോൺബിൽ ഫിനാൻസ് ലിമിറ്റഡ് കമ്പനിയാണ് നടപ്പിലാക്കുന്നത്. ബാംഗ്ലൂരിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രി കൊപ്പം വിവിധ എംഎൽഎമാർ, […]

ലോക്സഭ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഒൻപത് മരണം ; മരിച്ചവരിൽ ഏറെയും കുഴഞ്ഞുവീണ് മരിച്ചവർ

സ്വന്തം ലേഖകൻ കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ഒൻപതു പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. പാലക്കാട് തേങ്കുറിശ്ശിയിൽ വോട്ടുചെയ്തു മടങ്ങുന്നതിനിടെ 32 വയസ്സുള്ള യുവാവ് കുഴഞ്ഞു വീണ് മരിച്ചത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ബിമേഷ് (42) മാമി (63), കണ്ടൻ (73), കെ.എം.അനീസ് അഹമ്മദ് (71), മോഡൻ കാട്ടിൽ ചന്ദ്രൻ (68), സിദ്ദീഖ് (63), സോമരാജൻ (82), സെയ്ദ് ഹാജി (75), എസ്. ശബരി (32) എന്നിവരാണ് വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണു മരിച്ചത്. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന സിപിഎം പ്രവര്‍ത്തകനായ […]

2021ല്‍ സീറ്റ് നിഷേധിച്ചതോടെ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല എന്ന പരസ്യ പ്രഖ്യാപനം നടത്തി ; മുതിർന്ന നേതാക്കളോടുപോലും മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം ; എം വി ഗോവിന്ദൻ സെക്രട്ടറിയായതോടെ പാർട്ടിയിലും സർക്കാറിലും ഇ പിക്ക് യാതൊരു റോളുമില്ലാതെയായി ; ബിജെപിയില്‍ ചേരാനൊരുങ്ങിയത് തുടര്‍ച്ചയായ അവഗണന മൂലമോ? വലിയ ചരിത്രമുള്ള നേതാവിന് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് കണ്ടറിയാം

  സ്വന്തം ലേഖകൻ കോഴിക്കോട് : പോളിങ്ങ് ദിനത്തിലും കേരളത്തിലെ ചർച്ച ഇപ്പോള്‍ ഒരേ ഒരു നേതാവിനെ ചൊല്ലിയാണ്. അതാണ് ഇടതുമുന്നണി കണ്‍വീനറും, മുൻ മന്ത്രിയും മുയർന്ന സിപിഎം നേതാവുമായ ഇ പി ജയരാജൻ. രാഷ്ട്രീയ എതിരാളികളുടെ വെടിയുണ്ടയില്‍നിന്ന് രക്ഷപ്പെട്ട്, 30 വർഷം മുൻപ് കണ്ണൂരില്‍ അയാള്‍ അർധപ്രാണനായി വന്നിറങ്ങിയപ്പോള്‍ അയാള്‍ പാർട്ടിയുടെ ഹീറോ ആയിരുന്നു. ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ ഇമേജാണ് പിന്നീടുള്ള കാലം അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കഴുത്തില്‍ കോളറിട്ട, വെടിയുണ്ടയുടെ ഒരു ഭാഗം വഹിക്കുന്ന വലിയ ശരീരവുമായി, പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തില്‍ ഇ […]

പന്തിരുകുലത്തിന്റെ പഴമ പേറുന്ന കവളപ്പാറ കൊട്ടാരം ; ഇന്ന് സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറുന്നുവെന്ന് ആക്ഷേപം

സ്വന്തം ലേഖകൻ പന്തിരുകുലത്തിന്റെ പഴമ പേറുന്ന കൊട്ടാരം എന്നാണ് കവളപ്പാറ കൊട്ടാരം അറിയപ്പെടുന്നത്. എന്നാല്‍ ഇന്ന് കേരളത്തിന്റെ ചരിത്രമുറങ്ങുന്ന ആ കൊട്ടാരം സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്. എണ്ണമറ്റ മനകളുടെയും കൊട്ടാരങ്ങളുടെയും ചരിത്രപ്രസിദ്ധ ഭവനങ്ങളുടെയും നാട്. പറയിപെറ്റ പന്തിരുകുലത്തിന്‍റെയും മാമാങ്കത്തട്ടിലിറങ്ങിയ വീര യോദ്ധാക്കളുടെയും നാടുവാഴികളുടെയും യശസ്സും ഐതിഹ്യങ്ങളും പാണൻ പാടിനടന്ന മണ്ണ്. അവിടം, ആയിരത്തിലധികം വര്‍ഷത്തെ പാരമ്ബര്യവുമായി തലയുയര്‍ത്തി നില്‍ക്കുന്നു കവളപ്പാറ കൊട്ടാരം.പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് കൂനത്തറ എന്ന ഗ്രാമത്തിലാണ് കവളപ്പാറ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ഒരുകാലത്ത് നാട് വിറപ്പിച്ചിരുന്ന, 96 ദേശങ്ങളുടെ സര്‍വ്വാധികാരികളായിരുന്ന […]

കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; ആൾ താമസമില്ലാത്ത വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്

സ്വന്തം ലേഖകൻ കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയും എകരൂൽ സ്വദേശി വിഷ്ണുവുമാണ് മരിച്ചത്. ബാലുശ്ശേരി കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 5 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം. എട്ട് ദിവസം മുമ്പാണ് ഇരുവരെയും കാണാതായത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.

വോട്ടെടുപ്പ് അവസാനിച്ചു ; പോളിങ് 70 ശതമാനം ; പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര; കൂടുതല്‍ കണ്ണൂരില്‍; കുറവ് പൊന്നാനിയില്‍ ; കോട്ടയം 64.14 ശതമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചിട്ടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര. കനത്ത വേനല്‍ച്ചൂടിനിടയിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. ഒടുവിലെ കണക്കനുസരിച്ച് പോളിങ് 70ശതമാനമായി. ആറുമണിക്കുള്ളില്‍ ബൂത്തില്‍ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാം. തിരക്കുള്ള സ്ഥലങ്ങളില്‍ വോട്ടെടുപ്പ് എട്ടുമണി വരെ നീണ്ടേക്കാം. ഏറ്റവും കൂടുതല്‍ കണ്ണൂരിലാണ് 71.54 ശതമാനം. ആലപ്പുഴയില്‍ 70.90 ശതമാനവും രേഖപ്പെടുത്തി. 60 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയിലും പൊന്നാനിയിലും ആണ് പോളിങ് കുറവ്. മിക്ക ബൂത്തുകളിലും രാവിലെമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയുണ്ട്. വോട്ടിങ് മെഷീന്‍ പണിമുടക്കിയത് ചിലയിടങ്ങളില്‍ പോളിങ് വൈകിപ്പിച്ചു. […]