അപൂർവ പ്രസവം, ഒരു മണിക്കൂറിൽ 6 കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കി 27 കാരി

പാകിസ്ഥാൻ: അത്യപൂർവ പ്രസവത്തില്‍ 4 ആൺകുഞ്ഞുങ്ങൾക്കും 2 പെൺകുഞ്ഞുങ്ങൾക്കും പിറവി നൽകി 27കാരി. പാകിസ്ഥാൻ റാവിൽപിണ്ഡി സ്വദേശികളായ സീനത്ത്- വഹീദ് ദമ്പതികൾക്കാണ് ആറ് കുഞ്ഞുങ്ങള്‍ പിറന്നത്. ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങള്‍ക്കാണ് സീനത്ത് ജന്മം നൽകിയത്. സീനത്തിന്റെ ആദ്യ പ്രസവമായിരുന്നു ഇത്.   നിലവിൽ ഇൻക്യുബേറ്ററിലാണ് കുഞ്ഞുങ്ങളെ സൂക്ഷിച്ചിരിക്കുന്നത്. ചില സങ്കീർണതകൾ സീനത്തിന് ഉണ്ടായിരുന്നെങ്കിലും ആരോഗ്യം മെച്ചപ്പെട്ടുവരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മ്മയും കു‍ഞ്ഞുങ്ങളും സുഖമായിരിക്കുന്നുവന്ന് ആശുപത്രി അധികൃതർ അറിയിച്ചു.   കഴിഞ്ഞ വ്യാഴാഴ്ച്ച പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികം വൈകാതെ തന്നെ കുഞ്ഞുങ്ങൾക്ക് […]

ലോകസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെൻ്റ്” മണ്‌ഡലത്തിൽ സിറ്റിംഗ് എം.പിയായ തോമസ് ചാഴികാടൻ വൻ വിജയം നേടുമെന്ന് മന്ത്രി വി എൻ വാസവൻ.

  കോട്ടയം: കേരളത്തിലെ 20സീറ്റ്‌ കളിലും എൽ ഡി എഫ് ന് വിജയപ്രതീക്ഷ ഉണ്ട്. കോട്ടയം മണ്ഡലത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച തോമസ് ചാഴിക്കാടൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മതനിരപേക്ഷതയാണ് ഉയർത്തി കാട്ടുന്നത്. ഫ്രാൻസിസ് ജോർജിന്റെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് ഉയർന്ന വാർത്തയ്ക്ക് UDF മറുപടി പറയണം. വ്യക്തമായ രാഷ്ട്രീയ നിലപാടാണ് തോമസ് ചാഴിക്കാടൻ സ്വീകരിക്കുന്നത്. അംഗീകൃത രാഷ്ട്രീയ പാർട്ടി സ്ഥാനാർഥിയല്ലാത്തിനാൽ സ്വതന്ത്ര ചിഹ്നം വോട്ട് തേടേണ്ടിവന്നത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വലിയ തിരിച്ചടിയാണന്നും ഇടതുപക്ഷ […]

ആലപ്പുഴ ഇ എസ് ഐ ആശുപത്രിയിൽ മോഷണം : ഏഴ് എ സി കംപ്രസറുകൾ മോഷ്ടിക്കപ്പെട്ടു.

  ആലപ്പുഴ : കടപ്പുറത്തുള്ള ഇ എസ് ഐ ആശുപത്രിയിൽ മോഷണം. ഏഴ് എ സി കംപ്രസറുകൾ മോഷ്ടിക്കപ്പെട്ടു. ഓപ്പറേഷൻ തിയേറ്ററിലെ എ സിയുടെ കംപ്രസറും മോഷണം പോയി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

താമരശേരി ചുരത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു

  കോഴിക്കോട്: താമരശേരി ചുരത്തിലെ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. താമരശേരി ചുരം ഒന്നാംവളവിനു താഴേ ലോറിയും ബൈക്കും കൂട്ടിയിടിച്ച് നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എം.എം എബ്രഹാം(68)ആണ് മരിച്ചത്. രാവിലെ 6 മണിയോടെയായിരുന്നു അപകടം. ഹൈവേ പൊലിസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. തടികയറ്റി ചുരം ഇറങ്ങിവരുകയായിരുന്ന താമരശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍.

മംഗളാദേവി ചിത്ര പൗർണമി ഉത്സവം ഇന്ന് : വർഷത്തിലൊരിക്കൽ മാത്രം ഭക്തർക്ക് പ്രവേശനം

ഇടുക്കി : പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ ചിത്ര പൗർണമി ഉത്സവം ഇന്ന്. വർഷത്തിലൊരിക്കൽ ചിത്ര പൗർണമി നാളിൽ മാത്രം ഭക്തർക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവവും കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ ഉത്സവ നാളിൽ കേരളം തമിഴ്നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്.   രാവിലെ ആറു മുതൽ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റി വിടും. ഉച്ചകഴിഞ്ഞ് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റി വിടില്ല. വൈകിട്ട് 5.30 ന് ശേഷം […]

പരിപ്പ് കളത്തിൽ കെ.വി. ചെല്ലപ്പൻ ((റിട്ട. എസ്ബിടി -78.അയ്മനം) നിര്യാതനായി.

  പരിപ്പ്: കളത്തിൽ കെ.വി. ചെല്ലപ്പൻ (78)(റിട്ട. എസ്ബിടി, അയ്മനം) നിര്യാതനായി. സംസ്കാരം ഇന്ന് നാലുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കെ. രാധാമണി കൊല്ലമ്പ്രായിൽ, മങ്കൊമ്പ്. മക്കൾ: നീത മോൾ കെ.സി., രഞ്ജിത്ത് കുമാർ കെ..സി. (ഹാപ്പി കൺസ്ട്രക്ഷൻ പരിപ്പ്.) മരുമക്കൾ: രാജേഷ് (പാറത്തോട്ടിൽ ഇലക്ട്രോണിക്സ്, പാമ്പാടി), ബിബിൾ, കുന്നേൽ അതിരമ്പുഴ.

ഭാര്യയുടെ ഓർമയ്ക്ക് നിർധന കുടുംബത്തിന് വിട് നിർമിച്ചു നൽകിയ ജോസഫ് കുര്യന് നാട്ടുകാരുടെ കൈയ്യടി

  അയ്മനം : നിർധന കുടുംബത്തിന് വീടുനിർമിച്ചു നല്കിയ അയ്മനം മങ്ങാട്ട് ജോസഫ് കുര്യന്റെ നല്ല പ്രവർത്തിക്ക് കൈയ്യടി. ഭാര്യയും ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് അംഗവുമായിരുന്ന പരേതയായ ബേബിക്കുട്ടി ജോസഫിന്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് പരേതയുടെ ഓർമ്മ നിലനിർത്തുവാനായാണ് ഭവന രഹിതനായ അയ്മനം പുത്തൻതോട് കൈപ്പള്ളിയിൽ .അനീഷിന് ജോസഫ് കുര്യൻ ഒരു വീട് നിർമിച്ചു നൽകിയത്. സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റും ചില സാമൂഹിക പ്രവർത്തകരും ചേർന്നാണ് അനീഷിന്റെ പേര് നിർദേശിച്ചത് എന്ന് ജോസഫ് കുര്യൻ പറഞ്ഞു. പുതിയ വീടിന്റെ താക്കോൽ ദാനം ഇന്ന് (23/04/2024 […]

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി, കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് പറഞ്ഞ് അജ്ഞാതൻ കുത്തിവയ്പെടുത്ത സംഭവം ; കേസെടുത്ത് പോലീസ്

പത്തനംതിട്ട : റാന്നിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് അജ്ഞാതൻ കുത്തിവയ്പെടുത്തത്. കൊവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാത യുവാവ് ചിന്നമ്മയ്ക്ക് കുത്തിവയ്പെടുത്തത്. വേണ്ടെന്ന് പറഞ്ഞെങ്കിലും യുവാവ് നിര്‍ബന്ധിക്കുകയായിരുന്നു. തുടർന്ന് നടുവിന് ഇരുവശത്തും കുത്തിവയ്പെടുത്തു. ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കി, കത്തിച്ചുകളയാൻ നിര്‍ദേശിക്കുകയും ചെയ്തു. കുത്തിവെയ്പ് നൽകിയ യുവാവിനെ മുൻപ് പ്രദേശത്ത് കണ്ടിട്ടില്ലെന്നും വെള്ള സ്കൂട്ടറിലാണ് ഇയാൾ വന്നതെന്നും വ്യക്തമായിട്ടുണ്ട്. ഈ വണ്ടി കേന്ദ്രീകരിച്ചും […]

കേജ്‌രിവാളിന് പ്രമേഹം കൂടി : ജയിലില്‍ ഇന്‍സുലിന്‍ നല്‍കി അധികൃതര്‍

ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് പ്രമേഹം കൂടി ഒടുവില്‍ ഇന്‍സുലിന്‍ നല്‍കി. രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയതിനെ തുടര്‍ന്നാണ് നടപടി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് കേജ്‌രിവാള്‍ ആരോപിച്ചിരുന്നു. അതേസമയം എംയിസില്‍നിന്നുള്ള വിദഗ്ധരുമായി നടത്തിയ വിഡിയോ കണ്‍സള്‍ട്ടേഷനില്‍ ഇക്കാര്യം കേജ്‌രിവാള്‍ ഉന്നയിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതരുടെ വാദം.   എന്നാല്‍ ബിജെപി സര്‍ക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനു ചികില്‍സ നിഷേധിക്കുകയാണ്. ഇന്‍സുലിന്‍ വേണ്ടെങ്കില്‍ ഇപ്പോള്‍ എന്തിനാണു നല്‍കിയതെന്നു ബിജെപി വ്യക്തമാക്കണം.   കേജ്‌രിവാളിന് ഇന്‍സുലിന്‍ ആവശ്യമാണോയെന്നു വിലയിരുക്കാന്‍ […]

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ജുഡിഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും.

  ഡൽഹി: കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ കെജ്‍രിവാളിനെ ഇന്ന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. കെജ്‍രിവാളിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഇൻസുലിൻ ഉള്‍പ്പെടെ നല്‍കുന്നില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിക്കും. കേസില്‍ ബി.ആര്‍.എസ് നേതാവ് കെ. കവിതയുടെ ജുഡിഷ്യല്‍ കസ്റ്റഡിയും ഇന്ന് അവസാനിക്കും. വീണ്ടും ചോദ്യംചെയ്യാൻ കവിതയുടെ കസ്റ്റഡി നീട്ടിനല്‍കാന്‍ സി.ബി.ഐ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.