യുകെയില്‍ മലയാളി നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; മരണപ്പെട്ടത് കോട്ടയം സ്വദേശി അരുണ്‍ എൻ കുഞ്ഞപ്പൻ ; ജോലി സംബന്ധമായ സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: യുകെയില്‍ മലയാളി നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി അരുണ്‍ എൻ കുഞ്ഞപ്പനെ ആണ് മരിച്ച നിലയില്‍ നിലയില്‍ കണ്ടെത്തിയത്. ഏകദേശം ഒരു വർഷം മുൻപാണ് അരുണ്‍ യുകെയില്‍ എത്തിയത്.ഹാർലോ ദി പ്രിൻസസ് അലക്സാന്ദ്ര എൻഎച്ച്‌എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വരികയായിരുന്നു. ജോലി സംബന്ധമായ സമ്മർദ്ദം മൂലം അരുണ്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാല്‍ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകുകയുള്ളൂ. അരുണിന്‍റെ ഭാര്യ ‌മാസങ്ങള്‍ക്ക് മുൻപാണ് യുകെയില്‍ എത്തിയത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. […]

എംജി യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മുണ്ടക്കയം തെക്കേമല സ്വദേശിനി ഷീനാ മാത്യു

കോട്ടയം: എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും എം എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി തെക്കേമല തെക്കേൽ മാത്യു ജോസഫിന്റെ മകൾ ഷീനാ മാത്യു. കുഴിത്തോളു ദീപ ഹൈസ്കൂളിലെ ഹിന്ദി അധ്യാപികയാണ്. മാതാവ് ലിസി മാത്യു.

കോട്ടയത്ത് വിജയം ഉറപ്പിച്ച് തുഷാർ വെള്ളാപ്പള്ളി ; അക്ഷരനഗരിയെ ആവേശകടലാക്കി എൻഡിഎ റോഡ് ഷോ 

കോട്ടയം : എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ കോട്ടയത്ത്  നടന്ന റോഡ് ഷോ കാണാൻ ആയിരങ്ങൾ അണി ചേർന്നു. ചെണ്ട മേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൻ നടന്ന റോഡ് ഷോയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ , കോട്ടയത്തെ  എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി, ബിജെപി ജില്ലാ പ്രസിഡൻറ് ലിജിൻലാൽ തുടങ്ങിയവർ പങ്കെടുത്തു. കോട്ടയം കളക്ടറേറ്റ് ജംഗഷനിൽ നിന്നും ആരംഭിച്ച യാത്രയെ പ്രവർത്തകർ ആർപ്പു വിളികളോടെയാണ് […]

ആലപ്പുഴയിൽ പക്ഷിപ്പനി: ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്

ആലപ്പുഴ: താറാവുകളില്‍ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. 2023ലെ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച്‌ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിനായി എസ്.ഒ.പി. പുറത്തിറക്കി. ഇതുകൂടാതെ ജില്ലാ കളക്ടറും യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചു വരുന്നു. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. […]

നവകേരള ബസില്‍ ഇനി പൊതുജനങ്ങള്‍ക്കും യാത്ര ചെയ്യാം ; അരലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് വിഐപി യാത്രക്കാര്‍ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നവകേരള ബസില്‍ ഇനി പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. നവകേരള ബസിന്റെ കോണ്‍ടാക്ട് ക്യാരേജ് പെര്‍മിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കി. 1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്. അരലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഭാവിയില്‍ വിഐപി യാത്രക്കായി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലാത്തതിനാല്‍ സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്. ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്സും മാറ്റിയിട്ടില്ല. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം […]

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിൽ മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം : കാണാതായ അസിസ്റ്റന്‍റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ മുപ്പത്തടം സ്വദേശി കെ. ജി. ഉണ്ണികൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിലെ പഴയ ഫയലുകള്‍ സൂക്ഷിക്കുന്ന പഴയ മുറിയിലാണ് മൃതദേഹം കണ്ടത്. ഇക്കഴിഞ്ഞ പതിനാറിനാണ് ഉണ്ണികൃഷ്ണനെ കാണാതായത്. ഓഫീസിലെത്തി ജോലിയില്‍ പ്രവേശിച്ചശേഷം 11 മണിയോടെ കാണാതാവുകയായിരുന്നു. ആലുവ മുഖ്യ തപാല്‍ ഓഫീസിലെ അസിസ്റ്റൻറ് പോസ്റ്റ് മാസ്റ്ററായിരുന്നു. ഇന്ന് രാവിലെ മുറിയില്‍ നിന്നും ദുർഗന്ധമനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. സ്ഥലത്ത് പൊലീസെത്തി […]

തൊടുപുഴ പുള്ളോലിൽ വീട്ടിൽ ലാലു മാത്യു എന്നയാളെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവര്‍ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക : 0482227228

ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ, പുള്ളോലിൽ വീട്ടിൽ ലാലു മാത്യു (50) എന്നയാളെ 17/03/2024 രാവിലെ 07:30 മണി മുതൽ ഈരാറ്റുപേട്ട കളത്തുകടവ് ഭാഗത്തു നിന്നും കാണാതായി. ഇയാളെ കാണാതാവുന്ന സമയം ഇളം പച്ച നിറത്തിലുളള ഷർട്ടും, വെള്ളകളർ മുണ്ടും ആണ് ധരിച്ചിരിക്കുന്നത്. ഏകദേശം 165 cm ഉയരവും ഇരുനിറവും ആണ്. ഇയാളെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പരില്‍ അറിയിക്കുവാന്‍ താത്പര്യപ്പെടുന്നു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ : 0482227228 എസ്.എച്ച്.ഓ ഈരാറ്റുപേട്ട : 9497980316

പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എല്ലാ ജില്ലകളിലും പ്രത്യേക സമിതികള്‍ ; വേനല്‍ മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; മഴക്കാല പൂര്‍വ ശുചീകരണം കൃത്യമായി നടത്തണം: മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സില്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. ഇവയുടെ പുരോഗതി വിലയിരുത്താന്‍ എല്ലാ ജില്ലകളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കും. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കൊതുകിന്റെ ഉറവിട നശീകരണത്തന് […]

കെ കെ ശൈലജക്കെതിരെ അശ്ലീല പരാമർശം; യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ അറസ്‌റ്റിൽ

കോഴിക്കോട്: വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമ്മന്റ്റ്‌ ഇട്ട തൊട്ടിൽ പാലം സ്വദേശി മെബിൻ തോമസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ നൽകിയ പരാതയിലാണ് നടപടി. ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് മുൻപ് മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തതിനു ശേഷം ജാമ്യത്തിൽ വിട്ടയച്ചു.   കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളി കെ.എം.മിൻഹാജിനെതിരെ രണ്ടിടത്ത് കേസെടുത്തു. വടകരയിലും മട്ടന്നൂരുമാണ് കേസെടുത്തത്. സൽമാൻ വാളൂർ എന്നയാൾക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. ന്യൂ മാഹി സ്വദേശിയായ അസ്‌ലമിനെതിരെയും കേസെടുത്തു.   […]

സ്‌കൂട്ടർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 52-കാരൻ മരിച്ചു

ആലപ്പുഴ: എടത്വയില്‍ സ്‌കൂട്ടർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 52-കാരൻ മരിച്ചു. എടത്വ മരിയാപുരം വാളംപറമ്പില്‍ സുനില്‍ സേവ്യറാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. ബണ്ട് റോഡിലൂടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുന്നതിനിടയില്‍ വശത്തെ പാടശേഖരത്തിലെ വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സുനിലിന്റെ മുകളിലേക്ക് സ്‌കൂട്ടറും വീണതിനാല്‍ വെള്ളത്തില്‍ നിന്നും പുറത്തേക്കെത്താൻ കഴിയാതെ വരികയായിരുന്നു. ഭാര്യ. ജാസ്മിൻ സുനില്‍. മക്കള്‍. അലോഷ്യസ് സുനില്‍, എയ്ഞ്ചല്‍ മേരി സുനില്‍, പരേതനായ ആന്റോ സുനില്‍. സംസ്‌കാരം പിന്നീട്.