അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ തയാറായിരുന്നില്ല; സിനിമയിൽ നിന്ന് ഇതിന്റെ പേരിൽ പുറത്താകുമോ എന്ന് പേടിച്ചിരുന്നു; ചികിത്സിച്ചില്ല: എനിക്ക് വന്ന അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത് : നടൻ സലിംകുമാർ

സ്വന്തം ലേഖകൻ തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നതെന്ന് നടൻ സലിംകുമാർ. സിംപിളായി മാറ്റാമായിരുന്നതാണെന്നും എന്നാൽ ഡോക്ടറെ കണ്ട് ചികിത്സിക്കാൻ മണി തയ്യാറായില്ലെന്നുമാണ് സലിം കുമാർ പറയുന്നത്. അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല. സിനിമയിൽ നിന്ന് ഇതിന്റെ പേരിൽ പുറത്താകുമോ എന്ന് പേടിച്ചിരുന്നെന്നും താരം കൂട്ടിച്ചേർത്തു. ‘മണിയുടെ മരണം പ്രതീക്ഷിക്കാതെയായിരുന്നു. പെട്ടെന്ന് പോകുമെന്ന് ഞാൻ കരുതിയിരുന്നില്ല. മണിയുടെ കയ്യിലിരുപ്പ് കൂടിയായിരുന്നു കുറച്ച്. അവൻ ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നില്ല. ഡോക്ടർ എന്നെ വിളിച്ചു മണിയോട് ഒന്ന് വന്ന് ട്രീറ്റ് ചെയ്യാൻ […]

ബിരുദ വിദ്യാര്‍ഥികള്‍ക്കും യുജിസി നെറ്റ് പരീക്ഷ എഴുതാം; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: നാലുവര്‍ഷ ബിരുദ കോഴ്‌സിലെ അവസാന സെമസ്റ്ററുകാര്‍ക്കും യുജിസി നെറ്റ് പരീക്ഷയെഴുതാം. നേരത്തെ പിജി വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു അവസരം. യുജിസി – നെറ്റ് പരീക്ഷാര്‍ഥികള്‍ ഇന്ന് രാത്രി മുതല്‍ അപേക്ഷ സമര്‍പ്പിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഏങ്ങനെ അപേക്ഷിക്കാം യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ ugcnet.nta.ac.in സന്ദര്‍ശിക്കുക. തുടര്‍ന്ന് ഹോം പേജിലെ രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിന് പിന്നാലെ അപേക്ഷ പൂരിപ്പിച്ച ശേഷം ഫിസ് അടയ്ക്കുക. എല്ലാ കോളങ്ങളും ഫില്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കുക, പിന്നീട് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. […]

താള-വാദ്യ-വര്‍ണ മേളങ്ങള്‍ ; തെരഞ്ഞെടുപ്പ് ചൂടിലും തൃശൂര്‍ പൂരത്തില്‍ അലിഞ്ഞുചേര്‍ന്ന് പതിനായിരങ്ങള്‍

സ്വന്തം ലേഖകൻ താള-വാദ്യ-വര്‍ണ മേളങ്ങള്‍ സൃഷ്ടിച്ച വിസ്മയക്കാഴ്ചകള്‍ക്ക് നേത്രസാക്ഷിയാവാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകൾ ആണ് ഒഴുകിയെത്തിയത്. ഇന്ന് രാവിലെ ഏഴോടെ ഏഴ് ആനകളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവാണ് ആദ്യം ശ്രീമൂല സ്ഥാനത്ത് പ്രവേശിച്ചത്. പിന്നാലെ ചെമ്ബൂക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ ഘടക പൂരങ്ങളുമെത്തി. ഓരോ ഘടക പൂരങ്ങള്‍ക്കും ശ്രീമൂല സ്ഥാനത്ത് മേളം കൊട്ടിക്കയറി. 11 ഓടെ ബ്രഹ്മസ്വം മഠത്തിന് മുന്നില്‍ തിരുവമ്ബാടി ദേവസ്വത്തിന്റെ മഠത്തില്‍വരവ് പഞ്ചവാദ്യം നടന്നു. കോങ്ങോട് മധുവും സംഘവുമായിരുന്നു പഞ്ചവാദ്യം അവതരിപ്പിച്ചത്. തുടര്‍ന്ന് പാറമേക്കാവ് […]

കള്ളവോട്ട് പരാതിയില്‍ ആറു പേര്‍ക്കെതിരെ കേസ് ; 92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് നടപടി ; വോട്ട് അസാധുവാക്കും, റീപോളിങ് നടത്തില്ലെന്ന് കലക്ടർ

സ്വന്തം ലേഖകൻ കാസര്‍കോട്: കല്യാശേരിയിലെ കള്ളവോട്ട് പരാതിയില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തു. പോളിങ് ഓഫിസര്‍ പൗര്‍ണമി, പോളിങ് അസിസ്റ്റന്റ് ടികെ പ്രജിന്‍, മൈക്രോ ഒബ്‌സര്‍വര്‍ എഎ ഷീല, വിഡിയോഗ്രാഫര്‍ റെജു അമല്‍ജിത്ത്, സ്‌പെഷല്‍ പൊലീസ് ഓഫിസര്‍ ലജീഷ് എന്നിവര്‍ക്കെതിരെയാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. 92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശന്‍ നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് നടപടി. വോട്ട് രേഖപ്പെടുത്തുന്നതിനിടെ വീഴ്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, വോട്ട് അസാധുവാക്കുമെന്നും റീ പോള്‍ […]

പൊതുസ്ഥലങ്ങളില്‍ നല്‍കിയിരിക്കുന്ന സൗജന്യ ചാര്‍ജിംഗ്‌ പോയിന്‍റുകള്‍ വഴി ഫോൺ ചാർജ് ചെയ്യാറുണ്ടോ?; പതിയിരിക്കുന്നത് വലിയ അപകടം; മുന്നറിയിപ്പുമായി കേരളാ പൊലീസ്

സ്വന്തം ലേഖകൻ പൊതുസ്ഥലങ്ങളില്‍ നല്‍കിയിരിക്കുന്ന സൗജന്യ ചാര്‍ജിംഗ്‌ പോയിന്‍റുകള്‍ വഴി ഹാക്കര്‍മാര്‍ക്ക്‌ നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയുമെന്ന മുന്നറിയിപ്പ്‌ നൽകുകയാണ്‌ കേരള പൊലീസ്‌. ഇത്തരം പൊതുചാര്‍ജിംഗ്‌ പോയിന്‍റുകളില്‍ നിന്ന്‌ ഉപകരണങ്ങള്‍ ചാര്‍ജ്‌ ചെയ്യുമ്പോള്‍ ഡാറ്റ അപഹരിക്കപ്പെടുന്നതാണ്‌ ജ്യൂസ്‌ ജാക്കിംഗ്‌ എന്നറിയപ്പെടുന്നത്‌. 1. പൊതു ചാര്‍ജ്ജിംഗ്‌ പോയിന്റുകളില്‍ നിന്ന്‌ ചാര്‍ജ്ജ്‌ ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോൺ, ടാബ്‌ മുതലായവ സ്വിച്ച്‌ ഓഫ്‌ ചെയ്യുക. 2. ഫോൺ ചാര്‍ജ്ജ്‌ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പാറ്റേൺ ലോക്ക്‌, വിരലടയാളം, പാസ്സ്‌ വേഡ്‌ തുടങ്ങിയ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കരുത്‌. 3. പൊതു യുഎസ്ബി ചാര്‍ജ്ജിംഗ്‌ യൂണിറ്റുകള്‍ക്ക്‌ […]

മഷിപുരണ്ട ചൂണ്ടുവിരല്‍ ; 20 മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി ആറ് നാള്‍ ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മഷിപുരണ്ട ചൂണ്ടുവിരല്‍ നമ്മുടെ തെരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭ തെരഞ്ഞെടുപ്പിന് ആറ് നാള്‍ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇന്‍ഡെലിബിള്‍ ഇങ്ക്) സംസ്ഥാനത്തെ മുഴുവന്‍ വിതരണ കേന്ദ്രങ്ങളിലും എത്തി. 63,100 കുപ്പി(വയല്‍) മഷിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. കള്ളവോട്ട് തടഞ്ഞ് കുറ്റമറ്റവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തെ തെരഞ്ഞെടുപ്പിന്റെ അഭിമാനം ചിഹ്നം കൂടിയാണെന്ന് അദ്ദേഹം […]

കേരളത്തെ ഞെട്ടിച്ച വൈഫ് സ്വാപ്പിംഗ്…! ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച്‌ ഇഷ്ടമായെങ്കില്‍ ‘ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ആദ്യ മോഡല്‍; കായംകുളത്ത് നടത്തിയ പങ്കുവയ്ക്കലിന് പിന്നാലെ തൊടുപുഴയില്‍ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം തന്നെ; കറുകച്ചാലിന് പിന്നാലെ വെച്ചൂച്ചിറയിലേത് ‘ഗ്രാമീണ മോഡല്‍’; നോക്കുകുത്തികളായി പൊലീസും….!

കോട്ടയം: വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലെ പൊലീസ് അന്വേഷണത്തില്‍ 2019ലും തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഷെയർ ചാറ്റിനൊപ്പം ഫെയ്‌സ് ബുക്കിന്റെ അനന്ത സാധ്യതകളും ഈ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നു. നാല് പേരാണ് അന്ന് അറസ്റ്റിലായത്. ഇവർക്കൊപ്പമുള്ള യുവതികളെ പൊലീസ് കേസില്‍ പ്രതി ചേർത്തതുമില്ല. പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ഇടപെടല്‍ കുറ്റകരമല്ലെന്ന സുപ്രീംകോടതി ഉത്തരവുള്ളതു കൊണ്ടായിരുന്നു ഇത്. പിന്നീട് ചർച്ചയാകുന്ന കറുകച്ചാലിലെ കേസിലും കൂടുതല്‍ പ്രതികളെ പൊക്കാൻ ഈ വിധി തടസ്സമായി മാറി. അങ്ങനെ ആ കേസും ഫലത്തില്‍ അട്ടിമറിക്കപ്പെട്ടു. ആ കേസിലെ ഇരയെ ഭർത്താവ് വെട്ടിക്കൊന്നത് […]

സമൂഹമാധ്യമം വഴി പരിചയം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചു: കേസിൽ രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസറ്റിൽ. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ്(22) എന്നിവരാണ് അറസ്റ്റിലായത്. വണ്ടൂരിൽ ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരെയാണ് ഇരുവരും ചേർന്ന് ബൈക്കിൽ എത്തി കൊണ്ടുപോയത്. ഈ മാസം 16നാണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിൽ താമസിക്കാനായി എത്തിയ കുട്ടികളെ കാണാതായതോടെ മാതൃസഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു. […]

വാഹന പരിശോധനയ്ക്കിടെ പൊന്തൻപുഴ വനപ്രദേശത്തുനിന്ന് ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച അവശനായി യുവാവ് ; യുവാവിന്റെ മുഖത്തുനിന്നും ശരീരത്തുനിന്നും ചോര ; വായും മുഖവും ആസിഡ് ഒഴിച്ച്‌ പൊള്ളിച്ച നിലയിൽ ; വധശ്രമത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം ; ഉടൻ അന്വേഷണം ആരംഭിച്ച് പ്രതികളെ പിടികൂടി മണിമല പൊലീസ്

സ്വന്തം ലേഖകൻ മണിമല: വധശ്രമത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം. മണിമലയ്ക്ക് അടുത്ത് പൊന്തൻപുഴ വനത്തില്‍ വച്ചാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം നടന്നത്. വധശ്രമത്തില്‍നിന്നു രക്ഷപെട്ട വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തിനെ (30) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴഞ്ചേരി താലൂക്ക് അസി.സപ്ലൈ ഓഫിസർ പി.ടി.ദിലീപ് ഖാൻ, സിപിഒ യു.എസ്.ഹരികൃഷ്ണൻ, ഡ്രൈവർ ആർ.ശ്രീജിത് കുമാർ, ഫൊട്ടോഗ്രഫർ അനു എന്നിവരടങ്ങിയ നിരീക്ഷണ സംഘം തക്കസമയത്ത് ഇടപെട്ടതോടെയാണ് ഗുരുതരമായി പരുക്കേറ്റ സുമിത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. പത്തനംതിട്ട- കോട്ടയം […]

ഭാര്യയുമായാണ് എത്തുന്നതെങ്കിൽ പണം വേണ്ട, അവിവാഹിതർ 25,000 വരെ മുടക്കണം, ഗ്രൂപ്പ് സെക്സും പ്രകൃതിവിരുദ്ധ സെക്സും സ്ഥിരം വിനോദങ്ങൾ; കൊച്ചിയിലെ ലഫ്റ്റനന്‍റ് കേണല്‍ മുതല്‍ മഹാനഗരങ്ങളിലെ പൊങ്ങച്ചക്കാര്‍ വരെ ! കാറിന്‍റെ താക്കോലുകള്‍ നറുക്കിട്ടെടുത്ത് കാര്‍ ഉടമയുടെ ഭാര്യയെ ഒരു രാത്രി സ്വന്തമാക്കും ! ഭാര്യമാരെ കൈമാറുന്ന ‘പ്രാകൃത’ സമ്പ്രദായമിങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു സമൂഹമാധ്യമങ്ങള്‍ വഴി ഭാര്യമാരെ പങ്കുവെച്ച സംഭവം. ഈ “പ്രാകൃത സമ്പ്രദായത്തിന്റെ ഇരയാണ് കഴിഞ്ഞ വർഷം മണർകാട് കൊല്ലപ്പെട്ട യുവതി. “വൈഫ് സ്വാപ്പിംഗ്’, ‘സ്വിംഗ്ംഗ് എന്നിങ്ങനെയൊക്കെയുള്ള ഓമനപ്പേരുകളിൽ സോഷ്യൽ മീഡിയകളിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് ഭാര്യമാരെ കച്ചവടം ചെയ്യുന്നത്. മണർകാട് കഴിഞ്ഞ വർഷം കൊല്ലപ്പെട്ട യുവതിയെ ഭർത്താവ് ഇത്തരമൊരു സോഷ്യൽ മീഡിയ ഗ്രൂപ്പുവഴി ഇടപാടുകാരെ കണ്ടെത്തി ഒൻപത് പേർക്ക് കാഴ്ചവച്ചതായി യുവതിതന്നെയാണ് പോലീസിൽ പരാതി നൽകിയത്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നായി ഭർത്താവടക്കം 7 പേർ അന്ന് […]