തെരഞ്ഞെടുപ്പ് എവിടെയുണ്ടെങ്കിലും പത്മരാജൻ അവിടെയുണ്ട്. 238 തവണ തോറ്റു: എന്നാലും അതിന്റേതായ ഒരു ജാഡയുമില്ല

  ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ, ഇത്തവണയും കെ പദ്മരാജന്‍ മത്സരിക്കുന്നുണ്ടോ എന്ന് ചിലരെങ്കിലും ചോദിച്ചു കാണും? തെരഞ്ഞെടുപ്പ് ചരിത്രം അറിയാത്ത ചിലരെങ്കിലും ആരാണ് പദ്മരാജന്‍ എന്ന മറുചോദ്യം ചോദിക്കാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് എന്നാല്‍ പദ്മരാജന് ജീവവായു പോലെയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 238 തവണ പരാജയപ്പെട്ടിട്ടും ഇത്തവണയും മത്സരരംഗത്തുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് പദ്മരാജന്‍. തമിഴ്‌നാട് മേട്ടൂര്‍ സ്വദേശിയായ പദ്മരാജന്‍ 1988 മുതലാണ് തെരഞ്ഞെടുപ്പില്‍ പോരാട്ടം തുടങ്ങിയത്. ടയര്‍ റിപ്പയര്‍ ഷോപ്പ് ഉടമയായ ഈ 65കാരനെ നോക്കി തുടക്കത്തില്‍ പലരും പരിഹസിച്ചിരുന്നു. എന്നാല്‍ സാധാരണക്കാരനും തെരഞ്ഞെടുപ്പിന്റെ […]

ക്രിസ്ത്യൻ എൻജിഒ വിദേശ ഫണ്ട്‌ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് ആർ എസ് എസ്.

ന്യൂഡൽഹി : ക്രിസ്ത്യൻ എൻ ജി ഒ  ആയ കാരിത്താസ് ഇന്ത്യ .വിദേശ ഫണ്ടിനെ  രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് ആർഎസ്എസ് മുഖപത്രം. ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം എന്ന സംഘടനയാണ് കാരിത്താസിനെതിരെ മുന്നോട്ടുവന്നിരിക്കുന്നത്.വിദേശ സംഭാവനകൾ സ്വീകരിക്കുന്ന എഫ് സി ആര്‍ എ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിന് പരാതി നൽകിയിരിക്കുകയാണ്. ഇവരുടെ പ്രവർത്തനങ്ങൾ രാജ്യത്തിൻറെ സാമൂഹിക സാമ്പത്തികമായ എല്ലാ ദോഷങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.കത്തോലിക്കാ സഭയ്ക്ക് കീഴിൽ 1962 ലാണ് കാരിത്താസ് ഇന്ത്യ രൂപം കൊള്ളുന്നത്

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (28 /03/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (28 /03/2024) 1st Prize-Rs :80,00,000/- PV 675683 (CHERTHALA)   Cons Prize-Rs :8000/- PN 675683 PO 675683 PP 675683 PR 675683 PS 675683 PT 675683 PU 675683 PW 675683 PX 675683 PY 675683 PZ 675683   2nd Prize-Rs :10,00,000/- PY 488479 (IRINJALAKKUDA)   3rd Prize-Rs :1,00,000/- PN 736100 PO 234021 PP 547309 PR 520755 […]

പരസ്പരം വായനക്കൂട്ടത്തിന്റെ ഓൺലൈൻ സാഹിത്യ സമ്മേളനവും പുസ്തക ചർച്ചയും നടത്തി

  അയ്മനം : പരസ്പരം വായനക്കൂട്ടത്തിൻ്റെ 170-ാമത് പ്രതിവാര ഓൺലൈൻ സാഹിത്യ സമ്മേളനം മഹിളാമണി സുഭാഷിൻ്റെ “ഒറ്റമരങ്ങൾ” എന്ന കവിതാ സമാഹാരത്തിന്മേൽ ചർച്ചയും കവിയരങ്ങുമായി നടന്നു. പരസ്പരം വായനക്കൂട്ടത്തിൻ്റെ മൂന്ന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ടെലിഗ്രാം ഗ്രൂപ്പിലുമായി നടന്ന സമ്മേളനത്തിൽ പരസ്പരം വായനക്കൂട്ടം സീനിയർ സബ് എഡിറ്റർ നയനൻ നന്ദിയോട് അദ്ധ്യക്ഷനായി. ദേശീയ അദ്ധ്യാപികാ പുരസ്കാര ജേതാവ് ആൻസമ്മ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവി രഘു കല്ലറയ്ക്കൽ പുസ്തകം ചർച്ചയ്ക്കായി അവതരിപ്പിച്ചു. പ്രമുഖ കവികളും വായനക്കൂട്ടം അംഗങ്ങളുമായ ബെസ്സി ലാലൻ പറവൂർ, രാജൻ […]

പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി.

പത്തനംതിട്ട : എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി.ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ട് കളക്ടർക്ക് പരാതി നൽകിയതായി ആന്റോ ആന്റണി അറിയിച്ചു. എത്രയും വേഗം ഉള്ള ഒരു നടപടിയാണ് പ്രതീക്ഷിക്കുന്നത്.സംസ്ഥാനം ഭരിക്കുന്ന പാർട്ടി എന്നുള്ള ഒരു പരിഗണനയും നൽകില്ല എന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് തുടർച്ചയായി ഇത് നടന്നുകൊണ്ടിരിക്കുകയാണ്.മറ്റ് സ്ഥാനാർത്ഥികളോട് കാണിക്കുന്ന അനീതിയായിട്ടെ ഇതിനെ കാണാൻ സാധിക്കുകയുള്ളൂ. എല്ലാ തരത്തിലുള്ള സർക്കാർ സംവിധാനങ്ങളും പരിഗണനങ്ങളും കയ്യിലിട്ട് അമ്മാനമാടുന്ന […]

താജ് മഹലിൻ്റെ പേര് ‘തേജോ മഹാലയ’ എന്നാക്കണം , ഇസ്ലാമുമായി ബന്ധപ്പെട്ട് നിലവിൽ നടന്നുവരുന്ന ചടങ്ങുകളും ആചാരങ്ങളും നിർത്തലാക്കി താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടന ; ഹർജിയുമായി കോടതിയിൽ

താജ്‌മഹലിൻ്റെ പേര് മാറ്റി ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ പുതിയ ഹർജി. താജ്‌മഹലിന്റെ പേര് തേജോ മഹാലയ എന്നാക്കി മാറ്റണം. ഇസ്ലാമുമായി ബന്ധപ്പെട്ട് നിലവിൽ താജ്‌മഹലിൽ നടന്നുവരുന്ന ചടങ്ങുകളും ആചാരങ്ങളുമെല്ലാം നിർത്തലാക്കണമെന്നും ഹർജിയിൽ പറയുന്നു. ഹർജി സമർപ്പിച്ചത് ബുധനാഴ്ചയാണ്. ഹർജി ഫയൽ ചെയ്തത് ശ്രീ ഭഗവാൻ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയും യോഗേശ്വർ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റിന്റെയും ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റിന്റെയും പ്രസിഡന്റുമായ അഡ്വ. അജയ് പ്രതാപ് സിങ്ങാണ്. ചില ചതിത്രപുസ്തകങ്ങളിലെ വിവരങ്ങൾ തന്റെ വാദം തെളിയിക്കാനായി അജയ് […]

ലോകത്തിലെ ഏറ്റവും വലിയ പാമ്പായ അന ജൂലിയാന ആമസോൺ മഴക്കാടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബ്രസീൽ : ലോകത്തിലെ ഏറ്റവും വലിയ പാമ്പായ അനാ ജൂലിയാനയെ മരിച്ച് ആഴ്ചകൾക്ക് ശേഷമാണ് കണ്ടെത്തുന്നത്.നാഷണൽ ജോഗ്രഫിക്സിന്റെ ഡിസ്നി പ്ലസ് ഹോസ്റ്റാർ സീരീസ് ആയ പോൾ ടു പോൾ വിത്ത് വിൽ സ്മിത്തിന്റെ ചിത്രീകരണത്തിന് ഇടയിലാണ് ഈ ഭീമാകാരമായ അനാക്കോണ്ട ഇനത്തിലുള്ള പാമ്പിനെ കണ്ടെത്തുന്നത്. ബ്രസീലിലുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഇതിനെ കണ്ടെത്തുന്നത്.അനാ ജൂലിയാന എന്ന് പേര് നൽകിയിരിക്കുന്ന ഈ വലിയ ഇഴജന്തു ബ്രസീലിലെ ബോണട്ടോ നഗരത്തിന്റെ ഉൾപ്രദേശത്തുള്ള ഉൾപ്രദേശത്തുള്ള ഹോർമോസൊ നദികളാണ് കാണപ്പെടുന്നത്. ഏകദേശം 26 അടിയാണ് ഇതിൻറെ നീളം.ഇവ വെടിയേറ്റ് മരണപ്പെട്ടതാണെന്ന് […]

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കോടതിയില്‍ ഹാജരാക്കി.

  ഡൽഹി:മദ്യനയ അഴിമതിക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കോടതിയില്‍ ഹാജരാക്കി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് ഇ.ഡി കെജ്രിവാളിനെ ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്. ഏഴു ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നാണ് ഇ.ഡിയുടെ ആവശ്യം. കെജ്രിവാളിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പര്യ ഹർജി ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. മാർച്ച്‌ 28 വരെയാണ് കോടതി കെജരിവാളിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്. ഇത് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. മദ്യനയം സംബന്ധിച്ച്‌ കോടതിയില്‍ […]

സപ്ലൈകോയിൽ ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് മുതൽ

  തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിണം. മുൻ കണ്ട് സപ്ലൈകോയിൽ ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. താലൂക്കില്‍ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്ത. മാവേലിസ്റ്റോറുകള്‍, സൂപ്പർമാർക്കറ്റുകള്‍, പീപ്പിള്‍സ്‌ ബസാറുകള്‍, ഹൈപ്പർ മാർക്കറ്റുകള്‍, അപ്‌ന ബസാറുകള്‍ തുടങ്ങി സപ്ലൈകോയുടെ 1630 വില്‍പ്പനശാലകളിലും വിലക്കുറവിൽ സാധനങ്ങള്‍ ലഭ്യമാകും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്ത ഉണ്ട് . ഇന്ന് മുതൽ ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും  

ആടുജീവിതത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു മലയാളക്കര. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ പുറത്ത്.

കോട്ടയം : ആടുജീവിതം എന്ന ബെന്യാമിന്റെ ഇതിഹാസ നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൻറെ ആദ്യ മണിക്കൂറിലെ പ്രതികരണങ്ങൾ ഇപ്പോൾ പുറത്തായിരിക്കുകയാണ്. ചിത്രത്തിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളക്കര.റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിൽ നിന്നും വമ്പിച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.സിനിമയുടെ എല്ലാ മേഖലയിലും ഇതുവരെ കാണാൻ സാധിക്കാത്ത പുതുമയാർന്ന രീതിയിലുള്ള അവതരണം ആണ് സിനിമയെ വ്യത്യസ്തമാക്കുന്നത് എന്നാണ് ജനങ്ങൾ പറയുന്നത്. കഥയിലെ നായകനായ നജീബായി പൃഥ്വിരാജിന്റെ പ്രകടനം അവിസ്മരണീയമായിരുന്നു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.നജീബായി പൃഥ്വിരാജ് ജീവിച്ചു എന്നാണ് ആരാധകർ […]