വിജയപുരം 1306-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 21-ാമത് ശ്രീനാരായണ ദർശനോത്സവം; ഡിസംബർ 8,9,10 തീയതികളിലായി ഞാറയ്ക്കൽ ശ്രീനാരായണ നഗറിൽ വച്ച് നടത്തും
കോട്ടയം: വിജയപുരം ശ്രീനാരായണ ദർശനോത്സവം, വിജയപുരം 1306-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 21-ാമത് ശ്രീനാരായണ ദർശനോത്സവം ഡിസംബർ 8,9,10 തീയതികളിലായി ഞാറയ്ക്കൽ ശ്രീനാരായണ നഗറിൽ വച്ച് നടത്തും. ഡിസംബർ 8 ന് രാത്രി 7 ന് കോട്ടയം എസ്.എൻ.ഡി.പി.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സുരേഷ് പരമേശ്വരൻ ദർശനോത്സവം ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡൻ്റ് ശ്രീകാന്ത് സോമൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യൂണിയൻ ജോയിൻ്റ് കൺവീനർ വി.ശശികുമാർ, യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ എന്നിവർ പ്രസംഗിക്കും. ശാഖായോഗം സെക്രട്ടറി […]