നടന്‍ ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു വിവാഹിതനായി; വധു നയന

സ്വന്തം ലേഖകൻ നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായി. നയനയാണ് വധു. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം. കമ്പ്യൂട്ടർ എഞ്ചിനീയർമാരാണ് വിഷ്ണുവും നയനയും. ബിടെക്ക് പഠനം ഒരുമിച്ചായിരുന്നു. അന്നത്തെ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ബിടെക്കിന് ശേഷം വിഷ്ണു യുകെയിൽ നിന്ന് മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. ഹരീഷ് പേരടിയുടേയും ബിന്ദുവിന്റേയും മൂത്ത മകനാണ് വിഷ്ണു. വൈദി എന്നു പേരുള്ള മറ്റൊരു മകൻ കൂടി ഇരുവർക്കുമുണ്ട്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു വിഷ്ണുവിന്റേയും നയനയുടേയും വിവാഹ നിശ്ചയം. കോഴിക്കോട്‌ ചാലപ്പുറം സ്വദേശിയായ ഹരീഷ് നാടകരംഗത്തു […]

വിവാഹത്തിനെത്തിയ സ്ത്രീയിൽ നിന്നും ലക്ഷങ്ങൾ കവർന്നു; മോഷണത്തിന് ശേഷം കടന്നു കളഞ്ഞ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് പിടികൂടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാഹനെത്തിയ സ്ത്രീയിൽ നിന്നും പണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിലായി. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സതീഷ് കുമാറിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിനെത്തിയ ആലംകോട് സ്വദേശിനിയുടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയാണ് ഇയാൾ അപഹരിച്ചത്. മറ്റൊരാൾക്ക് കൈമാറാനുള്ള ചിട്ടി തുകയാണ് മോഷ്ടിക്കപ്പെട്ടത്. കല്യാണം കഴിഞ്ഞ് തുക കൈമാറ്റം ചെയ്യാൻ പോയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. തുടർന്ന് വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സതീഷാണ് മോഷ്ടാവെന്ന് പോലീസ് തിരിച്ചറിഞ്ഞത്. വിവാഹം നടന്ന ഓഡിറ്റോറിയത്തിൽ പാർക്ക് […]

വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം വിവാഹത്തിന് മുന്നേ ഒളിച്ചോടി യുവതി; അമ്പരന്ന് വീട്ടുകാരും ബന്ധുക്കളും; ഒടുവിൽ സംഭവിച്ചത്

സ്വന്തം ലേഖകൻ തൊടുപുഴ: വിവാഹത്തിന് മുൻപ് യുവതി ഭാവി വരനോടൊപ്പം ഒളിച്ചോടി.ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. ഇരുവരും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നതാണ്.അതിനിടയിലാണ് ഒളിച്ചോ‌ട്ടം. മുട്ടം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഇരുവരും ബംഗളൂരുവിലേക്കു കടന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ പിതാവ് ഇന്നലെ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വീട്ടുകാരും തമ്മില്‍ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനു വിവാഹത്തില്‍ എതിര്‍പ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്നു […]

മദ്യപിച്ച് ലക്കുകെട്ട് വിവാഹ മണ്ഡപത്തില്‍ ഉറങ്ങി വീണ വരന് എട്ടിൻ്റെ പണികൊടുത്ത് വധു; സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ നല്ലബാരി: വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ അടിച്ച്‌ ഫിറ്റായി ചടങ്ങിനിടെ മണ്ഡപത്തില്‍ ഉറങ്ങി വീണ വരന് വധു കൊടുത്തത് മുട്ടൻ പണി. വിവാഹത്തില്‍ നിന്ന് വധു പിന്മാറുക മാത്രമല്ല യുവാവില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. അസമിലെ നല്ലബാരിയിലാണ് സംഭവം.കാര്‍മ്മികന്‍ മന്ത്രങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് പോലും സാധിക്കാതെ മണ്ഡപത്തില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു വരന്‍ ചെയ്തത്. വ്യാഴാഴ്ച പതിനൊന്ന് മണിക്കായിരുന്നു മുഹൂര്‍ത്തം. കാര്‍മ്മികനും ബന്ധുക്കളും വിളിച്ചിട്ടും വരന്‍ ഉണരാതെ വരികയും മദ്യത്തിന്‍റെ മണം മണ്ഡപത്തില്‍ വ്യാപിക്കുകയും ചെയ്തതിന് പിന്നാലെ […]

വധു ഹൃദയാഘാതം വന്ന് മരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ വധുവിന്റെ സഹോദരിയുമായി വരന്റെ വിവാഹം; പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത് പോലും ഈ വിവാഹത്തിന് ശേഷം; സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ ഗുജറാത്ത്: വധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനാൽ വിവാഹാഘോഷം നടക്കുകയായിരുന്ന ഗുജറാത്തിലെ ഒരു വീട് പൊടുന്നനെ ഒരു മരണവീടായി മാറി. എന്നാല്‍, കുടുംബം എന്താണ് ചെയ്തത് എന്നോ? വധുവിന്റെ സഹോദരിയുമായി വരന്റെ വിവാഹം നടത്തി. വിവാഹം നടക്കുന്ന സമയത്തെല്ലാം മരിച്ച യുവതിയുടെ മൃതദേഹം കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചു. പിന്നീട്, വിവാഹത്തിന് ശേഷമാണ് മൃതദേഹം ദഹിപ്പിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. ഭാവ്‌നഗര്‍ നഗരത്തിലെ സുഭാഷ്‌നഗറിനടുത്തുള്ള ഭാര്‍വാദ് കുടുംബത്തിലെ ജിനഭായ് റാത്തോഡിന്റെ മൂത്ത മകളായ ഹേതലിന്റെയും നാരി ഗ്രാമത്തിലെ വിശാല്‍ റാണാഭായിയുടെയും വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. വൈകുന്നേരത്തോടെ […]

മൂന്ന് സഹോദരിമാർക്കും ഇഷ്ടം ഒരു പുരുഷനെ; ഒടുവില്‍ മൂന്ന് പേരെയും ഒരുമിച്ച് വിവാഹം കഴിച്ച്‌ കാമുകന്‍; താമസവും ഒരേ വീട്ടിൽ

സ്വന്തം ലേഖകൻ മൂന്ന് സഹോദരിമാർക്കും ഒരാളോട് തന്നെ പ്രണയം തോന്നിയാൽ എന്ത് ചെയ്യും? മൂന്നു പേരെയും വിവാഹം കഴിച്ച് ഒരേ വീട്ടിൽ താമസിപ്പിക്കാൻ പറ്റുമോ? കെനിയയിലെ സ്റ്റീവോ എന്ന ചെറുപ്പക്കാരന് ഇതൊന്നും ഒരു പ്രശ്നം ആയിരുന്നില്ല. പ്രണയാഭ്യർഥന നടത്തിയ മൂന്ന് സഹോദരിമാരെയും വിഷമിപ്പിക്കാന്‍ മനസ്സ് വരാത്തതുകൊണ്ട് ഒരേസമയം മൂന്നു പേരെയും സ്നേഹിക്കാനുള്ള മഹാമനസ്കത എന്തായാലും ആ കാമുകൻ കാണിച്ചു. മൂന്ന് പേരുടെയും സമ്മതത്തോടുകൂടി മൂന്നു പേരെയും വിവാഹം കഴിച്ച്‌ ഒരേ വീട്ടില്‍ ഒരുമിച്ച്‌ താമസിച്ചുവരികയാണിവർ .കെനിയയില്‍ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നീ സഹോദരിമാരുടെ […]

താലികെട്ടിന് തൊട്ടുമുൻപ് വരൻ്റെ ചെവിയിൽ വധുവിൻ്റെ പ്രണയരഹസ്യം;പിന്നാലെ വിവാഹത്തില്‍ നിന്ന് പിന്‍മാറി വരൻ;അമ്പരന്ന് ബന്ധുക്കളും നാട്ടുകാരും; കല്യാണപന്തലിൽ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

സ്വന്തം ലേഖകൻ പറവൂര്‍:താലികെട്ടിന് തൊട്ടുമുന്‍പ് വിവാഹത്തില്‍ നിന്ന് പിന്മാറി വധു.വരന്‍റെയും വധുവിന്‍റെയും ബന്ധുക്കളടക്കം ക്ഷണിച്ചുവരുത്തിയ അതിഥികളെല്ലാം സംഗതി മനസിലാകാതെ അമ്പരന്നു നിന്നു.പറവൂര്‍ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തില്‍ ഒരുക്കിയ വിവാഹ പന്തലില്‍ അതിനാടകീയ രംഗങ്ങളാണ് വ്യാഴാഴ്ച അരങ്ങേറിയത്. വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂര്‍ അന്നമനട സ്വദേശിയായ യുവാവും തമ്മിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്.ആദ്യം വധുവിന്റെ സംഘമാണ് ക്ഷേത്രത്തിലെത്തിയത്. പിന്നാലെ വരനും വീട്ടുകാരുമെത്തി. ക്ഷേത്രനടയില്‍ മുഹൂര്‍ത്ത സമയത്ത് താലി ചാര്‍ത്തുന്നതിനുള്ള ചടങ്ങുകള്‍ നടക്കുന്നതിനിടെ കാര്‍മികന്‍ പല തവണ നിര്‍ദേശിച്ചിട്ടും വധു വരണമാല്യം അണിയിക്കാന്‍ തയാറായില്ല. വധുവിന്‍റെ […]

കല്ല്യണപ്പന്തലില്‍ അഗ്നിക്ക് വലം വയ്ക്കവേ വധു കുഴഞ്ഞ് വീണ് മരിച്ചു; വധുവിന്റെ ഇളയസഹോദരിയെ വിവാഹം ചെയ്ത് വരന്‍; മൃതദേഹം മുറിയില്‍ സൂക്ഷിച്ചതിനുശേഷം വിവാഹം നടത്തി; വിവാഹചടങ്ങുകള്‍ പൂര്‍ത്തീകരിച്ച ശേഷം അന്ത്യകര്‍മ്മങ്ങള്‍ക്കും വേദിയായി കല്ല്യാണപ്പന്തല്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: വിവാഹ ചടങ്ങിനിടെ അഗ്നിക്ക് വലം വയ്ക്കവേ വധു കുഴഞ്ഞ് വീണ് മരിച്ചു. വധു അപ്രതീക്ഷിതമായി മരിച്ചതിന് പിന്നാലെ വധുവിന്റെ സഹോദരിയെ വിവാഹം കഴിച്ച് വരന്‍. സുരഭി എന്ന പെണ്‍കുട്ടിയുമായുള്ള മനോജ് കുമാറിന്റെ വിവാഹ ചടങ്ങിന്റെ അവസാന ഘട്ടത്തിലാണ് വധു കുഴഞ്ഞുവീണത്. അഗ്‌നിയെ വലംവെക്കുമ്‌ബോള്‍ കുഴഞ്ഞുവീണ സുരഭിയെ ഡോക്ടറെത്തി പരിശോധിച്ചു. പരിശോധനയില്‍ പെണ്‍കുട്ടി മരിച്ചുവെന്ന് കണ്ടെത്തി. ഗുരുതരമായ ഹൃദയാഘാതം ഉണ്ടയതിനെ തുടര്‍ന്നാണ് സുരഭിയുടെ മരണമെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പിന്നീട് ഇരുവീട്ടുകാരും തമ്മില്‍ […]

പ്രണയിനിയെ സ്വന്തമാക്കാന്‍ ബിഷപ് അനുവദിച്ചില്ല; പ്രിയതമയെ സ്വന്തമാക്കാന്‍ യാക്കോബായ സഭയില്‍ ചേര്‍ന്നു; കന്യാസ്ത്രീയെ പ്രണയിച്ച് വിവാഹം കഴിച്ച വികാരിയച്ചന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ പാലക്കാട്: രാമനാഥപുരം രൂപതയിലെ ഉക്കടം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ പുരോഹിതനായിരുന്ന ഫാ. പ്രിന്‍സണ്‍ മഞ്ഞളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പ്രിന്‍സണ്‍ അച്ചന്‍ സഹപ്രവര്‍ത്തകയായ കന്യാസ്ത്രീയെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. ഇതിനായി ബിഷപ്പിന്റെ അനുവാദവും തേടി. പക്ഷേ, കന്യാസ്ത്രീയെ വിവാഹം കഴിക്കാന്‍ സഭയും ബിഷപ്പും അനുവാദം നല്‍കിയില്ല. ഇതേത്തുടര്‍ന്ന് ഫാദര്‍ പ്രിന്‍സണ്‍ പുരോഹിതര്‍ക്ക് വൈവാഹികജീവിതം അനുവദിച്ചിട്ടുള്ള യാക്കോബായ സഭയില്‍ ചേരുകയും പ്രണയിച്ച കന്യാസ്ത്രീയെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹാശംസകള്‍ നേര്‍ന്ന് കൊണ്ട് ജയിംസ് പീറ്റര്‍ പങ്ക് വച്ച പോസ്റ്റ്; […]

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നവവരന്‍ അപകടത്തില്‍പ്പെട്ടു; ഒടുവില്‍ കാര്‍ കതിര്‍മണ്ഡപമായി,വിവാഹവേദി ക്രിസ്ത്യന്‍ കുടുംബത്തിന്റെ വീട്ടുമുറ്റവും

സ്വന്തം ലേഖകന്‍ കട്ടപ്പന: വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നവവരന് അപകടത്തില്‍ ഗുരുതരപരിക്ക്. ഒടുവില്‍ കാര്‍ കതിര്‍മണ്ഡപമാക്കി രൂപേഷ് അശ്വതിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. കട്ടപ്പന വലിയപാറ കാവ്യഭവന്‍ കെ.ആര്‍. രാജേന്ദ്രന്‍-ഉഷ ദമ്പതികളുടെ മകന്‍ രൂപേഷിന്റെയും പാറക്കടവ് സ്വദേശിനി അശ്വതി മനോജിന്റെയും വിവാഹമാണ് കാറിനുള്ളില്‍ നടന്നത്. എട്ടുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് രൂപേഷും അശ്വതിയും വിവാഹിതരായത്. കട്ടപ്പന പേഴുംകവല പാക്കനാര്‍ക്കാവ് മഹാദേവ ക്ഷേത്രത്തിലാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വിവാഹ ദിവസം തന്നെ അപകടം സംഭവിക്കുകയായിരുന്നു. രാവിലെ വിവാഹാവശ്യത്തിനുള്ള പൂവ് വാങ്ങാനായി കട്ടപ്പന ടൗണിലെത്തിയപ്പോള്‍ രൂപേഷ് […]