വധു ഹൃദയാഘാതം വന്ന് മരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ വധുവിന്റെ സഹോദരിയുമായി വരന്റെ വിവാഹം; പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത് പോലും ഈ വിവാഹത്തിന് ശേഷം; സംഭവം ഇങ്ങനെ

വധു ഹൃദയാഘാതം വന്ന് മരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ വധുവിന്റെ സഹോദരിയുമായി വരന്റെ വിവാഹം; പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത് പോലും ഈ വിവാഹത്തിന് ശേഷം; സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ

ഗുജറാത്ത്: വധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനാൽ വിവാഹാഘോഷം നടക്കുകയായിരുന്ന ഗുജറാത്തിലെ ഒരു വീട് പൊടുന്നനെ ഒരു മരണവീടായി മാറി.

എന്നാല്‍, കുടുംബം എന്താണ് ചെയ്തത് എന്നോ?
വധുവിന്റെ സഹോദരിയുമായി വരന്റെ വിവാഹം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം നടക്കുന്ന സമയത്തെല്ലാം മരിച്ച യുവതിയുടെ മൃതദേഹം കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചു. പിന്നീട്, വിവാഹത്തിന് ശേഷമാണ് മൃതദേഹം ദഹിപ്പിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നത്.

ഭാവ്‌നഗര്‍ നഗരത്തിലെ സുഭാഷ്‌നഗറിനടുത്തുള്ള ഭാര്‍വാദ് കുടുംബത്തിലെ ജിനഭായ് റാത്തോഡിന്റെ മൂത്ത മകളായ ഹേതലിന്റെയും നാരി ഗ്രാമത്തിലെ വിശാല്‍ റാണാഭായിയുടെയും വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. വൈകുന്നേരത്തോടെ ഘോഷയാത്ര ഭാവ്‌നഗറിലെത്തി, മറ്റ് വിവാഹ ചടങ്ങുകളുമെല്ലാം തന്നെ പൂര്‍ത്തിയായി.

എന്നാല്‍, ചടങ്ങുകള്‍ക്കിടയില്‍ ഹേതലിന് പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ടു. തിരക്കില്‍ നിന്നും മാറി അല്‍പം ശുദ്ധവായു ശ്വസിക്കുന്നതിനായി അവള്‍ ബാല്‍ക്കണിയിലെത്തി. എന്നാല്‍, അവളെ കാണാതെ വന്നതോടെ ആളുകള്‍ തിരയാന്‍ തു‌ടങ്ങി. ബാല്‍ക്കണിയിലെത്തിയപ്പോള്‍ അവിടെ ഹേതല്‍ ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. ഉടനെ തന്നെ വീട്ടുകാര്‍ അവളെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, ആശുപത്രി ജീവനക്കാര്‍ അവള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം.

എന്നാല്‍, പിന്നീട് വീട്ടുകാര്‍ അവളുടെ മൃതദേഹം കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. പിന്നാലെ വരന്റെ ഭാര്യാസഹോദരി ആകേണ്ടിയിരുന്ന കുടുംബത്തിലെ ഇളയ പെണ്‍കുട്ടിയുമായി യുവാവിന്റെ വിവാഹം നടത്താനും തീരുമാനിച്ചു.

ഭാവ്‌നഗറിലെ മാല്‍ധാരി കമ്മ്യൂണിറ്റിയുടെ നേതാവായ ലക്ഷ്മണ്‍ഭായ് വധുവിന്റെ മരണത്തെ വിശേഷിപ്പിച്ചത് അങ്ങേയറ്റം ദുഃഖകരം തന്നെ എന്നാണ്. എന്നാല്‍, മകളുടെ വിയോഗത്തില്‍ തകര്‍ന്നിരിക്കുമ്പോഴും വരനെയും കുടുംബത്തെയും കൈവിടാതിരിക്കാനായി സഹോദരിയെ വിവാഹം കഴിപ്പിക്കാന്‍ തയ്യാറായത് മാതൃകയാണ് എന്നും ലക്ഷ്മണ്‍ഭായ് പറഞ്ഞത്രെ.