Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൊടുപുഴ: വിവാഹത്തിന് മുൻപ് യുവതി ഭാവി വരനോടൊപ്പം ഒളിച്ചോടി.ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. ഇരുവരും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നതാണ്.അതിനിടയിലാണ് ഒളിച്ചോ‌ട്ടം.

മുട്ടം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഇരുവരും ബംഗളൂരുവിലേക്കു കടന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ പിതാവ് ഇന്നലെ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വീട്ടുകാരും തമ്മില്‍ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനു വിവാഹത്തില്‍ എതിര്‍പ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്നു കരുതിയാണ് പെണ്‍കുട്ടി യുവാവിനൊപ്പം സ്ഥലം വിട്ടത്.

പോലീസ് അന്വേഷണത്തില്‍ ഇരുവരും ബംഗളൂരുവില്‍ ഉണ്ടെന്നു കണ്ടെത്തി. ഇരുവരുടെയും വിവാഹം നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു ധാരണയായതായും അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മുട്ടം എസ്‌എച്ച്‌ഒ പറഞ്ഞു. ഇരുവരോടും സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.