play-sharp-fill
കല്ല്യണപ്പന്തലില്‍ അഗ്നിക്ക് വലം വയ്ക്കവേ വധു കുഴഞ്ഞ് വീണ് മരിച്ചു; വധുവിന്റെ ഇളയസഹോദരിയെ വിവാഹം ചെയ്ത് വരന്‍; മൃതദേഹം മുറിയില്‍ സൂക്ഷിച്ചതിനുശേഷം വിവാഹം നടത്തി; വിവാഹചടങ്ങുകള്‍ പൂര്‍ത്തീകരിച്ച ശേഷം അന്ത്യകര്‍മ്മങ്ങള്‍ക്കും വേദിയായി കല്ല്യാണപ്പന്തല്‍

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിവാഹ ചടങ്ങിനിടെ അഗ്നിക്ക് വലം വയ്ക്കവേ വധു കുഴഞ്ഞ് വീണ് മരിച്ചു. വധു അപ്രതീക്ഷിതമായി മരിച്ചതിന് പിന്നാലെ വധുവിന്റെ സഹോദരിയെ വിവാഹം കഴിച്ച് വരന്‍. സുരഭി എന്ന പെണ്‍കുട്ടിയുമായുള്ള മനോജ് കുമാറിന്റെ വിവാഹ ചടങ്ങിന്റെ അവസാന ഘട്ടത്തിലാണ് വധു കുഴഞ്ഞുവീണത്.

അഗ്‌നിയെ വലംവെക്കുമ്‌ബോള്‍ കുഴഞ്ഞുവീണ സുരഭിയെ ഡോക്ടറെത്തി പരിശോധിച്ചു. പരിശോധനയില്‍ പെണ്‍കുട്ടി മരിച്ചുവെന്ന് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായ ഹൃദയാഘാതം ഉണ്ടയതിനെ തുടര്‍ന്നാണ് സുരഭിയുടെ മരണമെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

പിന്നീട് ഇരുവീട്ടുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്.

സുരഭിയുടെ മൃതദേഹംഒരു മുറിയില്‍ സൂക്ഷിച്ചതിനുശേഷമായിരുന്നു വിവാഹം നടത്തിയത്. വിവാഹത്തിനുശേഷമാണ് സുരഭിയുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയത്.

Tags :