തല്ലുണ്ടാക്കാൻ ഓരോരോ കാരണങ്ങളേ…!വരന്‍റെ അമ്മാവന് കറി കിട്ടിയില്ല ; വാക്കേറ്റത്തിൽ തുടങ്ങിയ ബഹളം പിന്നീട് കൂട്ടത്തല്ലിൽ അവസാനിച്ചു ; വീഡിയോ വൈറൽ
സ്വന്തം ലേഖകൻ വരന്‍റെ അമ്മാവന് കറി കിട്ടിയില്ലെന്ന കാരണത്താൽ വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്. ഇത്തവണ കൂട്ടത്തല്ല് കേരളത്തിലല്ല കേട്ടോ..! ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്. വിവാഹദിവസം സദ്യ വിളമ്പിയപ്പോള്‍ വരന്‍റെ അമ്മാവന് പനീര്‍ കഴിക്കാൻ കിട്ടിയില്ലെന്ന കാരണത്താലാണ് വഴക്ക് തുടങ്ങിയത്. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വാക്കേറ്റത്തിൽ തുടങ്ങി പിന്നീട് കയ്യേറ്റത്തിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂട്ടത്തല്ലിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വലിയരീതിയിൽ പ്രചരിക്കുന്നുണ്ട്. പരസ്പരം അടികൂടുന്ന ആളുകളെ മാത്രമാണ് കാണുന്നത്. മറ്റൊന്നും വിഡിയോയില്‍ വ്യക്തമല്ല. ചിലർ അടികൂടുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. शादी […]