പാമ്പ് കടിയേറ്റാലും ഇനി വിളിക്കാം കേരളാ പൊലീസിനെ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ബോധവൽക്കരണ വീഡിയോ

പാമ്പ് കടിയേറ്റാലും ഇനി വിളിക്കാം കേരളാ പൊലീസിനെ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ബോധവൽക്കരണ വീഡിയോ

 

സ്വന്തം ലേഖകൻ

തൃശ്ശൂർ: അക്രമങ്ങളും അപകടങ്ങളും ഉണ്ടായാൽ മാത്രമല്ല പാമ്പു കടിയേറ്റാലും ഇനി വിളിക്കാം കേരള പൊലീസിനെ. വയനാട്ടിൽ ക്ലാസ്സ് മുറിയിൽ നിന്നും പാമ്പു കടിയേറ്റ് വിദ്യാർത്ഥിനി മരിക്കാനിടയായ സാഹചര്യത്തിലാണ് ‘ ഞങ്ങളുണ്ട് ഒരുവിളിപ്പാടകലെ ‘ എന്ന സഹായ ബോധവത്കരണ വീഡിയോയുമായി കേരള പൊലീസ് എത്തിയിരിക്കുന്നത്.

കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ ആണ് ‘ ഞങ്ങളുണ്ട് ഒരുവിളിപ്പാടകലെ ‘ എന്ന ബോധവൽക്കരണ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പാമ്പ കടിയേറ്റാൽ കേരള പോലീസിന്റെ എമർജൻസി നമ്പറായ 112ൽ വിളിച്ച് സഹായം അഭ്യർഥിക്കാമെന്ന സന്ദേശമാണ് വീഡിയോയിൽ പങ്കുവയ്ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂൾ വിദ്യാർത്ഥികളാണ് ഈ ബോധവൽക്കരണ വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. ഒരു കുട്ടി പാമ്പ് കടിയേറ്റ് ക്ലാസ് മുറിയിൽ വീഴുകയും ഈ കാഴ്ച കണ്ട് ചുറ്റുപാടും കൂടി നിന്ന വിദ്യാർത്ഥികളിൽ ഒരു കുട്ടി ഓടിപ്പോയി വരാന്തയിൽ നിന്നിരുന്ന അധ്യാപകന്റെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി പോലീസിന്റെ എമർജൻസി നമ്പറായ 112 ൽ വിളിച്ച് വിവരം അറിയിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് പാമ്ബ് കടിയേറ്റ കുട്ടിയെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് പോകുന്നതും കാണാം. പൊതുജനങ്ങൾക്ക് ഏറെ സഹായകരമാകും വിധത്തിലാണ് പോലീസ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.പാമ്പ് കടിയേറ്റ് തക്ക സമയത്ത് ചികിത്സ കിട്ടാതെ മരണപ്പെട്ട നിരവധി പേരുണ്ട്. ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നവർക്കെല്ലാം ഏറെ പ്രയോജനകരമാകും കേരള പൊലീസിന്റെ ഈ സഹായ ഹസ്തം.