Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയില്‍ കുട്ടികളെ മര്‍ദിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ ഇയാളെ കണ്ടെത്താനായി പോസ്റ്റ് ഇട്ടിരുന്നു. ദൃശ്യങ്ങളിലെ ആളിനെക്കുറിച്ച് ചിലര്‍ നല്‍കിയ സൂചനകളില്‍നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ആറ്റിങ്ങല്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പിതാവിന്റെ ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.