‘പെങ്ങളെ പീഡിപ്പിച്ചാലും തീവ്രത കുറഞ്ഞ പീഡനമാണെന്ന് എഴുതി വയ്ക്കുന്ന അന്തം കമ്മികളോട് എന്ത് പറയാനാ?300 രൂപയുടെ കിറ്റ് വാങ്ങി നക്കിത്തിന്നിട്ട് എന്നെ തെറി പറയാന്‍ വരരുത്. വൈറ്റില മേല്‍പ്പാലം സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന് ഞാന്‍ കോടതിയില്‍ തെളിയിക്കും..!’; വീണ്ടും പച്ചക്ക് പറഞ്ഞ് ബെന്നി ജോസഫ്

‘പെങ്ങളെ പീഡിപ്പിച്ചാലും തീവ്രത കുറഞ്ഞ പീഡനമാണെന്ന് എഴുതി വയ്ക്കുന്ന അന്തം കമ്മികളോട് എന്ത് പറയാനാ?300 രൂപയുടെ കിറ്റ് വാങ്ങി നക്കിത്തിന്നിട്ട് എന്നെ തെറി പറയാന്‍ വരരുത്. വൈറ്റില മേല്‍പ്പാലം സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന് ഞാന്‍ കോടതിയില്‍ തെളിയിക്കും..!’; വീണ്ടും പച്ചക്ക് പറഞ്ഞ് ബെന്നി ജോസഫ്

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വൈറ്റില പാലം പണിയും ഉദ്ഘാടനവും സര്‍ക്കാര്‍ മനഃപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന് താന്‍ ഹൈക്കോടതിയില്‍ തെളിയിക്കുമെന്ന് ബെന്നി ജോസഫ്. കോവിഡ് കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യകിറ്റിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തി. മേല്‍പാലത്തിലൂടെ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ മുകള്‍ഭാഗം മെട്രോ റെയിലില്‍ തട്ടുമെന്ന വിവാദങ്ങള്‍ക്ക് വഴിവച്ച ആരോപണം ബെന്നി ജോസഫ് ആവര്‍ത്തിച്ചു.

ബെന്നി ജോസഫ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘300 ലക്ഷം കോടി രൂപ ഖജനാവിന് കടമുള്ളപ്പോള്‍ മൂന്ന് തലമുറകള്‍ പണിയെടുത്താല്‍ തീരാത്ത കടമുള്ളപ്പോള്‍ മുന്നൂറ് രൂപയുടെ പരിപ്പിന്റെ കിറ്റ് കൊടുത്തിട്ട് ജനങ്ങളെ പറ്റിച്ച് ആ പരിപ്പിന്റെ ഭക്ഷണം കഴിച്ച് കീഴ് വായു വിടുന്നതിന് പകരം സൈബര്‍ പോരാളികള്‍ എന്നെയോ സത്യം പറയുന്നവരെയോ തെറി പറഞ്ഞിട്ട് കാര്യമില്ല.

സന്മസുള്ളവര്‍ എന്റെ വൈറ്റില പാലം വീഡിയോ ഒന്നു കൂടി കാണണം. വണ്ടി കുനിയുമോ എന്നത് തലക്കെട്ടാണ്. പാലം പണി തീര്‍ന്ന് കിടക്കുകയാണ്, ടാറിങ്ങ് കഴിഞ്ഞു ആ പാലം എത്രയും പെട്ടെന്ന് ഉദ്ഘാടനം ചെയ്യണം എന്ന് ആവശ്യപ്പെടുന്നതായിരുന്നു ആ വീഡിയോ.

അന്തംകമ്മി നുണ പറയുന്നതുപോലെ, സുഡാപ്പി കൊങ്ങി രാഷ്ട്രീയ ലാഭത്തിന് വേണ്ടി, നക്കാപിച്ച കൈക്കൂലിക്കും അഴിമതിക്കും വേണ്ടി നടക്കുന്ന പ്രവര്‍ത്തകര്‍ പറഞ്ഞു നടക്കുന്നതുപോലെയല്ല, പച്ചയ്ക്ക് പറയുന്ന ബെന്നിച്ചേട്ടന്‍ പറയുന്നത്. എന്റെ വൈറ്റില പ്രോഗ്രാമില്‍ അന്തം കമ്മികള്‍ നുണ പ്രചരിപ്പിക്കുകയാണ്. വൈറ്റില മേല്‍പാലവും മെട്രോ റെയിലും തമ്മിലുള്ള ഉയരത്തേക്കുറിച്ചാണ്.

ആടിനെ പട്ടിയാക്കുന്ന മണ്ടന്‍ അണികള്‍. നേതാക്കന്‍മാര്‍ എന്തുപറഞ്ഞാലും, സ്വന്തം പെങ്ങളെ പീഡിപ്പിച്ചിട്ടും പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടില്‍ തീവ്രത കുറഞ്ഞ പീഡനമാണെന്ന് എഴുതിവെയ്ക്കുന്ന സമൂഹത്തോട് എനിയ്ക്കൊന്നു പറയാനില്ല. അന്തംകമ്മികളോട് എന്ത് പറയാനാ?

എന്നെ എരപ്പാളിയെന്നോ തന്തയ്ക്കോ വിളിക്കുന്നവരുടെ മാതാപിതാക്കള്‍ക്ക് ആയിരം മടങ്ങായി സമര്‍പ്പിക്കുകയാണ്. അനാവശ്യമായി തെറിപറയുന്നു.

നേരായി പറയുന്ന തെറികളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്. 300 രൂപയുടെ കിറ്റ് വാങ്ങി നക്കിത്തിന്നിട്ട് എന്നെ തെറി പറയരുത്. എന്നെ തെറി പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല.

ആ വിഡീയോയില്‍ ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്. കൊച്ചി ഒരു വ്യവസായ നഗരമാണ്. കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയില്‍ എഫ്എസിടി, അപ്പോളോ ടയേഴ്സ്, കൊച്ചിന്‍ റിഫൈനറി തുടങ്ങിയ കമ്ബനികളിലേക്ക് വലിയ മെഷിനറികള്‍ വേണ്ടി വരും.

പണ്ട് കാലത്ത് നമ്മുടെ മാരുതി, വാനും ഫോര്‍ഡ് കാറുകളെല്ലാം വന്നിരുന്നത് മൂന്ന് ലേയറുകളായാണ്. അങ്ങനത്തെ വാഹനങ്ങള്‍ വരുമ്‌ബോള്‍ വീണ്ടും മെട്രോ പൊളിക്കാന്‍ പറ്റില്ല എന്നാണ് പറഞ്ഞത്. ആരേയും കുറ്റപ്പെടുത്തിയല്ല.

ഈ പാലം പണിയുമ്‌ബോള്‍ ഒരു രണ്ട് മീറ്റര്‍ കൂടി പൊക്കിയാല്‍, അല്ലെങ്കില്‍ ഒരു മീറ്റര്‍ പൊക്കിയാല്‍ മൂന്ന് ലേയറുള്ള, ഇന്ന് കൊച്ചി തുറമുഖത്ത് വരുന്ന ഹെവി ഇന്‍ഡസ്ട്രി സാധനങ്ങള്‍ അതില്‍ കൂടി കൊണ്ടുപോകാമെന്നാണ് ഞാന്‍ പറഞ്ഞത്.

ദയവായി പച്ചയ്ക്ക് പറയുന്ന ബെന്നി ജോസഫിനെയോ നാട്ടില്‍ നന്മ നടക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അഴിമതിയുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവര്‍ എന്റെ വീഡിയോ ഒന്നുകൂടി കാണുക.

പാലം പണി കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പിന് വേണ്ടി ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നാണ് ഞാന്‍ പ്രധാനമായും പറഞ്ഞത്. പാര്‍ട്ടി നേതാക്കന്‍മാരുടെ കാലുനക്കി അന്തംകമ്മികള്‍, കൊങ്ങികള്‍, സുഡാപ്പികള്‍, അവനവന്റെ നേതാക്കന്‍മാരും ചില മന്ത്രിമാരും നടത്തുന്ന അഴിമതിയ്ക്കും കൂട്ടുനില്‍ക്കുന്ന അണികളാണ് നമ്മുടെ നാടിന്റെ ശാപം.

വൈറ്റില പാലത്തേക്കുറിച്ച് നിങ്ങള്‍ എന്തുപറഞ്ഞാലും ശരി സര്‍ക്കാര്‍ വൈറ്റില മേല്‍പാലം മനപൂര്‍വ്വം വൈകിപ്പിച്ചെന്ന് ഞാന്‍ ഹൈക്കോടതിയില്‍ തെളിയിക്കും. ഈ ബെന്നി ജോസഫ് നട്ടെല്ലുള്ളവനാ. വൈറ്റില പാലം പണി തീര്‍ന്ന് കിടന്നിട്ട് മൂന്ന് മാസം കഴിഞ്ഞു.

വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തല്ലോ. നിയമസഭയില്‍ കംപ്യൂട്ടര്‍ തല്ലിപ്പൊളിച്ച് സ്പീക്കറുടെ കസേര എറിഞ്ഞു. എംഎല്‍എ ഒരു മന്ത്രിയുടെ കൈയില്‍ പട്ടി കടിക്കുന്നതുപോലെ കടിച്ചു.

കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയപ്പോള്‍ കേരള പൊലീസ് ഇവിടെ ഉണ്ടായിരുന്നില്ലേ? കെഎസ്ആര്‍ടിസി ബസ് കത്തിക്കുകയും ചില്ല പൊട്ടിക്കുകയും ടയറിന്റെ കാറ്റ് കുത്തുകയും പൊതുസ്വത്ത് നശിപ്പിക്കുകയും ചെയ്തു.

വി ഫോര്‍ എന്ന പുതിയ സംഘടനയില്‍ സത്യസന്ധരായ ചെറുപ്പക്കാര്‍ ഒത്തുകൂടിയപ്പോള്‍ 30ഉം 50ഉം വര്‍ഷം പ്രായമുള്ള കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും ബിജെപിയും ഭയപ്പെട്ടു. രാഷ്ട്രീയം വ്യവസായമാക്കി നക്കിത്തിന്നുന്ന രാഷ്ട്രീയ നേതാക്കന്‍മാര്‍ പേടിച്ചു.

വി ഫോര്‍ കൊച്ചി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും പലയിടത്തും കോണ്‍ഗ്രസിനേയും സിപിഐഎമ്മിനേയും അട്ടിമറിച്ച് രണ്ടാമതെത്തി. വെറും അഞ്ച് മാസം മാത്രം പ്രായമുള്ള വി ഫോര്‍ കൊച്ചി എന്ന ചെറുപ്പക്കാരുടെ സംഘടനയെ കുതന്ത്രം കൊണ്ടും നുണ പ്രചാരണം കൊണ്ടും പരദൂഷണം പറഞ്ഞും തോല്‍പിക്കാമെന്ന് വിചാരിച്ചാല്‍ പുതിയ തലമുറയിലെ പിളേളര്‍ നിങ്ങളുടെ ചെപ്പയ്ക്ക് അടിയ്ക്കും. ഭരണകൂടത്തിന്റേയും നേതാക്കന്‍മാരുടേയും ഓശാന പാടുന്നവരല്ല, വി ഫോര്‍ കൊച്ചിയും ട്വന്റി ട്വന്റിയും ജയിച്ചാല്‍ ഇവിടെ ഭരിക്കാന്‍ പോകുന്നത് നിങ്ങളായിരിക്കും.

പാലാരിവട്ടം പാലത്തിന് വേണ്ടി ഞാന്‍ അടിവസ്തം ഊരിക്കൊടുത്തു. ഇനി നിങ്ങളുടെ അടിവസ്ത്രം സര്‍ക്കാര്‍ ഊരിയെടുക്കാന്‍ പോകുകയാണ്. 300 കോടി കടമെടുത്തിട്ട് കിഫ്ബി എന്നൊക്കെ പറഞ്ഞ് കടം മേടിച്ച് നമുക്ക് കിറ്റ് തന്നിട്ട് ആ കിറ്റ് തിന്നിട്ട് എന്നേയും കെമാല്‍ പാഷയേയും ജയശങ്കറേയും നിപുണ്‍ ചെറിയാനേയും എന്തിന് തെറിപറയുന്നു. വിദ്യാഭ്യാസവും സത്യസന്ധതയുമുള്ള ചെറുപ്പകാരുടെ വി ഫോറിനെ അഴിമതി രാഷ്ട്രീയക്കാര്‍ പേടിക്കുകയാണ്.