കൈവിടില്ല; ചേർത്ത് പിടിക്കും ! സുധിയുടെ കുടുബത്തിനൊപ്പം പാർട്ടിയും സർക്കാരുമുണ്ട്..! വാഹനാപകടത്തിൽ മരിച്ച ടെലിവിഷൻ താരം കൊല്ലം സുധിയുടെ വീട് സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം : വാഹനാപകടത്തില്‍ മരണമടഞ്ഞ ടെലിവിഷൻ – സിനിമാതാരം കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍. നിരാലംബരായ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനും, മറ്റ് സഹായങ്ങള്‍ നല്‍കാനും സിപിഐഎം തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സിപിഐഎം ജില്ലാ നേതാക്കള്‍ക്കൊപ്പം സുധിയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്നലെ വൈകുന്നേരമാണ് വാഹനാപകടത്തില്‍ മരണമടഞ്ഞ സിനിമാതാരം കൊല്ലം സുധിയുടെ വീട്ടില്‍ സിപിഐഎം നേതാക്കള്‍ക്കൊപ്പം മന്ത്രി വി എന്‍ വാസവന്‍ എത്തിയത്. പുതുപ്പള്ളി ഞാലിയാകുഴിയിലെ വീട്ടിലെത്തിയ മന്ത്രി അര മണിക്കൂറോളം അവിടെ ചെലവഴിച്ചു. കുടുംബത്തിന്റെ […]

വാസവൻ ചേട്ടാ രക്ഷിക്കണം ! ട്രാവൽ ഏജൻസിയുടെ ചതിയിൽപ്പെട്ട് തായ്ലൻഡിൽ കുടുങ്ങിയ പതിനാറംഗ വിനോദയാത്രാസംഘം സുരക്ഷിതമായി മടങ്ങിയെത്തി; തായ്ലന്റിൽ കുടുങ്ങിയത് ഡോക്ടറും, മാധ്യമ പ്രവർത്തകനും , അധ്യാപകരുമടക്കമുള്ള സംഘം; സഹായം തേടി മന്ത്രിയുടെ ഫോണിലേക്ക് മാധ്യമ പ്രവർത്തകന്റെ വിളിയെത്തിയത് വ്യാഴാഴ്ച അർദ്ധരാത്രിക്ക്; മണിക്കൂറുകൾക്കും പതിനാറ് പേരേയും നാട്ടിലെത്തിച്ച് കോട്ടയത്തിന്റെ ജനനായകൻ !

സ്വന്തം ലേഖകൻ കോട്ടയം : ട്രാവൽ ഏജൻസിയുടെ ചതിയിൽപ്പെട്ട് തായ്ലൻഡിൽ കുടുങ്ങിയ പതിനാറംഗ വിനോദയാത്രാസംഘം സുരക്ഷിതമായി കേരളത്തിൽ മടങ്ങിയെത്തി. പതിനാല് മുതിർന്നവരും രണ്ട് കുട്ടികളുമടങ്ങിയ വിനോദയാത്രാ സംഘമാണ് മന്ത്രിയുടെ ഇടപെടലിൽ സുരക്ഷിതമായി നാട്ടിലെത്തിയത്. അദ്ധ്യാപകരും ഡോക്ടറും, ടെക്നോപാർക്ക് ജീവനക്കാരനും, മാധ്യമപ്രവർത്തകരും അടങ്ങുന്ന സംഘം 20 നാണ് കൊച്ചിയിൽനിന്ന് എയർ ഏഷ്യ വിമാനത്തിൽ തായ്ലൻഡിലേക്ക് പുറപ്പെട്ടത്. തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണിവർ . നെടുമ്പാശേരിയിൽ നിന്നാണ് കുട്ടികൾ ഉൾപ്പെടെയുള്ള പതിനാറംഗ സംഘം തായ്ലാൻഡിലേക്ക് പുറപ്പെട്ടത്. എറ്റുമാനൂർ സ്വദേശിയായ ട്രാവൽ കെയർ ഏജൻസി ഉടമ അഖിൽ […]

കുട്ടികള്‍ സാമൂഹികവിരുദ്ധരുടെ കൈകളില്‍ അകപ്പെടാതിരിക്കാൻ ശക്തമായ പ്രതിരോധം തീർക്കണം; അധമസംസ്‌കാരത്തില്‍ വീഴുന്ന അധ്യാപകരെയും പി.ടി.എ കള്‍ നിരീക്ഷിക്കണം : മന്ത്രി വി.എൻ. വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: സ്‌കൂള്‍ തുറക്കലിനു മുന്നോടിയായി ക്രമീകരണങ്ങള്‍ വിലയിരുത്താനും സ്‌കൂള്‍ പി.ടി.എകള്‍ക്കു ബോധവല്‍ക്കരണവും നിര്‍ദേശങ്ങളും നല്‍കാനും കോട്ടയം വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ പി.ടി.എ. ഭാരവാഹികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ചു ചേര്‍ത്തു. കോട്ടയം എം.ടി. സെമിനാരി സ്‌കൂളില്‍ നടന്ന യോഗം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ സാമൂഹികവിരുദ്ധരുടെ കൈകളില്‍ അകപ്പെടാതിരിക്കാൻ രക്ഷകര്‍ത്താക്കളുടെയും പി.ടി.എ. സമിതികളുടെയും കര്‍ശനമായ നിരീക്ഷണം വേണമെന്നു മന്ത്രി വി.എൻ. വാസവൻ ചൂണ്ടിക്കാട്ടി. കുട്ടികളെ അധമസംസ്‌കാരത്തിലേക്കു നയിക്കുന്ന ശക്തികള്‍ക്കെതിരേ വലിയ രീതിയിലുള്ള പ്രതിരോധം പി.ടി.എ. സമിതികളില്‍ […]

“സഹകരണ നിക്ഷേപം കേരളവികസനത്തിന്”..! നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 15 മുതൽ ; ലക്ഷ്യം 9000 കോടി; സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് മന്ത്രി വി. എൻ. വാസവൻ നിർവ്വഹിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 15-ന് ആരംഭിക്കും. മാർച്ച് 31 വരെയാണ് യജ്ഞം. 9000 കോടി രൂപയാണ് ലക്ഷ്യം വയ്ക്കുന്നത്. നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ടൗൺഹാളിൽ ഫെബ്രുവരി 20 -ന് സഹകരണ രജിസ്ടേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവ്വഹിക്കും.”സഹകരണ നിക്ഷേപം കേരളവികസനത്തിന്” എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് […]

സഹകരണസംഘങ്ങളിലൂടെ സമഗ്രവികസനത്തിനായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ : മന്ത്രി വി എന്‍ വാസവന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിന്റെ സമഗ്രവികസനത്തിനായി സഹകരണ സംഘങ്ങളിലൂടെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടെന്ന് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാവസന്‍ അറിയിച്ചു. കാര്‍ഷിക മേഖലയില്‍ സഹകരണസംഘങ്ങള്‍ മുഖേന ഒരുജില്ലയ്ക്ക് ഒരു വിള എന്ന രീതിയില്‍ 7 ജില്ലകളില്‍ 500 ഏക്കറില്‍ തരിശുഭൂമിയില്‍ കൃഷി നടപ്പിലാക്കും. മരച്ചീനി, ഏത്തവാഴ, നെല്ല്, പച്ചക്കറികള്‍, പൊക്കാളി നെല്ല്, മഞ്ഞള്‍, ഇഞ്ച്, വാഴ, ചേന, ചേമ്പ്, പൈനാപ്പിള്‍, തേയില, കുരുമുളക്, ഏലം, തെങ്ങ്, കമുക്, റബ്ബര്‍ എന്നീ വിളകളുടെ കൃഷി പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയും വിവിധോദേശ […]

‘പഴയിടം മനുഷ്യ നൻമയും ധാർമികതയും ഉയർത്തിപ്പിടിക്കുന്നയാൾ, സർക്കാർ പഴയിടത്തിനൊപ്പം’; പഴയിടം മോഹനൻ നമ്പൂതിരിയെ വീട്ടിലെത്തി കണ്ട് മന്ത്രി വി എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: പഴയിടം മോഹനൻ നമ്പൂതിരിയെ വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി വി.എൻ വാസവൻ. മനുഷ്യ നൻമയും ധാർമികതയും ഉയർത്തിപ്പിടിക്കുന്നയാളാണ് പഴയിടമെന്നും സർക്കാർ അദ്ദേഹത്തിന് ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴയിടത്തെ മാറ്റി നിർത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ഗൃഹസന്ദർശനത്തിന്റെ ഭാഗമായാണ് വാസവൻ പഴയിടത്തിന്റെ കോട്ടയത്തെ വീട്ടിലെത്തിയത്. പഴയിടത്തിന് നല്ല മനസാണെന്നും കൊവിഡ് കാലത്ത് ഇത് ജനങ്ങൾ കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. കലോത്സവത്തിലേക്ക് തിരിച്ചു വരുന്ന കാര്യത്തിൽ അദ്ദേഹം നല്ല മനസോടെ ചിന്തിക്കും എന്നാണ് കരുതുന്നതെന്നും വി എൻ വാസവൻ പ്രതികരിച്ചു. എന്നാൽ, കലോത്സവത്തിലേക്ക് മടങ്ങിയെത്തുന്നതിനെ […]

പന്തയം “ഒരു ചായ” ; കളിയാവേശത്തിൽ ചൂടുപിടിച്ച് തിരുവഞ്ചൂരും വി എൻ വാസവനും

കോട്ടയം: ലോകമെമ്പാടും കളിയാരവങ്ങൾ മുഴങ്ങുമ്പോൾ കേരളവും അതിലോട്ടും പിന്നിൽ അല്ല. മൈതാനത്ത് കളി ചൂടുപിടിക്കുമ്പോൾ ഇങ്ങ് കാണികളുടെ മനസ്സിലും അതേ ആവേശം തന്നെയാണ്. കളിയാവേശത്തിന്റെ കാര്യത്തിൽ മന്ത്രിമാരും എംഎൽഎമാരുമൊന്നും അത്ര മോശക്കാരല്ല. വൺ മില്യൻ ഗോൾ ക്യാമ്ബയിന്റെ ജില്ലാതല ഉദ്ഘാടനത്തിൽ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ കണ്ടുമുട്ടിയ മന്ത്രി വി എൻ വാസവനും എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനും ഇതിനോടകം ബെറ്റുവരെ വെച്ചു കഴിഞ്ഞു. ബെറ്റ് മറ്റൊന്നുമല്ല – ഒരു ചായ. വി എൻ വാസവൻ ബ്രസീൽ ഫാനാണെങ്കിൽ തിരുവഞ്ചൂർ അർജന്റീന ഫാനാണ്. അർജന്റീന ജയിച്ചാൽ എനിക്ക് […]

കേരളം ആര് ഭരിച്ചാലും കോട്ടയത്തിന് ഒരു മന്ത്രി ഉറപ്പ്; തിരുവഞ്ചൂര്‍ രാധാകൃഷണനും വിഎന്‍ വാസവനും രണ്ട് മുന്നണികളിലേയും ശക്തരായ നേതാക്കള്‍; ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ വി എന്‍ വാസവനിലൂടെ ഏറ്റുമാനൂരിന് ആദ്യ മന്ത്രിയേ കിട്ടും; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരവകുപ്പ് തിരിവഞ്ചൂരിന് സ്വന്തമാകുമെന്ന് സൂചനകള്‍

ഏ.കെ. ശ്രീകുമാർ കോട്ടയം: തിരുനക്കര പകല്‍പ്പൂരത്തിന്റെ കുറവ് കോട്ടയത്തെ നാട്ടുവഴികളും നഗരവീഥികളും മറക്കുന്നത് തെരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശം കാണുമ്പോഴാണ്. കോട്ടയം ജില്ലയിലെ ഒട്ടുമിക്ക നിയോജക മണ്ഡലങ്ങളിലെയും ഫലം ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമാകും. രാഷ്ട്രീയ കേരളം ഉറ്റ് നോക്കിയ പല സംഭവങ്ങള്‍ക്കും കോട്ടയം സാക്ഷ്യം വഹിച്ചു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനം, മാണി സി കാപ്പന്റെ ചുവട് മാറ്റം, ലതികാ സുഭാഷിന്റെ ശിരോമുണ്ഡനം തുടങ്ങി പി സി ജോര്‍ജിന്റെ വിവാദ വോട്ടഭ്യര്‍ത്ഥന വരെ നീളുന്നു കാര്യങ്ങള്‍. ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചാലും യുഡിഎഫ് […]

പാമ്പിനെക്കണ്ടാലും പോത്ത് വിരണ്ടാലും ജനങ്ങള്‍ വിളിക്കും; പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷപെടുത്താൻ സഹായ ഹസ്തവുമായി പോയപ്പോള്‍ ടോറസില്‍ നിന്ന് വീണ് നട്ടെല്ല് തകര്‍ന്നു; സഹജീവി സ്‌നേഹം സിരകളിലുള്ള സഖാവ് വി എന്‍ വാസവന്‍ ഏറ്റുമാനൂരില്‍ വോട്ട് തേടുമ്പോള്‍

ഏ കെ ശ്രീകുമാർ കോട്ടയം : ‘ചേട്ടാ ഇതുവരെ വിളിച്ച ആരും ഇങ്ങനെ പറഞ്ഞില്ല, എല്ലാവരും വഴക്കു പറയുകയും പേടിപ്പിക്കുകയുമായിരുന്നു’. ജില്ലയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച ചെങ്ങളത്തെ കുടുംബം കലങ്ങിയ കണ്ണും മനസ്സുമായി ഇത് പറഞ്ഞപ്പോള്‍, ഫോണിന്റെ മറുതലയ്ക്കല്‍ എല്ലാ സങ്കടങ്ങളും കേട്ട് നിശബ്ദനായി ഒരാളുണ്ടായിരുന്നു. നാട് മുഴുവന്‍ ആ കുടുംബത്തെ കുറ്റപ്പെടുത്തിയപ്പോഴും ശാപവാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചപ്പോഴും മാധ്യമങ്ങള്‍ അവരുടെ പിന്നാലെ വേട്ടപ്പട്ടികളെപ്പോലെ നടന്നപ്പോഴും ആദ്യാവസാനം ആ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തിയൊരാള്‍. മറ്റൊരാളുടെ പ്രശ്‌നം സ്വന്തം പ്രശ്‌നമായി കണ്ട്, അത് പരിഹരിക്കപ്പെടും വരെ കയ്‌മെയ് […]