‘പഴയിടം മനുഷ്യ നൻമയും ധാർമികതയും ഉയർത്തിപ്പിടിക്കുന്നയാൾ, സർക്കാർ പഴയിടത്തിനൊപ്പം’; പഴയിടം  മോഹനൻ നമ്പൂതിരിയെ വീട്ടിലെത്തി കണ്ട് മന്ത്രി വി എൻ വാസവൻ

‘പഴയിടം മനുഷ്യ നൻമയും ധാർമികതയും ഉയർത്തിപ്പിടിക്കുന്നയാൾ, സർക്കാർ പഴയിടത്തിനൊപ്പം’; പഴയിടം മോഹനൻ നമ്പൂതിരിയെ വീട്ടിലെത്തി കണ്ട് മന്ത്രി വി എൻ വാസവൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പഴയിടം മോഹനൻ നമ്പൂതിരിയെ വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി വി.എൻ വാസവൻ. മനുഷ്യ നൻമയും ധാർമികതയും ഉയർത്തിപ്പിടിക്കുന്നയാളാണ് പഴയിടമെന്നും സർക്കാർ അദ്ദേഹത്തിന് ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴയിടത്തെ മാറ്റി നിർത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ഗൃഹസന്ദർശനത്തിന്റെ ഭാഗമായാണ് വാസവൻ പഴയിടത്തിന്റെ കോട്ടയത്തെ വീട്ടിലെത്തിയത്.

പഴയിടത്തിന് നല്ല മനസാണെന്നും കൊവിഡ് കാലത്ത് ഇത് ജനങ്ങൾ കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. കലോത്സവത്തിലേക്ക് തിരിച്ചു വരുന്ന കാര്യത്തിൽ അദ്ദേഹം നല്ല മനസോടെ ചിന്തിക്കും എന്നാണ് കരുതുന്നതെന്നും വി എൻ വാസവൻ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കലോത്സവത്തിലേക്ക് മടങ്ങിയെത്തുന്നതിനെ കുറിച്ചുള്ള തീരുമാനം പറയാറായിട്ടില്ലന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. വാസവനെ സർക്കാർ പ്രതിനിധിയായി കാണുന്നില്ലെന്നും ജ്യേഷ്ഠ സഹോദരനായാണ് കാണുന്നത് എന്നും പഴയിടം മോഹനൻ നമ്പൂതിരി കൂട്ടിച്ചേർത്തു.