വാസവൻ ചേട്ടാ രക്ഷിക്കണം !  ട്രാവൽ ഏജൻസിയുടെ  ചതിയിൽപ്പെട്ട് തായ്ലൻഡിൽ കുടുങ്ങിയ പതിനാറംഗ  വിനോദയാത്രാസംഘം സുരക്ഷിതമായി മടങ്ങിയെത്തി; തായ്ലന്റിൽ കുടുങ്ങിയത് ഡോക്ടറും, മാധ്യമ പ്രവർത്തകനും , അധ്യാപകരുമടക്കമുള്ള സംഘം; സഹായം തേടി മന്ത്രിയുടെ ഫോണിലേക്ക് മാധ്യമ പ്രവർത്തകന്റെ വിളിയെത്തിയത് വ്യാഴാഴ്ച അർദ്ധരാത്രിക്ക്; മണിക്കൂറുകൾക്കും    പതിനാറ് പേരേയും നാട്ടിലെത്തിച്ച് കോട്ടയത്തിന്റെ ജനനായകൻ !

വാസവൻ ചേട്ടാ രക്ഷിക്കണം ! ട്രാവൽ ഏജൻസിയുടെ ചതിയിൽപ്പെട്ട് തായ്ലൻഡിൽ കുടുങ്ങിയ പതിനാറംഗ വിനോദയാത്രാസംഘം സുരക്ഷിതമായി മടങ്ങിയെത്തി; തായ്ലന്റിൽ കുടുങ്ങിയത് ഡോക്ടറും, മാധ്യമ പ്രവർത്തകനും , അധ്യാപകരുമടക്കമുള്ള സംഘം; സഹായം തേടി മന്ത്രിയുടെ ഫോണിലേക്ക് മാധ്യമ പ്രവർത്തകന്റെ വിളിയെത്തിയത് വ്യാഴാഴ്ച അർദ്ധരാത്രിക്ക്; മണിക്കൂറുകൾക്കും പതിനാറ് പേരേയും നാട്ടിലെത്തിച്ച് കോട്ടയത്തിന്റെ ജനനായകൻ !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ട്രാവൽ ഏജൻസിയുടെ ചതിയിൽപ്പെട്ട് തായ്ലൻഡിൽ കുടുങ്ങിയ പതിനാറംഗ വിനോദയാത്രാസംഘം സുരക്ഷിതമായി കേരളത്തിൽ മടങ്ങിയെത്തി.

പതിനാല് മുതിർന്നവരും രണ്ട് കുട്ടികളുമടങ്ങിയ വിനോദയാത്രാ സംഘമാണ് മന്ത്രിയുടെ ഇടപെടലിൽ സുരക്ഷിതമായി നാട്ടിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ധ്യാപകരും ഡോക്ടറും, ടെക്നോപാർക്ക് ജീവനക്കാരനും, മാധ്യമപ്രവർത്തകരും അടങ്ങുന്ന സംഘം 20 നാണ് കൊച്ചിയിൽനിന്ന് എയർ ഏഷ്യ വിമാനത്തിൽ തായ്ലൻഡിലേക്ക് പുറപ്പെട്ടത്.
തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണിവർ .

നെടുമ്പാശേരിയിൽ നിന്നാണ് കുട്ടികൾ ഉൾപ്പെടെയുള്ള പതിനാറംഗ സംഘം തായ്ലാൻഡിലേക്ക് പുറപ്പെട്ടത്. എറ്റുമാനൂർ സ്വദേശിയായ ട്രാവൽ കെയർ ഏജൻസി ഉടമ അഖിൽ കരാർ നൽകിയ പട്ടായയിലെ ടുറാസ്റ്റിക്കിന്റെ പ്രതിനിധി കാർലുവായിരുന്നു സംഘത്തിന്റെ തായ്ലാൻഡിലെ ട്രാവൽ ഏജന്റ്.

രണ്ടാം ദിവസം ഉച്ചകഴിഞ്ഞുള്ള യാത്രാപരിപാടികളെക്കുറിച്ച് അറിയിപ്പ് ലഭിക്കാതിരുന്നതോടെയാണ് സംഘം ചതിയിൽപ്പെട്ടത് മനസിലാക്കിയത്.
പിന്നാലെ കാർലു പട്ടായയിലെ ഗോൾഡൻ സീ ഹോട്ടലിലെത്തി യാത്രാസംഘത്തെ ട്രാവൽ ഏജന്റ് ഭീഷണിപ്പെടുത്തി. മുഴുവൻ തുകയും നൽകണം. ഇല്ലെങ്കിൽ പാസ്പോർട്ട് പിടിച്ചുവയ്ക്കുമെന്നും പട്ടായ പോലീസിൽ പരാതി നൽകി അകത്താക്കുമെന്നുമായിരുന്നു ഭീഷണി.

ഇതോടെ സംഘത്തിലെ മാധ്യമപ്രവർത്തകൻ മന്ത്രി വി.എൻ. വാസവനെ ഫോണിൽ വിളിച്ച് സഹായം തേടി.

അർദ്ധരാത്രി ഭയന്ന് വിറച്ച് സഹായം തേടിയവർക്ക് താങ്ങും തണലും കരുതലുമായി ജനനായകൻ.
നിങ്ങൾ ഭയക്കേണ്ട. കോട്ടയം സ്വദേശിയും തായ്ലൻഡിൽ ബിസിനസുകാരനുമായ അജയൻ വർഗീസ് നിങ്ങളെ ഉടൻ വിളിക്കുമെന്ന് മന്ത്രി പറഞ്ഞു.

മിനിറ്റുകൾക്കുള്ളിൽ അജയൻ വർഗീസിന്റെ വിളി മാധ്യമ പ്രവർത്തക നേ തേടിയെത്തി. പരിഭ്രാന്തരാകേണ്ടെന്നും
തടസമില്ലാതെ യാത്ര തുടരാൻ സാഹചര്യമൊരുക്കാമെന്നും അജയൻ അറിയിച്ചു.

തുടർന്ന് വ്യാഴാഴ്ച രാത്രി പതിനാറ് പേരേയും സുരക്ഷിതമായി വിമാന താവളത്തിലെത്തിച്ചു. വെള്ളിയാഴ്ച പുലർച്ചെ തന്നെ സംഘം കേരളത്തിലെത്തി. പതിനാറ് പേരും വിമാനത്താവളത്തിലെത്തുന്നതുവരെ തുടർച്ചയായി അജയനും മാധ്യമ പ്രവർത്തകനുമായി മന്ത്രി സംസാരിക്കുകയും സംഘത്തിലെ കുട്ടികളടക്കമുള്ളവർക്ക് ധൈര്യം പകർന്ന് നല്കിയും ജനനായകൻ ഉറങ്ങാതെ കാത്തിരുന്നു. “സഹായം തേടി തന്നെ വിളിച്ചവർ സുരക്ഷിതമായി നാട്ടിലെത്താൻ “

Tags :